നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ജോ ബൈഡന്‍റെ വളർത്തുനായ ചാമ്പ് വിടവാങ്ങി; വേദന പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്‍റും ഭാര്യയും

  ജോ ബൈഡന്‍റെ വളർത്തുനായ ചാമ്പ് വിടവാങ്ങി; വേദന പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്‍റും ഭാര്യയും

  2008 ൽ അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്ന കാലത്താണ് ജോ ബൈഡന് ചാമ്പിനെ ലഭിക്കുന്നത്. നേവൽ ഒബ്സർവേറ്ററിയിലെ വൈസ് പ്രസിഡന്റിന്റെ വസതിയിലും ഇപ്പോൾ വൈറ്റ് ഹൗസിലും ചാമ്പിന് സ്ഥാനം ലഭിച്ചിട്ടുണ്ട്.

  File photo of Jill Biden petting Champ.

  File photo of Jill Biden petting Champ.

  • Share this:
   പ്രിയപ്പെട്ട വളർത്തുനായ വിടവാങ്ങിയ സങ്കടത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കുടുംബവും.  ബൈഡൻ കുടുംബത്തിന്റെ ഭാഗമായ രണ്ട് വളർത്തു നായ്ക്കളിൽ മൂത്തയാളായ ചാമ്പാണ് വിട വാങ്ങിയത്.  പ്രിയ വളർത്തുനായയുടെ മരണവിവരം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പ്രസിഡന്റ് ബൈഡൻ തന്നെയാണ് അറിയിച്ചത്.

   ജർമ്മൻ ഷെപ്പേർഡ് വിഭാഗത്തിൽപ്പെട്ട ചാമ്പിന് 13 വയസായിരുന്നു പ്രായം. കഴിഞ്ഞ 13 വർഷമായി ബൈഡൻ കുടുംബത്തിലെ എല്ലാവരുടെയും പ്രിയങ്കരനായിരുന്നു ചാമ്പ് എന്ന് പ്രസിഡന്റ് ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സംയുക്തമായി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.  വാരാന്ത്യങ്ങൾ ചെലവഴിക്കുന്നതിനായി ഡെലവെറിലെ വിലിംമ്ടണിലുള്ള വീട്ടിലാണ് ബൈഡനും കുടുംബവും ഉള്ളത്. ഇവിടെ വച്ചാണ് ചാമ്പ് മരിച്ചത്. പ്രായാധിക്യമാണ് മരണ കാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി  അവശനിലയിലായിരുന്നു.

   2008 ൽ അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്ന കാലത്താണ് ജോ ബൈഡന് ചാമ്പിനെ ലഭിക്കുന്നത്. നേവൽ ഒബ്സർവേറ്ററിയിലെ വൈസ് പ്രസിഡന്റിന്റെ വസതിയിലും ഇപ്പോൾ വൈറ്റ് ഹൗസിലും ചാമ്പിന് സ്ഥാനം ലഭിച്ചിട്ടുണ്ട്. ചാമ്പ് ചെറുതായിരുന്നപ്പോൾ നേവൽ ഒബ്സർവേറ്ററിയിലെ പുൽ മൈതനാത്തിലൂടെ ഗോൾഫ് ബോളിന് പിന്നാലെ പാഞ്ഞ് നടക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു. അടുത്തിടെ പോലും വൈറ്റ് വൈറ്റ് ഹൗസ് പുൽ മൈതാനത്ത് തങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ ചാമ്പ് ഉണ്ടായിരുന്നു എന്നും ബൈഡൻ കുറിപ്പിൽ പറയുന്നു. ഞങ്ങളുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും എല്ലാം അവനും ഭാഗമായിരുന്നു എന്നും ബൈഡൻ അനുസ്മരിക്കുന്നു.

   Also Read-ഒരു കിലോ പഴത്തിന് 3300 രൂപ; ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്

   മിക്കപ്പോഴും രണ്ട് വളർത്തു നായ്ക്കളുമായി വൈറ്റ് ഹൗസിലെ പുൽ മൈതാനത്തിലൂടെ ജോ ബൈഡൻ നടക്കാറുണ്ട്. ക്യാമ്പ് ഡേവിഡിലും, ഡെലവറിലെ വീട്ടിലും സന്ദർശനം നടത്തുമ്പോഴും  പലപ്പോഴും ഇരുവരെയും പ്രസിഡന്റ് ഒപ്പം കൂട്ടാറുണ്ട്.

   ചാമ്പിന്റെ മരണത്തോടെ ജർമൻ ഷെപ്പേർഡ് വിഭാഗത്തിൽ പെട്ട മേജർ എന്ന വളർത്തുനായ മാത്രമാണ് ബൈഡൻ കുടുംബത്തിനൊപ്പമുള്ളത്. ഡെലവർ ഹ്യൂമൻ സൊസൈറ്റിയിൽ നിന്ന് 2018 ലാണ് മേജറിനെ കുടുംബം ദത്തെടുത്തത്. മേജറിന്റെ ചില പ്രവൃത്തികൾ പലപ്പോഴും വാർത്തകളാകാറുണ്ട്. കഴിഞ്ഞ നവംബറിൽ മേജറുമായി കളിക്കുന്നതിനിടെ ബൈഡന്റെ കാലിന് പരിക്കേറ്റിരുന്നു. വൈറ്റ് ഹൗസിലെ ഒരാളെ മേജർ കടിച്ച സംഭവവും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. സുരക്ഷാ വിഭാഗത്തിന്റെ പെട്ട ഉദ്യോഗസ്ഥനെയാണ് മേജർ കടിച്ചത് എന്നായിരുന്നു റിപ്പോർട്ട്.

   Also Read-വീട് നിർമാണം വെല്ലുവിളിയായി; റീട്ടെയിൽ സ്റ്റോറിനെ 4.4 കോടി രൂപ വിലയുള്ള സ്വപ്ന വീടാക്കി യുവതി

   സംഭവത്തെ തുടർന്ന് രണ്ട് വളർത്തു നായ്ക്കളെയും വൈറ്റ് ഹൗസിൽ നിന്നും ഡെലവറിലേക്ക് കൊണ്ടു വരികയും മേജറിനെ അവിടെ നിന്നും പരിശീലനത്തിനായി അയക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിന്റെ വളർത്തു നായ്ക്കളിൽ നിന്നുണ്ടായ ഇത്തരമൊരു പെരുമാറ്റം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. മതിയായ പരിശീലനം ലഭിക്കാത്ത നായ്ക്കളാണോ പ്രസിഡന്റിനൊപ്പം വൈറ്റ് ഹൗസിൽ ഉള്ളത് എന്നതായിരുന്നു മിക്കവരുടെയും ആശങ്ക. വൈറ്റ് ഹൗസിൽ താമസിക്കാൻ അവസരം ലഭിച്ച ദത്തെടുക്കപ്പെട്ട ആദ്യ നായയാണ് മേജർ.

   ഇരുവരെയും വൈറ്റ് ഹൗസിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടുവരാൻ തയ്യാറെടുക്കുന്നതിനിടെയാണ് ചാമ്പ് വിടവാങ്ങിയത്.
   Published by:Asha Sulfiker
   First published: