നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘മറക്കില്ലൊരിക്കലും’: 9/11 ഇരകൾക്ക് ആദരമായി വ്യോമപാത വരച്ച് പൈലറ്റ്

  ‘മറക്കില്ലൊരിക്കലും’: 9/11 ഇരകൾക്ക് ആദരമായി വ്യോമപാത വരച്ച് പൈലറ്റ്

  ഒരു പൈലറ്റ് തന്റെ ഫ്ലൈറ്റ് പാതയിലൂടെ "നെവർ ഫോർഗെറ്റ് " (ഒരിക്കലും മറക്കില്ല ) എന്ന വാക്കുകൾ എഴുതിയാണ് ആദരവ് പ്രകടിപ്പിച്ചത്

  ഒരു പൈലറ്റ് തന്റെ ഫ്ലൈറ്റ് പാതയിലൂടെ "നെവർ ഫോർഗെറ്റ് " (ഒരിക്കലും മറക്കില്ല ) എന്ന വാക്കുകൾ എഴുതിയാണ് ആദരവ് പ്രകടിപ്പിച്ചത്

  ഒരു പൈലറ്റ് തന്റെ ഫ്ലൈറ്റ് പാതയിലൂടെ "നെവർ ഫോർഗെറ്റ് " (ഒരിക്കലും മറക്കില്ല ) എന്ന വാക്കുകൾ എഴുതിയാണ് ആദരവ് പ്രകടിപ്പിച്ചത്

  • Share this:
   അമേരിക്കയെ പിടിച്ചുകുലുക്കിയ 9/11 ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന ഓർമകൾക്ക് ഇരുപത് വയസ് പൂർത്തിയാവുകയാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ലോകമെമ്പാടും അനുസ്മരണങ്ങൾ നടക്കുകയും വിവിധ ആളുകൾ സംഭവം അവരുടെ ജീവിതത്തെ എങ്ങനെയാണ് മാറ്റിമറിച്ചതെന്ന് ലോകത്തോട് പങ്കുവെച്ചു.

   സെപ്റ്റംബർ 11 ന് അൽ-ഖ്വയ്ദ തീവ്രവാദികളുടെ ആക്രമണത്തിൽ തകർന്ന ന്യൂയോർക്കിലെ ഇരട്ട ഗോപുരങ്ങൾ സ്ഥിതിചെയ്യുന്ന ഗ്രൗണ്ട് സീറോയിൽ ഒത്തുകൂടിയ യുഎസ് പൗരന്മാർ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ചരിത്രപരമായ സംഭവത്തിന്റെ സ്മരണയ്ക്കായി ഒരു പൈലറ്റ് തന്റെ ഫ്ലൈറ്റ് പാതയിലൂടെ "നെവർ ഫോർഗെറ്റ് " (ഒരിക്കലും മറക്കില്ല ) എന്ന വാക്കുകൾ എഴുതിയാണ് ആദരവ് പ്രകടിപ്പിച്ചത്. ഫ്ലൈറ്റ് റഡാർ 24 ഞായറാഴ്ച പങ്കിട്ട ഒരു ട്വീറ്റിലൂടെയാണ് വടക്കൻ കാലിഫോർണിയയിൽ പൈലറ്റ് സഞ്ചരിച്ച ഫ്ലൈറ്റ് റൂട്ട് പുറത്ത് വിട്ടത്.

   കെ‌സി‌ആർ‌എ 3 വാർത്താ എജൻസി റിപ്പോർട്ട് അനുസരിച്ച്, 2003 മുതൽ യുഎസ് വ്യോമസേനയിൽ സേവനമനുഷ്ഠിക്കുന്ന മേജർ ക്രിസ്റ്റഫർ പ്രൈസാണ് ഈ അതുല്യമായ ആദരം അർപ്പിച്ചത്. ശനിയാഴ്ച രാവിലെ 10:45 ന് അദ്ദേഹത്തിന്റെ ജന്മനാടായ വാകവില്ലിലെ നട്ട് ട്രീ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനം രണ്ട് മണിക്കൂറും 22 മിനിറ്റും കഴിഞ്ഞ് ലാൻഡ് ചെയ്തത്. അഫ്ഗാനിസ്ഥാനിലെ ഒരു മുൻ യുദ്ധവിദഗ്ധൻ കൂടിയാണ് പ്രൈസ്, അവിടെ ഒരു പതിറ്റാണ്ട് സേവനം അനുഷ്ഠിച്ച പൈലറ്റാണ് അദ്ദേഹം . ഇറാഖിലെ യുഎസ് ആർമിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.   കെ‌സി‌ആർ‌എ 3 യോട് സംസാരിച്ചപ്പോൾ, താനും ഭാര്യയും വെള്ളിയാഴ്ച രാത്രി കണ്ട പുതുതായി പുറത്തിറക്കിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി “ടേണിംഗ് പോയിന്റിൽ” നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇങ്ങനെ ഒരു ആദരവ് അർപ്പിക്കാൻ കാരണമെന്ന് പ്രൈസ് പറഞ്ഞു. 2001 സെപ്റ്റംബർ 11-ലെ സംഭവങ്ങൾ വിവരിക്കുന്ന അഞ്ച് എപ്പിസോഡ് പരമ്പരയാണ് നെറ്റ്ഫ്ലിക്സിൻ്റെ 'ടേണിംഗ് പോയിൻ്റ്' എന്ന ഡോക്യുമെന്ററി.

   അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ, മുൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസി അംഗങ്ങൾ, യുഎസ് സൈനികർ, അഫ്ഗാനിസ്ഥാൻ നാഷണൽ ആർമി സൈനികർ, താലിബാൻ കമാൻഡർമാർ, അഫ്ഗാൻ സർക്കാർ ഉദ്യോഗസ്ഥർ, അഫ്ഗാൻ സിവിലിയന്മാർ, അഫ്ഗാൻ യുദ്ധപ്രഭുക്കന്മാർ, അതിജീവിച്ചവർ എന്നിവരുടെ അഭിമുഖങ്ങൾ അടങ്ങുന്ന ഡോക്യുമെന്ററി കണ്ടപ്പോൾ അദ്ദേഹം ഫ്ലൈറ്റ് പ്ലാൻ തയ്യാറാക്കുകയായിരുന്നു.

   എല്ലാ അക്ഷരങ്ങളും വരച്ച് ചിന്തിച്ചു, "ഇത് എനിക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് .... ഇപ്പോഴും ഞാൻ അവരെക്കുറിച്ചാണ് ചിന്തിക്കുന്നത് 'എന്ന് പ്രൈസ് കെസിആർഎ 3 യോട് പറഞ്ഞു."

   ഒരിക്കലും മറക്കരുത്" എന്ന സന്ദേശമുള്ള ഫ്ലൈറ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഉപയോക്താക്കൾക്കിടയിൽ വൈകാരിക പ്രതികരണങ്ങൾ ഉണ്ടാക്കുകയും ചെയ്തു. വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഭീകരാക്രമണത്തിന്റെ 20 -ാം വാർഷികമായിരുന്നു 2021 സെപ്റ്റംബർ 11.

   Summary: A pilot who spelled out the words Never Forget through his flight path to commemorate the historic event. A tweet shared by Flight Radar 24 on Sunday showed the flight route taken by a pilot in Northern California
   Published by:user_57
   First published:
   )}