കോവിഡ് പ്രതിരോധ വാക്സിന്റെ കാര്യക്ഷമതയില്‍ സംശയം പ്രകടിപ്പിച്ചിരുന്ന പ്രമുഖ യാഥാസ്ഥിക റേഡിയോ അവതാരകന് കോവിഡ് ബാധയേറ്റ് മരണപ്പെട്ടു. അമേരിക്കയിലെ ടെന്നിസീ സ്വദേശിയായ ഫില്‍ വാലന്റൈന്‍ എന്ന 61 വയസ്സുകാരന് ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.
നാഷ്വിലിലെ സൂപ്പര്ടാക്ക് 99.7 WTN റേഡിയോ സ്റ്റേഷന് ശനിയാഴ്ച വാലന്റൈന്റെ മരണം ട്വിറ്ററില്‍ സ്ഥിരീകരിച്ചു. കോവിഡ് വാക്സിന്റെ പ്രതിരോധ ശേഷി സംബന്ധിച്ച് പലപ്പോഴും സംശയം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ഫില്‍ വാലന്റൈന്‍. എന്നാല്‍ കോവിഡ് പോസിറ്റീവ് ആയ ശേഷം അദ്ദേഹം തന്റെ നിലപാട് മാറ്റിയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെ തൊട്ടു മുന്‍പ് അദ്ദേഹം പ്രേക്ഷകരോട് പറഞ്ഞതിങ്ങനെയായിരുന്നു, ''ഞാന്‍ കോവിഡ് ബാധിച്ച് മരണപ്പെടാന്‍ സാധ്യതയുണ്ടോ?'' ഉണ്ടെങ്കില്‍ നിങ്ങളെല്ലാവരും വാക്സിന് സ്വീകരിക്കണം. താന്‍ ഒരുപക്ഷെ മരിക്കില്ല എന്ന് തോന്നിയതു കൊണ്ടാണ് വാക്സിന് എടുക്കാതിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അസുഖം ബാധിച്ച് അടിയന്തിര വിഭാഗത്തിലേക്ക് മാറ്റിയ ശേഷം ഫില്‍ വാലന്റൈന്‍ തന്റെ പഴയ നിലപാടില്‍ ഖേദം പ്രകടിപ്പിച്ചിരുന്നുവെന്ന് സഹോദരന് മാര്‍ക്ക് വാലന്റൈനും സാക്ഷ്യപ്പെടുത്തുന്നു. ഫില്‍ വാക്സിന് അനുകൂലമായി കൂടുതല്‍ സംസാരിക്കണമായിരുന്നു എന്ന ആഗ്രഹം പ്രകടിപ്പിച്ചുവെന്നും മാര്‍ക്ക് പറയുന്നു. ''അവന് സംസാരിക്കാന്‍ ശേഷിയുണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇങ്ങനെയായിരുന്നു പറയുക, പോയി വാക്സിനെടുക്കൂ. രാഷ്ട്രീയത്തെ കുറിച്ചും, ഗൂഢാലോചന തത്വങ്ങളെ കുറിച്ചും വ്യാകുലപ്പെടേണ്ട," മാര്‍ക്ക് ദി ടെന്നിസിയണിനോട് പറഞ്ഞു. കുത്തിവയ്പ്പെടുക്കില്ല എന്ന് വാശി പിടിച്ചത് തെറ്റായി പോയി എന്നും ഫില്ലിന് തോന്നിയെന്ന് സഹോദരന് പറയുന്നു.
ഫില്‍ വാലന്റൈന്‍ തന്റെ ഇരുപതാം വയസ്സ് മുതല്‍ റേഡിയോയില്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് ദിടെന്നീസിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ പ്രസിദ്ധനായ റേഡിയോ അവതാരകനായ അദ്ദേഹം മുന്‍ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ആദായ നികുതി നിയമത്തിനെതിരെ ശക്തമായി രംഗത്തെത്തിയവരില്‍ പ്രധാനിയായിരുന്നു. 12 വര്‍ഷത്തോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ റേഡിയോ പ്രോഗ്രാം നൂറോളം സ്റ്റേഷനുകളില്‍ സംപ്രേഷണം ചെയ്തിരുന്നു. അവസാനം 2019 ല്‍ 99.7 WTN ചാനലില്‍ മൂന്ന് വര്‍ഷത്തെ കരാറില്‍ അദ്ദേഹം ഒപ്പിട്ടിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
Also read- പിസയിൽ ആണിയും ബോള്‍ട്ടുകളും; പണം തിരികെ നല്കി വിവാദത്തില്‍ നിന്നും ഡോമിനോസ് തടിയൂരി
''യാഥാസ്ഥിക വാദത്തില്‍ വിശ്വിസിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഫില്‍ വാലന്റൈന്‍. നിരവധി ടെന്നിസീ സ്വദേശികളുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു,'' അമേരിക്കന്‍ സെനറ്ററായ മാര്‍ഷാ ബ്ലാക്ബേണ്‍ അദ്ദേഹത്തെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തു. ''ഫില്ലന്റെ ഭാര്യ സൂസനും കുടുംബത്തിനും എന്റെ അനുശോചനങ്ങളും പ്രാര്‍ത്ഥനയും. ഈ ദുഖഘട്ടത്തില് അവര്‍ക്കൊപ്പം നില്ക്കുന്നു.''
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid vaccine, USA