നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| 'ഗയ്സ്, എന്റെ വീടിന് തീപിടിച്ചിരിക്കുന്നു'; പുര കത്തുമ്പോൾ ഫെയ്സ്ബുക്ക് ലൈവുമായി പാസ്റ്റർ

  Viral Video| 'ഗയ്സ്, എന്റെ വീടിന് തീപിടിച്ചിരിക്കുന്നു'; പുര കത്തുമ്പോൾ ഫെയ്സ്ബുക്ക് ലൈവുമായി പാസ്റ്റർ

  നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു വീട്ടുടമസ്ഥന്റെ ഫെയ്സ്ബുക്ക് ലൈവ്

  (Image: Screengrab/Sammy Smith/Facebook)

  (Image: Screengrab/Sammy Smith/Facebook)

  • Share this:
   പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന് കേട്ടിട്ടില്ലേ, വീട് കത്തുന്നതിനിടയിലും ഫേസ്ബുക്കിൽ ലൈവ് വീഡിയോ നൽകി വൈറലായിരിക്കുകയാണ് സാമി സ്മിത്ത് എന്ന വീട്ടുടമസ്ഥൻ. യുഎസിലെ സൗത്ത് കരോലിനയിലാണ് (south carolina) സംഭവം. നാട്ടുകാരും ഫയർഫോഴ്സും(fire department)ചേർന്ന് തന്റെ വീട്ടിലെ തീ കെടുത്തുന്നതിനിടെയാണ് പാസ്റ്ററുടെ തത്സമയ പ്രഭാഷണം.

   പീഡ്‌മോണ്ടിലെ ഗ്രേസ് കത്തീഡ്രൽ മിനിസ്ട്രീസിന്റെ സ്ഥാപകനായ സാമി സ്മിത്ത് (samy smith) ആണ് ‌ കത്തുന്ന വീടിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ (facebook live) ലോകത്തെ കാണിച്ചത്.

   വീടിന്റെ രണ്ടാം നിലയിൽ തീ പടരുകയും, തുടർന്ന് സിംസൺവില്ലെ ഫയർ ഡിപ്പാർട്ട്‌മെന്റും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കുകയും ആയിരുന്നുവെന്ന് പ്രാദേശിക ടിവി ന്യൂസ് ഡബ്ല്യുവൈഎഫ്എഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

   '' എന്റെ വീടിന് തീ പിടിച്ചിരിക്കുന്നു. എന്റെ വീടിന് തീ പിടിച്ചിരിക്കുന്നു, സാമി ഒന്നിലധികം തവണ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ അവരുടെ ജോലി ചെയ്യുന്നതിനിടെ വീട്ടിൽ നിന്ന് വലിയ തീ ജ്വാലകൾ ഉയർന്നു പൊങ്ങുന്നത് കാണാം. '' വീട് കത്തുകയാണ്, എന്നെപ്പോലെ നിങ്ങളും ഇത് തത്സമയം കാണുന്നു'' അദ്ദേഹം വീഡിയോയിൽ പറയുന്നത് കേൾക്കാം.

   അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കുന്നതിനൊപ്പം അയൽവാസികൾ സഹായിക്കുന്നതും സാമി ക്യാമറയിൽ പകർത്തിയിട്ടുണ്ട്. 'എനിക്ക് എന്റെ അയൽക്കാരെ ഇവിടെ കാണാം, ഇവിടെയുള്ള എല്ലാവരും ഞങ്ങളെ സ്‌നേഹിക്കുന്നു' അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

   തീ അണച്ചതിനു ശേഷം ആർക്കും പരിക്കേൽക്കാത്തതിനാൽ ദൈവത്തിന് നന്ദി പറയുന്നതിനായി ഇയാൾ വീണ്ടും ഫേസ്ബുക്ക് ലൈവിൽ വന്നു. വീടിന് സാരമായ കേടുപാടുകൾ ഉണ്ടായെന്നും അദ്ദേഹം ലൈവിൽ പറയുന്നുണ്ട്.

   ദുരന്തം ആരെയും ബാധിക്കാം, അവരുടെ സ്ഥാനമോ ജോലിയോ ഒന്നും പരിഗണിക്കാതെയായിരിക്കും അതെന്നും അദ്ദേഹം പിന്നീട് ഡബ്ല്യുവൈഎഫ്എഫ് ചാനലിനോട് പറഞ്ഞു. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മകളുടെയും മകന്റെയും കിടപ്പുമുറികൾ മുകളിലാണെന്നും തീപിടുത്തത്തിൽ അവർക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഹീറ്റിംഗ് യൂണിറ്റോ ഇലക്ട്രോണിക് സാധനങ്ങൾക്കോ തീ പിടിച്ചതിലൂടെയാകാം അപകടമുണ്ടായതെന്നും സ്മിത്ത് പറഞ്ഞു.
   Published by:Naseeba TC
   First published:
   )}