• HOME
 • »
 • NEWS
 • »
 • buzz
 • »
 • Heat | കൊടും ചൂടിൽ പോലീസ് നായക്ക് സൺ​ഗ്ലാസും ഷൂസും; അമേരിക്കയിൽ നിന്നുള്ള വീഡിയോ വൈറൽ

Heat | കൊടും ചൂടിൽ പോലീസ് നായക്ക് സൺ​ഗ്ലാസും ഷൂസും; അമേരിക്കയിൽ നിന്നുള്ള വീഡിയോ വൈറൽ

തോർ എന്ന പോലീസ് നായയുടെ വീഡിയോകളും ചിത്രങ്ങളുമാണ് പോലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

 • Last Updated :
 • Share this:
  ഉഷ്ണതരം​ഗത്തെ (Heat Wave) പ്രതിരോധിക്കാൻ നെട്ടോട്ടമോടുകയാണ് യൂറോപ്യൻ ജനത. അമേരിക്കയിലെ (United Sates) ചില പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കാലിഫോർണിയയിലും (California) കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ, ഉദ്യോഗസ്ഥർക്ക് മാത്രമല്ല, പോലീസ് നായ്ക്കൾക്കും ചൂടിൽ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിരിക്കുകയാണ് കാലിഫോർണിയയിലെ വെഞ്ചുറ കൗണ്ടി ഷെരീഫ് (Ventura County Sheriff) പോലീസ്. കൊടും വെയിലത്ത് ഡ്യൂട്ടിക്ക് പുറപ്പെടുന്നതിന് മുമ്പ് പോലീസ് അവരുടെ നായയ്ക്കളെ പ്രത്യേക ഷൂസും ഗ്ലാസുകളും ധരിപ്പിച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

  തോർ എന്ന പോലീസ് നായയുടെ വീഡിയോകളും ചിത്രങ്ങളുമാണ് പോലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. "നിങ്ങൾക്ക് ചൂട് അനുഭവപ്പെടുന്നില്ല? അതിലും വലിയ ചൂടാണ് നായ്ക്കൾക്ക് അനുഭവപ്പെടുന്നത്'', എന്നാണ് ചിത്രത്തോടൊപ്പമുള്ള അടിക്കുറിപ്പ്.

  ഒരു പോലീസ് ഉദ്യോഗസ്ഥൻ നായ്ക്കായി പ്രത്യേകം ഉണ്ടാക്കിയ ഷൂസ് ധരിപ്പിക്കുന്നത് വീഡിയോയിൽ കാണാം. കൊടും ചൂടിൽ കണ്ണിന് സംരക്ഷണമേകാൻ സൺഗ്ലാസും ധരിപ്പിച്ചിട്ടുണ്ട്. പോലീസ് കാറിനുള്ളിൽ പുതിയ ഷൂസും സൺ​ഗ്ലാസുമൊക്കെ ധരിച്ച് ​ഗമയിൽ നിൽക്കുന്ന തോറിന്റെ വീഡിയോയും ചിത്രങ്ങളും വൈറലാകുകയാണ്.

  Also Read-Pool Party | ചൂട് താങ്ങാനാകുന്നില്ല; ജീവനക്കാരെ കൂളാക്കാൻ 'പൂള്‍ പാര്‍ട്ടി' നടത്തി കമ്പനി ഉടമ

  കാലിഫോർണിയയിൽ താപനില ഉയർന്നു കൊണ്ടിരിക്കുകയാണെന്നും കൊടുംചൂടിൽ മൃ​ഗങ്ങൾക്കും സംരക്ഷണം ആവശ്യമാണെന്നും പോസ്റ്റിനൊപ്പം പോലീസ് കുറിച്ചു. മൃ​ഗങ്ങളെ ഒറ്റക്ക് വാഹനങ്ങളിൽ ഇരുത്തി പോകരുതെന്നും നിലത്തിറക്കുന്നതിനു മുൻപ് മണ്ണിന്റെ താപനില എപ്പോഴും പരിശോധിക്കണമെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

  നിരവധി ലൈക്കുകളും കമന്റുകളുമാണ് പോലീസ് വകുപ്പിന്റെ ഈ പോസ്റ്റിന് ലഭിക്കുന്നത്. തങ്ങളെപ്പോലെ തന്നെ പോലീസ് നായയെയും പരിഗണിച്ച പോലീസിനുള്ള പ്രശംസകളാണ് കമന്റുകളിലേറെയും.


  അതേസമയം, ഇപ്പോൾ പടിഞ്ഞാറൻ യൂറോപ്പിനെ സാരമാം വിധം ബാധിച്ചിരിക്കുന്ന ഉഷ്ണതരംഗം കുറഞ്ഞത് 2060 വരെയെങ്കിലും ആവർത്തിച്ചു കൊണ്ടിരിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകിയിരിക്കുന്നത്. അന്തരീക്ഷത്തിലേക്ക് കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണ് ഇപ്പോഴത്തെ ഉഷ്ണതരം​ഗമെന്നും യുഎന്നിന്റെ കീഴിലുള്ള വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ പറഞ്ഞു. കാലാവസ്ഥ സന്തുലിതമാക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾക്കിടെയും 2060 വരെയെങ്കിലും ഇത്തരം ഉഷ്ണതരം​ഗങ്ങൾ ഉണ്ടാകുമെന്ന് ഡബ്ല്യുഎംഒ മേധാവി പെറ്റെരി താലസ് മുന്നറിയിപ്പ് നൽകി. ''കാലാവസ്ഥാ വ്യതിയാനം മൂലം താപനിലയിലെ റെക്കോർഡുകളെല്ലാം ഭേദിക്കപ്പെടാൻ തുടങ്ങിയിരിക്കുന്നു.

  Also Read-Dog | കുതിരപ്പുറത്ത് കൂളായിരുന്ന് സവാരി; നായയുടെ വീഡിയോ വൈറല്‍

  ഭാവിയിൽ ഇത്തരത്തിലുള്ള ഉഷ്ണ തരംഗങ്ങൾ അതിസാധാരണമാകും, ഇതിലും തീവ്രതയോടെ'', പെറ്റെരി താലസ് ജനീവയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ''കാർബൺ പുറന്തള്ളൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ 2060 ഓടെ ഇപ്പോഴത്തേതിലും ശക്തമായ ഉഷ്ണതരം​ഗം ഉണ്ടാകും, പ്രത്യേകിച്ചും ഏറ്റവും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന ഏഷ്യൻ രാജ്യങ്ങളിൽ'', അദ്ദേഹം കൂട്ടിച്ചേർത്തു.

  ഇപ്പോഴത്തെ ഈ അസാധാരണമായ പ്രതിഭാസങ്ങളുടെ പിന്നിലുള്ള പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നാസയുടെ റിപ്പോർട്ട് അനുസരിച്ച്, 1880 കൾക്ക് ശേഷം രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ എട്ട് വർഷങ്ങളാണ് കടന്നുപോയത്.‌
  Published by:Jayesh Krishnan
  First published: