നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • റീമിക്സുകൾക്കും ട്രോളുകൾക്കും പ്രചോദനമായി ട്രംപിന്റെ ആത്മീയ ഉപദേശകയുടെ പ്രസംഗം; ആഘോഷമാക്കി സോഷ്യൽ മീഡിയ

    റീമിക്സുകൾക്കും ട്രോളുകൾക്കും പ്രചോദനമായി ട്രംപിന്റെ ആത്മീയ ഉപദേശകയുടെ പ്രസംഗം; ആഘോഷമാക്കി സോഷ്യൽ മീഡിയ

    റൈറ്റ് വിംഗ് വാച്ചിന്റ് ഹാൻഡിലിലാണ് സോഷ്യൽ മീഡിയ മുഴുവൻ ഷെയർ ചെയ്യപ്പെട്ട വീഡിയോ പങ്കു വയ്ക്കപ്പെട്ടത്.

    ട്രംപിന്റെ ആത്മീയ ഉപദേശകയുടെ പ്രസംഗം

    ട്രംപിന്റെ ആത്മീയ ഉപദേശകയുടെ പ്രസംഗം

    • News18
    • Last Updated :
    • Share this:
      യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ആത്മീയ ഉപദേശക പൗല വൈറ്റിന്റെ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനിടയിൽ പൗല വൈറ്റിന്റെ പ്രാർത്ഥന ഇപ്പോൾ ഇടം കണ്ടെത്തിയിരിക്കുന്നത് സോഷ്യൽ മീഡിയയിലാണ്. റീമിക്സുകളും ട്രോളുകളും ഒക്കെയായി പ്രാർത്ഥന വൈറലായിരിക്കുന്നത്.

      യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു ദിവ്യ ഇടപെടൽ ആവശ്യപ്പെട്ടാണ് ന്യൂ ക്രിസ്ത്യൻ ഡെസ്റ്റിനി സെന്ററിൽ പാസ്റ്റർ ഒരു മാരത്തൺ പ്രാർത്ഥന സർവീസ് സംഘടിപ്പിച്ചത്. ട്രംപിനെ വിജയിപ്പിക്കുന്നതിന് ആഫ്രിക്കയിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും പ്രാർത്ഥനകൾക്കായി പൗല അഭ്യർത്ഥന നടത്തുകയും ചെയ്യുന്നുണ്ട്.

      You may also like:മറവിരോഗിയായ 89കാരനെ 19കാരി വിവാഹം കഴിച്ചു; ജയിലിൽ അടയ്ക്കണമെന്ന് സോഷ്യൽ മീഡിയ; അധികാരികൾ ഇടപെടണമെന്നും ആവശ്യം [NEWS]തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാം [NEWS] A P Abdullakutty | ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തയാൾ പിടിയിൽ [NEWS]









      "വിജയത്തിന്റെ ഒരു ശബ്ദം ഞാൻ കേൾക്കുന്നു. അത് ചെയ്തുവെന്ന് കർത്താവ് പറയുന്നു' - വോട്ടെണ്ണലിൽ ട്രംപ് പിന്നിലാണെന്ന് എല്ലാ കണക്കുകളും സൂചിപ്പിക്കുമ്പോഴും പൗല വൈറ്റ് പറയുന്നത് ഇങ്ങനെ.









      റൈറ്റ് വിംഗ് വാച്ചിന്റ് ഹാൻഡിലിലാണ് സോഷ്യൽ മീഡിയ മുഴുവൻ ഷെയർ ചെയ്യപ്പെട്ട വീഡിയോ പങ്കു വയ്ക്കപ്പെട്ടത്. ഇതിൽ, 'വിക്ടറി വിക്ടറി വിക്ടറി', 'സ്ട്രൈക്ക് സ്ട്രൈക്ക് സ്ട്രൈക്ക്', 'ആഫ്രിക്ക റൈറ്റ് നൗ, ആഫ്രിക്ക റൈറ്റ് നൗ ആഫ്രിക്ക റൈറ്റ് നൗ', എന്നീ വാക്കുകൾ മന്ത്രങ്ങൾ പോലെ ഉച്ചരിക്കുന്നത് കേൾക്കാം.





      ആദ്യമായി വൈറ്റ് ട്രംപിനു വേണ്ടി പ്രാർത്ഥനയുമായി പ്രത്യക്ഷപ്പെട്ടത് ദ അപ്രന്റീസ് എന്ന റിയാലിറ്റി ടിവി ഷോയിൽ അദ്ദേഹം അവതാരകൻ ആയിരുന്നപ്പോഴാണ്. അതിനു ശേഷം, 2016ൽ അമേരിക്കയുടെ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തപ്പോൾ രാജ്യത്ത് പ്രാർത്ഥനകളെ നയിച്ചത് പൗല വൈറ്റ് ആയിരുന്നു.
      Published by:Joys Joy
      First published:
      )}