• HOME
 • »
 • NEWS
 • »
 • buzz
 • »
 • പ്രഭാത ഭക്ഷണം കഴിക്കാതിരുന്നാൽ 180 വർഷം ജീവിക്കാനാകുമോ? പുതിയ കണ്ടെത്തലുകളുമായി അമേരിക്കൻ കോടീശ്വരൻ

പ്രഭാത ഭക്ഷണം കഴിക്കാതിരുന്നാൽ 180 വർഷം ജീവിക്കാനാകുമോ? പുതിയ കണ്ടെത്തലുകളുമായി അമേരിക്കൻ കോടീശ്വരൻ

ഇടവിട്ടുള്ള ഉപവാസം ഉൾപ്പെടെ ഇത്തരത്തിലുള്ള വിവിധ വിദ്യകൾ ഉപയോഗിച്ച് 2153 വരെ ‘കുറഞ്ഞത്’ ജീവിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

stem cell injection

stem cell injection

 • Share this:
  മരിക്കാൻ ആഗ്രഹിക്കുന്നവർ നമുക്കിടയിൽ വളരെ കുറവാണ്. എന്നാൽ 180 ജീവിക്കാൻ ആഗ്രഹിക്കുന്നത് അൽപ്പം കടന്നു പോയില്ലേ? അമേരിക്കയിലെ ഒരു ജീവിതശൈലി ഗുരുവാണ് ഇത്തരത്തിൽ 180 വർഷം ജീവിക്കുന്നതിനായുള്ള വിചിത്രമായ വിദ്യകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഡേവ് ആസ്പ്രേ എന്നയാളുടെ ഇത്തരം വിദ്യകൾ ഉടൻ തന്നെ സെൽ ഫോണുകൾ പോലെ ജനപ്രിയമാകുമെന്നാണ് അദ്ദേഹത്തിന്റെ തന്നെ അവകാശവാദം.

  കൂടുതൽ കാലം ജീവിക്കുന്നതിന് വേണ്ടിയുള്ള ആദ്യ പടിയായി പ്രഭാതഭക്ഷണം ഒഴിവാക്കാനാണ് ആസ്പ്രേ ആവശ്യപ്പെടുന്നത്. ഇടവിട്ടുള്ള ഉപവാസം ഉൾപ്പെടെ ഇത്തരത്തിലുള്ള വിവിധ വിദ്യകൾ ഉപയോഗിച്ച് 2153 വരെ ‘കുറഞ്ഞത്’ ജീവിക്കാൻ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. 47കാരനും കോടീശ്വരനുമായ ഡേവ് ആസ്പ്രേ തന്റെ ബയോളജിക്കൽ ക്ലോക്ക് തിരിച്ച് വയ്ക്കുന്ന ഈ രീതികൾക്ക് ബയോഹാക്കിംഗ് എന്ന പേരാണ് നൽകിയിരിക്കുന്നത്.

  ദീർഘകാലം ജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡേവ് തന്റെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി നിരവധി മാർഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. 1,000,000 ഡോളർ ഇയാൾ ചെലവഴിച്ചിട്ടുമുണ്ട്. സ്വന്തം സ്റ്റെം സെല്ലുകൾ വീണ്ടും ശരീരത്തിൽ കുത്തിവയ്ക്കാൻ അസ്ഥിമജ്ജയുടെ ഭാഗങ്ങളും ഇദ്ദേഹം നീക്കം ചെയ്തിട്ടുണ്ട്.

  You May Also Like- ഒന്നാം വയസിൽ വിഴുങ്ങിയ സ്വർണമോതിരം ശ്വാസനാളത്തിൽ നിന്നു പുറത്തെടുത്തത് എഴുപതാം വയസിൽ

  ഐടിവിയുടെ ദിസ് മോണിംഗിൽ എന്ന ഷോയിൽ പങ്കെടുത്ത ഡേവിനോട് എന്തുകൊണ്ടാണ് ഇത്രയും കാലം ജീവിക്കാൻ ആഗ്രഹിക്കുന്നതെന്ന് അവതാരകൻ ചോദിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ, ലോകത്ത് ഒരുപാട് കാര്യങ്ങൾ ശരിയാക്കാനും മെച്ചപ്പെടുത്താനും കഴിയുമെന്ന് താൻ വിശ്വസിക്കുന്നതായും അത് ഇതുവരെ ചെയ്തിട്ടില്ലെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

  You May Also Like- 'ഇതൊക്കെ എങ്ങനെ സാധിക്കുന്നു?' യുവാവിന്‍റെ എക്സേറേയിൽ നെഞ്ചിനകത്ത് എയർപോഡ്

  ദീർഘായുസ്സിനായി തന്റെ ഈ രീതികൾ പ്രയോഗിച്ചാൽ 40 വയസ്സിന് താഴെയുള്ളവർ 100 വയസ്സ് കടന്നാലും ആരോഗ്യവാന്മാരും പ്രവർത്തനക്ഷമരും ആയിരിക്കുമെന്ന് ഡേവ് പറയുന്നു. തന്റെ ഭാര്യയും “180 വയസ്സ് തികയാനുള്ള ഓട്ടത്തിലാണെന്നും” അതിനാൽ താൻ ഒറ്റയ്ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിൽ സ്വന്തം സ്റ്റെം സെല്ലുകൾ വീണ്ടും അവതരിപ്പിക്കുന്നതിന്റെ ഗുണങ്ങൾ വിശദീകരിച്ച അദ്ദേഹം,
  പ്രായത്തിനനുസരിച്ച് ശരീരത്തിലെ സ്റ്റെം സെല്ലുകൾ തളർന്നുപോകുമെന്നും അതിനാൽ കൂടുതൽ സ്റ്റെം സെല്ലുകൾ നൽകുന്ന വഴികളാണ് തിരഞ്ഞെടുക്കുന്നതെന്നും വ്യക്തമാക്കി.

  Also Read-ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത്? അത് നിങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വ്യക്തമാക്കും

  പ്രായം കൂടാതിരിക്കാൻ ഡേവ് ക്രയോതെറാപ്പിയും പിന്തുടരുന്നുന്നുണ്ട്. ഇത് കോൾഡ് തെറാപ്പി എന്നും അറിയപ്പെടുന്നു. കുറഞ്ഞ താപനില ഉപയോഗിച്ചുള്ള ജീവിത ശൈലിയാണിത്. പത്ത് വർഷത്തിലേറെയായി തണുത്ത വെള്ളത്തിലാണ് ഇദ്ദേഹം കുളിക്കുന്നതെന്നും വ്യക്തമാക്കി. ഇടവിട്ടുള്ള ഉപവാസമാണ് (Intermittent fasting) ദീർഘകാല ജീവിതം നയിക്കാൻ ഡേവ് ഉപയോഗിക്കുന്ന മറ്റൊരു മാർഗം. ഭക്ഷണം കഴിക്കുന്നതിന്റെ എണ്ണം നിയന്ത്രിക്കുന്ന രീതിയാണിത്. രോഗം തടയാൻ ഇത് സഹായിക്കുമെന്ന് ഡേവ് പറയുന്നു.
  Published by:Anuraj GR
  First published: