നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | സിലബസില്‍ ക്യാഷ് പ്രൈസ് സൂചന ഒളിപ്പിച്ച് അധ്യാപകന്‍; കണ്ടെത്തുന്നവര്‍ക്ക് പണം സ്വന്തമാക്കാം

  Viral | സിലബസില്‍ ക്യാഷ് പ്രൈസ് സൂചന ഒളിപ്പിച്ച് അധ്യാപകന്‍; കണ്ടെത്തുന്നവര്‍ക്ക് പണം സ്വന്തമാക്കാം

  തന്റെ വിദ്യാര്‍ത്ഥികള്‍ ശരിയായി പഠിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു അധ്യാപകന്റെ ഈ പരീക്ഷണം

  • Share this:
   ലോകമെമ്പാടുമുള്ള അധ്യാപകര്‍ (Professor) തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നേടാനും പഠനം രസകരമാക്കാനും നൂതനമായ ആശയങ്ങള്‍ കൊണ്ടുവരാനുമുള്ള ശ്രമത്തിലാണ്. യുഎസിലെ ഒരു സര്‍വ്വകലാശാലയിലെ അധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ ശരിയായി പഠിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു അസാധാരണ പരീക്ഷണമാണ് നടത്തിയത്. പഠനം ഒന്നുകൂടി മെച്ചപ്പെടുത്തുന്നതിനായി, യൂണിവേഴ്‌സിറ്റി ഓഫ് ടെന്നസിയില്‍ നിന്നുള്ള ഒരു സംഗീത പ്രൊഫസറായ മിസ്റ്റര്‍ കെനിയോണ്‍ വില്‍സണ്‍ (Kenyon Wilson), 50 ഡോളര്‍ ക്യാഷ് പ്രൈസ് (50 dollar cash price) അതായത് 3800 രൂപ കണ്ടെത്താനായി ഒരു ലോക്കറില്‍ (locker) പണം ഒളിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ക്ലൂ (clue) നല്‍കി.

   ''ലോക്കര്‍ നമ്പറായ 147; മറ്റ് നമ്പറുകളായ 115, 125, 135'' എന്നിവ മ്യൂസിക് സെമിനാര്‍ ക്ലാസ് സിലബസില്‍ എഴുതി ചേർത്ത സൂചനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ലോക്കര്‍ നമ്പറും സമ്മാനം ഒളിപ്പിച്ച ലോക്കറിലേക്കുള്ള പാസ്‌കോഡുമാണ് സൂചിപ്പിക്കുന്നത്. ശരിയായ നമ്പർ കണ്ടെത്തുന്ന വിജയിക്ക് ലോക്കർ തുറന്ന് 50 ഡോളറിന്റെ നോട്ട് എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ലോക്കറില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു, ''അഭിനന്ദനങ്ങള്‍! ഇത് ആരാണ് കണ്ടെത്തിയതെന്ന് എനിക്കറിയാന്‍ ദയവായി നിങ്ങളുടെ പേരും തീയതിയും നല്‍കുക'' എന്നായിരുന്നു സന്ദേശം.

   എന്നാല്‍, 70 ല്‍ കൂടുതല്‍ പേരുള്ള ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിക്കും 50 ഡോളര്‍ നോട്ട് കൈപ്പറ്റാന്‍ കഴിഞ്ഞില്ല, കാരണം അവര്‍ സിലബസ് വേണ്ടത്ര പഠിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ സിലബസിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ നന്നായി വായിക്കുന്ന വിദ്യാര്‍ത്ഥിക്ക് പ്രതിഫലം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

   ഒരു സെമസ്റ്റര്‍ നീണ്ട പരീക്ഷണത്തെക്കുറിച്ച് വില്‍സണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. 'ഇന്ന് ഞാന്‍ ആർക്കും അവകാശിയാകാത്ത ആ നിധി വീണ്ടെടുത്തു'' എന്ന് കുറിച്ച് വില്‍സണ്‍ ഫേസ്ബുക്കില്‍ തുടര്‍ന്നു. ലോക്കറിന്റെ ചിത്രത്തിനൊപ്പം 50 ഡോളറിന്റെ നോട്ടും ഫേസ്ബുക്കിൽ പങ്കുവച്ചു. ചിത്രം ട്വിറ്ററില്‍ റീപോസ്റ്റ് ചെയ്യുകയും ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലാകുകയും 1 ലക്ഷത്തിലധികം ലൈക്കുകളും 13000ഓളം റീട്വീറ്റുകളും നേടുകയും ചെയ്തു.

   Also read- Tesla Baby | 'ടെസ്‌ല ബേബി'; ഓട്ടോപൈലറ്റ് മോഡിൽ സഞ്ചരിച്ച ടെസ്‌ല കാറിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി   Also Read-Viral video | തീപിടിച്ച 14 നിലയുള്ള കെട്ടിടത്തിൽ നിന്നും സഹോദരങ്ങൾ പൈപ്പ് വഴി താഴെയിറങ്ങി; വീഡിയോ വൈറൽ 

   ഒളിച്ചു വെച്ചിരിക്കുന്ന പ്രതിഫലം കണ്ടെത്താന്‍ തന്റെ വിദ്യാര്‍ത്ഥികളുടെ കഴിവില്ലായ്മയില്‍ നിരാശനായ വില്‍സണ്‍, പണം കണ്ടെത്തുന്ന വിദ്യാര്‍ത്ഥിക്ക് ഒരു അഭിനന്ദന സന്ദേശം നൽകി കൊണ്ട് പോസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ കൂടുതല്‍ സന്തോഷിക്കുമായിരുന്നുവെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളും സംഭവത്തില്‍ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. അടുത്ത സെമസ്റ്ററില്‍ അധ്യാപകൻ എന്ത് സർപ്രൈസ് ഒരുക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
   Published by:Naveen
   First published:
   )}