ലോട്ടറി സമ്മാന തുകയായി ലഭിച്ചത് 1.5 ലക്ഷം രൂപയാണെന്ന് കരുതി, എന്നാൽ ട്രക്ക് ഡ്രൈവര്‍ക്ക് ( truck driver) കിട്ടിയത് ഒരു മില്യണ്‍ ഡോളര്‍. അതായത് ഏകദേശം 7.5 കോടി രൂപ. അമേരിക്കയിലെ (US) ട്രക്ക് ഡ്രൈവറാണ് ജാക്ക്പോട്ടിലൂടെ (Jackpot) കോടിപതിയായത്. മിഷിഗണ്‍ വഴി കടന്നുപോകുന്നതിനിടെ മട്ടവാനിലെ ഗ്യാസ് സ്റ്റേഷനില്‍ നിന്നാണ് ഇല്ലിനോയിസ് നിവാസിയായ 48 കാരന് ലോട്ടറി ടിക്കറ്റ് (Lottery Ticket) വാങ്ങിയത്.
ടിക്കറ്റ് വാങ്ങിയുടന്‍ തന്നെ ബാര്‍കോഡ് സ്ക്രാച്ച് ചെയ്ത് ടിക്കറ്റ് സ്കാന്‍ ചെയ്തു. തുടർന്ന് 2000 യുഎസ് ഡോളറാണ് സമ്മാനമായി ലഭിച്ചതെന്നാണ് കരുതിയത്, ട്രക്ക് ഡ്രൈവറിനെ ഉദ്ധരിച്ച് എംലൈവ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
ലോട്ടറിയടിച്ച സന്തോഷത്തിൽ വീണ്ടും ടിക്കറ്റ് നമ്പർ നോക്കിയപ്പോഴാണ് അദ്ദേഹം സമ്മാന തുക കണ്ട് ഞെട്ടിയത്. ട്രക്കില്‍ തിരിച്ചെത്തിയ ശേഷം വീണ്ടും കാര്‍ഡ് സ്ക്രാച്ച് ചെയ്തപ്പോഴാണ് ഒരു മില്യണ്‍ ഡോളറാണ് സമ്മാനമായി ലഭിച്ചതെന്ന് മനസ്സിലായത്.കണ്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സമ്മാനതുക സ്ഥിരീകരിക്കാന്‍ ലോട്ടറി ഓഫീസില്‍ വിളിക്കുകയായിരുന്നു.
സമ്മാനമായി ലഭിച്ച 693,000 ഡോളര്‍ ഉപയോഗിച്ച് ഒരു പുതിയ ട്രക്ക് വാങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ, ബാക്കി തുക ഭാവിയിലേക്ക് മാറ്റിവെക്കാന്‍ ആഗ്രഹിക്കുന്നതായുംഅദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം സര്‍പ്രൈസ് ലോട്ടറി വിജയത്തിന്റെ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം 600 ഡോളര്‍ (46,000 രൂപ) നേടിയെന്ന് ആദ്യം കരുതിയ ഒരു യുഎസുകാരന് പിന്നീട് 585, 949 (4.5 കോടി രൂപ) സമ്മാനം ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. 600 ഡോളര്‍ സമ്മാനം വാങ്ങാന്‍ ലോട്ടറി ഓഫീസില്‍ എത്തിയപ്പോഴാണ് ഇയാള്‍ക്ക് ജാക്ക്പോട്ട് അടിച്ചതായി അറിഞ്ഞത്.
വീടും കാറും വാങ്ങാനാണ് ഇയാള്‍ സമ്മാനത്തുക ഉപയോഗിച്ചത്. ഇതിന് പുറമെ, സമ്മാനത്തിന്റെ ഒരു ഭാഗം സമൂഹത്തിനായി ഉപയോഗിക്കാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു.
ഇയാള്‍ക്ക് പുറമെ, പെംബ്രോക്ക് സ്വദേശിയായ 32കാരന് ജോഷ്വാ ലോക്ക്ലിയറിനും ഇത്തരത്തില്‍ ലോട്ടറി ലഭിച്ചിരുന്നു. ചെറിയ തുകയുടെ ലോട്ടറി അടിച്ചെന്ന് കരുതി സമ്മാനത്തുക വാങ്ങാന്‍ ചെന്നയാള്‍ക്ക് ലഭിച്ചത് കോടികളാണ്. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം നടന്നത്. താന്‍ എടുത്ത ലോട്ടറി ടിക്കറ്റിന് 600 ഡോളര്‍ (ഏകദേശം 46000 രൂപ) അടിച്ചുവെന്നാണ് ആദ്യം ലോക്ക്ലിയര് കരുതിയത്. എന്നാല്‍ ഈ പണം വാങ്ങാന്‍ ലോട്ടറി ആസ്ഥാനത്ത് ചെന്നപ്പോഴാണ് 600 ഡോളറിന് പകരം 600000 ഡോളറിന്റെ ജാക്ക്പോട്ടാണ് ജോഷ്വായെ കാത്തിരുന്നതെന്ന് അറിയുന്നത്. അതായത് ഏകദേശം 4.5 കോടി രൂപയാണ് ജോഷ്വാ ലോക്ക്ലിയറിന് ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.