നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • യു.എസ് പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനമായില്ല; പക്ഷേ, യുഎസ് ടൗൺ കെന്റക്കിയിൽ ഫ്രഞ്ച് ബുൾഡോഗ് മേയർ

  യു.എസ് പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനമായില്ല; പക്ഷേ, യുഎസ് ടൗൺ കെന്റക്കിയിൽ ഫ്രഞ്ച് ബുൾഡോഗ് മേയർ

  പിന്തുണച്ചവർക്ക് നന്ദി അറിയിക്കുന്നതായി വിൽബറിന്റെ മനുഷ്യ വക്താവ് ആമി നോളണ്ട് അറിയിച്ചു.

  lady Stone

  lady Stone

  • News18
  • Last Updated :
  • Share this:
   വാഷിംഗ്ടൺ: അമേരിക്കയുടെ പ്രസിഡന്റ് ആരാകുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രതിഷേധങ്ങളും പരാതികളും എല്ലാം നടക്കുകയാണ്. എന്നാൽ, യു.എസ് ടൗൺ ആയ കെന്റക്കിയിൽ വിൽബർ ബീസ്റ്റ് എന്ന നായക്ക് മേയർ തെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം. കെന്റക്കിയിലെ ഒരു ചെറിയ കമ്യൂണിറ്റിയായ റാബ്ബിറ്റ് ഹാഷ് ആണ് ഫ്രഞ്ച് ബുൾഡോഗ് ആയ വിൽബർ ബീസ്റ്റിനെ മേയർ ആയി തെരഞ്ഞെടുത്തത്.

   ഫോക്സ് ന്യൂസ് റിപ്പോർട്ട് അനുസരിച്ച് കെന്റക്കിയിലുള്ള റാബ്ബിറ്റ് ഹാഷ് എന്ന ചെറിയ കമ്യൂണിറ്റിയാണ് ഫ്രഞ്ച് ബുൾഡോഗിനെ അവരുടെ നേതാവായി തെരഞ്ഞെടുത്തത്. 13,143 വോട്ടുകൾക്കാണ് വിൽബർ ബീസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് റാബ്ബിറ്റ് ഹാഷ് ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

   You may also like:ഗുരുതര പ്രതിസന്ധികളെ മറയ്ക്കാൻ വ്യാജ ഏറ്റുമുട്ടലുകളിലൂടെ പിണറായി സര്‍ക്കാര്‍ മനുഷ്യരെ കൊന്നുതള്ളുന്നു: ആർ.എം.പി [NEWS]ശിവസേനയും കോൺ​ഗ്രസും മാധ്യമ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്ന് കെ.സുരേന്ദ്രൻ [NEWS] 'ശബരിമലയിൽ അനാവശ്യ നിയന്ത്രണം എന്തിന്? കോവിഡ് നെഗറ്റീവ് എങ്കിൽ ഭക്തരെ എന്തിന് തടയണം?': എൻഎസ്എസ്‍ [NEWS]

   'റാബ്ബിറ്റ് ഹാഷിലെ മേയർ തെരഞ്ഞെടുപ്പ് നടന്നു. ആകെയുള്ള 22,985 വോട്ടുകളിൽ 13,143 വോട്ടുകൾ(എക്കാലത്തെയും ഉയർന്ന വിജയശതമാനം) നേടിയ വിൽബർ ബീസ്റ്റ് ആണ് പുതിയ മേയർ.' - നഗരത്തിലെ റാബ്ബിറ്റ് ഹാഷ് ഹിസ്റ്റോറിക്കൽ സൊസൈറ്റി ബുധനാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചതാണ് ഇക്കാര്യം.

   Posted by Rabbit Hash Historical Society on Tuesday, 3 November 2020

   ബീഗിൾ വിഭാഗത്തിൽപ്പെട്ട ജാക്ക് റാബ്ബിറ്റ്, ഗോൾഡൻ റിട്രീവർ വിഭാഗത്തിൽപ്പെട്ട പോപ്പിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. അതേസമയം, 12 വയസുള്ള ബോർഡർ കോലി വിഭാഗത്തിൽപ്പെട്ട ലേഡി സ്റ്റോൺ നഗരത്തിന്റെ അംബാസഡർ പദവി നിലനിർത്തി.   ഒഹിയോ നദിക്കരയിലുള്ള ഏകീകരിക്കപ്പെടാത്ത കമ്യൂണിറ്റിയായ റാബ്ബിറ്റ് ഹാഷ് 1990 മുതൽ നായയെ അവരുടെ മേയർ ആയി തെരഞ്ഞെടുക്കുന്നതായി കെന്റക്കി.കോം റിപ്പോർട്ട് ചെയ്യുന്നു. ഹിസ്റ്റോറിക്കൽ സൊസൈറ്റിക്ക് ഒരു ഡോളർ സംഭാവന നൽകിയാണ് താമസക്കാർ വോട്ട് രേഖപ്പെടുത്തുന്നത്. ചുമതലയേറ്റെടുത്ത് കഴിഞ്ഞാൽ റാബ്ബിറ്റ് ഹാഷ് ഹിസ്റ്റോറിക്കൽ സൊസൈറ്റിക്കും മറ്റ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കുമായി വിൽബർ സഹായിക്കും.

   പിന്തുണച്ചവർക്ക് നന്ദി അറിയിക്കുന്നതായി വിൽബറിന്റെ മനുഷ്യ വക്താവ് ആമി നോളണ്ട് അറിയിച്ചു.
   Published by:Joys Joy
   First published:
   )}