നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ചത്ത കടലാമയെ ശസ്ത്രക്രിയ നടത്തി മുട്ടകൾ പുറത്തെടുത്തു; ആമക്കുഞ്ഞുങ്ങളുടെ ചിത്രങ്ങളുമായി ശാസ്ത്രജ്ഞൻ

  Viral | ചത്ത കടലാമയെ ശസ്ത്രക്രിയ നടത്തി മുട്ടകൾ പുറത്തെടുത്തു; ആമക്കുഞ്ഞുങ്ങളുടെ ചിത്രങ്ങളുമായി ശാസ്ത്രജ്ഞൻ

  മുട്ടകൾ സുരക്ഷിതമായി പുറത്തെടുക്കുന്നതിനായി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഭാഗ്യവശാൽ, അദ്ദേഹത്തിന് ആമയുടെ വയറ്റിൽ നിന്ന് 7 മുട്ടകൾ സുരക്ഷിതമായി തന്നെ പുറത്തെടുക്കാൻ സാധിച്ചു.

  Credit: Eric C Martens/Twitter

  Credit: Eric C Martens/Twitter

  • Share this:
   റോഡപകടത്തിൽപ്പെട്ട് ചത്ത ആമയുടെ കുഞ്ഞുങ്ങളെ രക്ഷിച്ച മിഷിഗണിലെ ശാസ്ത്രജ്ഞൻ ഇന്റർനെറ്റിൽ ചർച്ചയാകുന്നു. ചത്തു പോയ കടലാമയുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഈ ശാസ്ത്രഞ്ജൻ മുന്നിട്ടിറങ്ങിയത് മനുഷ്യത്വത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതായി സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

   ഈ വർഷം ജൂൺ ആദ്യം, ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ്, ഗട്ട് മൈക്രോബയോം ശാസ്ത്രജ്ഞനായ ഡോ. എറിക് സി മാർട്ടൻസ് ഒരു ആമയെ കാണുന്നത്. ആമയെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിന്, മാർട്ടൻസ് തന്റെ കാർ നിർത്തി പുറത്തേക്കിറങ്ങി, പക്ഷേ നിർഭാഗ്യവശാൽ, മറ്റൊരു കാർ ഇടിച്ച് ആമ അതിനോടകം ചത്തു.

   പെട്ടെന്ന് നടത്തിയ പരിശോധനയിൽ ആമ മുട്ടയിടാൻ പോയതാകാമെന്ന് മാർട്ടൻസ് മനസ്സിലാക്കി. അതിനാൽ, കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനായി മാർട്ടൻസ് ആമയെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും മുട്ടകൾ സുരക്ഷിതമായി പുറത്തെടുക്കുന്നതിനായി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഭാഗ്യവശാൽ, അദ്ദേഹത്തിന് ആമയുടെ വയറ്റിൽ നിന്ന് 7 മുട്ടകൾ സുരക്ഷിതമായി തന്നെ പുറത്തെടുക്കാൻ സാധിച്ചു. മാർട്ടൻസ് മുട്ടകൾ 'അന്നജത്തിൽ സ്ഥാപിച്ച് മുട്ട വിരിയിച്ച് എടുക്കാൻ ശ്രമം തുടങ്ങി'. മാർട്ടൻസ് പങ്കുവച്ച ട്വീറ്റ് പരിശോധിക്കാം.   ട്വീറ്റ് 1: ഈ കഥയ്ക്ക് ദുഃഖകരമായ തുടക്കം ആണ് എങ്കിലും സന്തോഷകരമായ അവസാനമാണ്: ജൂൺ ആദ്യം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ഒരു കടലാമ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നത്, എന്റെ കണ്ണിൽ പെട്ടു, അതിനെ സഹായിക്കാനായി ഞാൻ കാർ നിർത്തി പുറത്തിറങ്ങി എങ്കിലും, അപ്പോഴേക്കും അശ്രദ്ധമായി കാറോഡിച്ച ഒരു ഡ്രൈവർ അതിനെ ഇടിച്ചിട്ടു കഴിഞ്ഞിരുന്നു. ആമയെ പരിശോധിച്ചപ്പോൾ അത് മുട്ടയിടാൻ ഒരു സ്ഥലം തിരയുകയാണെന്ന് ഞാൻ കണ്ടെത്തി.

   ട്വീറ്റ് 2: ഞാൻ അതിനെ വീട്ടിലേക്ക് കൊണ്ടുവന്നു, ആമയെ സി-സെക്ഷൻ ചെയ്ത് മുട്ട പുറത്തെടുക്കാൻ ശ്രമം നടത്തി, അതിൽ വിജയിച്ച എനിയ്ക്ക് 7 മുട്ടകൾ ലഭിച്ചു.

   ട്വീറ്റ് 3: ഞാൻ മുട്ടകൾ പുറത്തെടുക്കുമ്പോൾ, ഒരു വലിയ കൊടുങ്കാറ്റ് ആഞ്ഞ് അടിച്ചു. എന്തിനായിരുന്നു ആ ആമ ആ രാത്രിയിൽ തന്നെ വെള്ളത്തിൽ നിന്നും പുറത്ത് വന്നതെന്ന് ആ കാറ്റ് എനിയ്ക്ക് പറഞ്ഞു തന്നു. അത് ഒരു അമ്മയുടെ, തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന നൈസർഗ്ഗികമായ ഉൾവിളി ആയിരുന്നു. അങ്ങനെ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.

   ട്വീറ്റ് 4: ഇന്ന് അവളുടെ മുട്ടകൾ വിരിയാൻ തുടങ്ങി! ഇതുവരെ 2 പേർ തോടിനുള്ളിൽ നിന്നും പൂർണ്ണമായും പുറത്തു വന്നു. ആവർ ആരോഗ്യവാന്മാരായി ഇരിക്കുന്നു. കുറഞ്ഞത് 3 പേരെങ്കിലും പുറത്തേക്ക് വരാനുള്ള വഴിയിലാണ്. പൂർണ്ണ ശക്തി പ്രാപിക്കാൻ അവർക്ക് കുറച്ച് ദിവസങ്ങൾ വേണ്ടി വന്നേക്കാം, അവരുടെ അമ്മ വന്ന അതേ കുളത്തിലേക്ക് മടങ്ങുന്നതിന് കരുത്ത് നേടാൻ അവർക്ക് ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം കൂടി വേണ്ടി വന്നേക്കാം.

   മൈക്രോബ്ലോഗിംഗ് സൈറ്റിൽ നിരവധി പേരാണ് ഈ കഥ കേട്ട് ആവേശഭരിതരായിരിക്കുന്നത്. മാർട്ടൻസ് 'ദയയ്ക്കുള്ള അവാർഡ്' അർഹിക്കുന്നുവെന്ന് ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. 'അതിശയകരമായ കഥ, എന്റെ ദിവസം പൂർണ്ണമാക്കി,' എന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. അതേസമയം ശാസ്ത്രജ്ഞന് എങ്ങനെയാണ് സി-സെക്ഷൻ ചെയ്യാൻ കഴിഞ്ഞതെന്ന് അറിയാൻ പലരും താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതും കാണാം.
   Published by:Sarath Mohanan
   First published:
   )}