• HOME
  • »
  • NEWS
  • »
  • buzz
  • »
  • US MAN WRESTLES AN ALLIGATOR TO SAVE HIS DOG1 GH

ജീവൻപണയം വച്ചുള്ള രക്ഷാപ്രവർത്തനം: വളർത്തുനായയെ രക്ഷിക്കാൻ മുതലയുമായി മൽപ്പിടുത്തം നടത്തി ഉടമ

മുതലകളെ കുറിച്ച് വായിച്ച് നേടിയ അറിവാണ് മൽപ്പിടുത്തം നടത്തി നായയെ രക്ഷിക്കാൻ മൈക്കിനെ സഹായിച്ചത്.

മുതലകളെ കുറിച്ച് വായിച്ച് നേടിയ അറിവാണ് മൽപ്പിടുത്തം നടത്തി നായയെ രക്ഷിക്കാൻ മൈക്കിനെ സഹായിച്ചത്.

മുതലകളെ കുറിച്ച് വായിച്ച് നേടിയ അറിവാണ് മൽപ്പിടുത്തം നടത്തി നായയെ രക്ഷിക്കാൻ മൈക്കിനെ സഹായിച്ചത്.

  • Share this:
    അപകടത്തിൽ പെടുന്ന യജമാനനെ രക്ഷിക്കാൻ ജീവൻ പോലും ത്യജിക്കുന്ന വളർത്തുനായ്ക്കളെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. അപകടത്തിലാകുന്ന വളർത്തുനായ്ക്കളെ രക്ഷിക്കാനും യജമാനൻമാർ ജീവൻപണയം വെച്ച് മുന്നിട്ടിറങ്ങുമെന്ന് തെളിയിക്കുന്നതാണ് അമേരിക്കയിൽ അടുത്തിടെ നടന്ന സംഭവം. ജാക്ക് എന്ന തന്റെ വളർത്തു നായയെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടി മുതലയുമായി മൽപിടുത്തം നടത്തിയ മൈക്ക് മക്കോയ് എന്നയാളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

    കാലിഫോർണിയയിലെ തടാകത്തിനരികിലൂടെ വളർത്തു നായയുമായി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്.  യജമാനനായ മൈക്കിന് അൽപ്പം മുന്നിലായാണ് വളർത്തു നായ ജാക്ക് നടന്നിരുന്നത്. തടാകത്തിൽ നിന്നും എന്തോ വന്ന് ജാക്കിനെ വലിച്ചു കൊണ്ടു പോകുന്നത് അൽപ്പം അകലെ നിന്നായി മൈക്കിന് കാണാൻ കഴിഞ്ഞു. തന്റെ പ്രിയപ്പെട്ട വളർത്തു നായ അപകടത്തിൽ പെട്ടു എന്ന് മനസിലാക്കിയ ജാക്ക് പിന്നീടൊന്നും ചിന്തിച്ചില്ല. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ ഏറെ സ്നേഹിക്കുന്ന വളർത്തു നായയെ രക്ഷിക്കാൻ മൈക്ക് തടാകത്തിലേക്ക് എടുത്ത് ചാടി.

    മുതലയുമായി നടത്തിയ മൽപ്പിടുത്തത്തിന് ഒടുവിലാണ് തൻ്റെ പ്രിയപ്പെട്ട വളർത്തു നായയെ അദ്ദേഹത്തിന് രക്ഷിക്കാനായത്. മുതലകളെ കുറിച്ച് വായിച്ച് നേടിയ അറിവാണ് മൽപ്പിടുത്തം നടത്തി നായയെ രക്ഷിക്കാൻ മൈക്കിനെ സഹായിച്ചത്. നായയുടെ പിടിവിടുന്നത് വരെ മുതലയെ വെള്ളത്തിൽ നിന്നും ഉയർത്തി പിടിച്ചും മറ്റുമാണ് ഒരു തരത്തിൽ ജാക്കിന്റെ ജീവൻ രക്ഷിക്കാൻ മൈക്കിന് ആയത്.



    “പ്രദേശത്തുള്ള മുതലകളെക്കുറിച്ചും മറ്റും മുമ്പ് ഞാൻ വായിച്ചു മനസിലാക്കിയിട്ടുണ്ടായിരുന്നു. മുതലകളുടെ കണ്ണ് പൊത്തിപിടിച്ച് വെള്ളത്തിന് മുകളിലേക്ക് ഉയർത്തിയാൽ പിടികൂടിയ ഇരകളെ വിടേണ്ടതായി വരും എന്ന കാര്യം ഞാൻ മനസിലാക്കിയിരുന്നു. തൻ്റെ ഇരയെ തട്ടിയെടുക്കുന്ന പക്ഷം തന്നെ ആക്രമിക്കുമെന്ന സൂചനയും ഇടക്ക് വച്ച് മുതല നൽകിയിരുന്നു” മൈക്ക് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

    മുതലകളെ കുറിച്ചുള്ള ധാരണ തനിക്ക് ഉണ്ടായത് കൊണ്ട് മാത്രമാണ് പെട്ടെന്ന് തന്നെ വെള്ളത്തിലേക്ക് എടുത്ത് ചാടി നായയെ രക്ഷിക്കാൻ സാധിച്ചത് എന്നും മുതലയുമായി മൽപ്പിടുത്തം നടത്തി ജാക്കിനെ രക്ഷിക്കാനാകും എന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Also Read-ലോകത്തെ ഏറ്റവും വലിയ മുഴകളിലൊന്ന് സൗജന്യ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർ; ടിക്ടോക്കിൽ അഭിനന്ദനപ്രവാഹം

    മുതലയുമായുള്ള മൽപ്പിടുത്തത്തിൽ മൈക്കിൻ്റെ കയ്യിൽ നിസാര പരിക്കുകൾ ഉണ്ടായിട്ടുണ്ട്. മുറിവേറ്റ വളർത്തുനായക്കും ഏതാനും തുന്നലുകൾ ഉണ്ട്. 7 മുതൽ 9 വരെ അടി നീളമുള്ളതാണ് മുതല എന്നും ഇതിനെ തടാകത്തിൽ നിന്നും മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. തടാകത്തിന്റെ കരയിൽ താമസിക്കുന്നവരോട് ജാഗ്രതപാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

    സമാനമായ സംഭവം ഫ്ലോറിഡയിലും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. മുതല പിടികൂടിയ മൂന്ന് മാസം മാത്രം പ്രായമുള്ള നായ്ക്കുട്ടിയെ ആണ് യജമാനൻ രക്ഷപ്പെടുത്തിയത്. സിസിടവിയിൽ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും വൈറലാവുകയും ചെയ്തിരുന്നു. നിരവധി പേർ നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയ യജമാനനെ അഭിനന്ദിച്ച് രംഗത്ത് എത്തുകയും ചെയ്തു.
    Published by:Asha Sulfiker
    First published:
    )}