നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Strange Addiction | കഴിക്കാനിഷ്ടം ഭർത്താവിന്റെ ചിതാഭസ്മം; വിചിത്രമായ ശീലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് യുവതി

    Strange Addiction | കഴിക്കാനിഷ്ടം ഭർത്താവിന്റെ ചിതാഭസ്മം; വിചിത്രമായ ശീലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് യുവതി

    ഭർത്താവിന്റെ ചിതാഭസ്മം അത് സൂക്ഷിച്ചു വെച്ചിരിക്കുന്ന കുടത്തിൽ നിന്ന് എടുത്തു തിന്നുന്ന ശീലം ആരംഭിച്ചത് എങ്ങനെയെന്നും യുവതി വിശദീകരിക്കുന്നുണ്ട്

    • Share this:
      തന്റെ വിചിത്രമായ ഒരു ശീലത്തെക്കുറിച്ച് ടെലിവിഷൻ പരിപാടിയിൽ തുറന്നു പറഞ്ഞതിനെ തുടർന്ന് ഇന്റർനെറ്റിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ് 26 കാരിയായ യുവതി. മരിച്ചുപോയ തന്റെ ഭർത്താവിന്റെ ചിതാഭസ്‌മം കഴിക്കുക എന്നതാണ് ടെന്നസി സ്വദേശിനിയായ കാസിയുടെ വിചിത്രമായ ശീലം. 'മൈ സ്ട്രെയ്ഞ്ച് അഡിക്ഷൻ' എന്ന് പേരുള്ള ടെലിവിഷൻ പരിപാടിയിലാണ് കാസി തന്റെ ശീലത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്. ഭർത്താവിന്റെ ചിതാഭസ്മം അത് സൂക്ഷിച്ചു വെച്ചിരിക്കുന്ന കുടത്തിൽ നിന്ന് എടുത്തു തിന്നുന്ന ശീലം ആരംഭിച്ചത് എങ്ങനെയെന്നും യുവതി വിശദീകരിക്കുന്നുണ്ട്.

      കാസി തന്റെ ഭർത്താവ് സീനിനെ ആദ്യമായി കണ്ടുമുട്ടിയത് 2009 ലാണ്. 10 മാസത്തെ അടുപ്പത്തിന് ശേഷം അവർ വിവാഹിതരാകാൻ തീരുമാനിച്ചു. ദൗർഭാഗ്യവശാൽ ആ ദമ്പതികൾക്ക് അധികകാലം ഒരുമിച്ചു ജീവിക്കാൻ കഴിഞ്ഞില്ല. ഗുരുതരമായ ആസ്ത്മ രോഗബാധ മൂലം സീൻ മരണത്തിന് കീഴടങ്ങി. അതിനുശേഷം അദ്ദേഹത്തിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന കുടം എവിടെ പോകുമ്പോഴും കാസി കൈയിൽ കരുതാറുണ്ട്. "ഞാൻ എവിടെ പോകുമ്പോഴും ഭർത്താവിനെയും കൂടെ കൊണ്ടുപോകും. അത് ഗ്രോസറി സ്റ്റോറോ ഷോപ്പിങ് മാളോ സിനിമാ തീയേറ്ററോ റെസ്റ്റോറന്റോ ആവട്ടെ, ഞാൻ എവിടെ പോയാലും അദ്ദേഹവും എന്റെ കൂടെയുണ്ടാകും", ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ കാസി പറഞ്ഞു.

      കാസിയ്ക്ക് ഭർത്താവിനെ അത്രമേൽ ഇഷ്ടമായിരുന്നു. ഉറങ്ങുമ്പോഴും ഭർത്താവിന്റെ അവശേഷിപ്പുകൾ ഉള്ള ആ കുടം ചേർത്തുപിടിച്ചാണ് അവർ കിടക്കാറ്. ഒരിക്കൽ ചിതാഭസ്മം ആ കുടത്തിലേക്ക് മാറ്റവെ അതിൽ നിന്ന് അൽപ്പം ചാരം അവരുടെ കൈവിരലുകളിലേക്ക് വീണു. അത് തുടച്ചു കളയാൻ തോന്നാത്ത കാസി ആ വിരലുകൾ നക്കിത്തുടച്ചു. അതിനുശേഷമാണ് ആ ചിതാഭസ്മം അവർ കഴിക്കാൻ തുടങ്ങിയത്. ആ സംഭവത്തിന് ശേഷം ആ ശീലം ഉപേക്ഷിക്കാൻ കഴിഞ്ഞില്ല എന്നും കാസി പറയുന്നു. "ചീഞ്ഞ മുട്ടയുടെയും മണലിന്റെയും സാൻഡ്‌പേപ്പറിന്റെയും രുചിയാണ് അതിന്. എനിക്ക് ആ രുചി ഇഷ്ടപ്പെടാൻ തുടങ്ങി. അൽപ്പം ചിതാഭസ്മം തട്ടിക്കളയാൻ മനസു വരാതെ തുടങ്ങിയ ശീലം ഇപ്പോൾ ഭർത്താവിനെ അക്ഷരാർത്ഥത്തിൽ ഭക്ഷിക്കുന്നതിലേക്ക് എത്തി നിൽക്കുന്നു", കാസി പറയുന്നു.

      ചിതാഭസ്മം തിന്നാൻ തുടങ്ങിയതിന് ശേഷമുള്ള രണ്ടു മാസക്കാലം കൊണ്ട് തനിക്ക് 19 കിലോഗ്രാം ഭാരം കുറഞ്ഞെന്നും കാസി പറയുന്നു. ആ കുടം തുറക്കുമ്പോൾ അഡ്രിനാലിൻ റഷും സന്തോഷവും അനുഭവപ്പെടുന്ന തനിക്ക് ചിതാഭസ്മം കഴിച്ചു കഴിഞ്ഞാൽ അപമാനവും നാണക്കേടും കുറ്റബോധവും തോന്നാറുണ്ടെന്നും അവർ തുറന്നു പറയുന്നു. "ഈ ശീലം എനിക്ക് നിർത്തേണ്ടതുണ്ട്. എനിക്ക് ഒരിക്കൽ അദ്ദേഹത്തെ നഷ്ടമായി. ഇനി വീണ്ടും അദ്ദേഹത്തെ നഷ്ടപ്പെടുത്തിയാൽ അതിന് കാരണക്കാരി ഞാൻ മാത്രമാകും", കാസിയുടെ വാക്കുകളിൽ കുറ്റബോധം നിഴലിക്കുന്നു.
      Published by:Karthika M
      First published:
      )}