നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മരണം സ്ഥിരീകരിച്ച് 45 മിനിറ്റിന് ശേഷം യുവതി ജീവിതത്തിലേക്ക് തിരിച്ച് വന്നു

  മരണം സ്ഥിരീകരിച്ച് 45 മിനിറ്റിന് ശേഷം യുവതി ജീവിതത്തിലേക്ക് തിരിച്ച് വന്നു

  തലച്ചോറിലേക്കുള്ള ഓക്സിജന്റെ വിതരണവും പള്‍സും നിലയ്ക്കുകയായിരുന്നു. 45 മിനിറ്റ് നേരം തല്‍സ്ഥിതി തുടരുകയും ചെയ്തു.

  News18

  News18

  • Share this:
   അമേരിക്കയില്‍ ഒരു വൈദ്യഅത്ഭുതം നടന്നിരിക്കുകയാണ്. ഡോക്ടര്‍മാര്‍ ഹൃദയാഘാതം മൂലം വിധി എഴുതിയ കാത്തി പാറ്റേണ്‍ എന്ന അമ്മ 45 മിനിറ്റുകള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. ഗ്രേറ്റര്‍ ബാല്‍ട്ടിമൂര്‍ മെഡിക്കല്‍ സെന്ററിലാണ് അവിശ്വസനീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

   കാത്തി ഗോള്‍ഫ് കളിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിലാണ്, അവരുടെ മകളായ സ്റ്റാസി തന്റെ പ്രസവ സമയം അടുത്തു എന്ന് അമ്മയെ വിളിച്ച് പറഞ്ഞത്. ഉടന്‍ തന്നെ അവര്‍ മകളുമായി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, അവര്‍ ആശുപത്രിയിലെത്തി, ഉടന്‍ തന്നെ കാത്തിയ്ക്ക് ഹൃദയാഘാതം ഉണ്ടായി. കാത്തിയെ രക്ഷപെടുത്താന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാത്തിയുടെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ വിതരണവും പള്‍സും നിലയ്ക്കുകയായിരുന്നു. 45 മിനിറ്റ് നേരം തല്‍സ്ഥിതി തുടരുകയും ചെയ്തു. വൈദ്യശാസ്ത്രപരമായി അവര്‍ മരിച്ചു എന്നു തന്നെയായിരുന്നു അതിനര്‍ത്ഥം.

   അതേസമയം, സ്റ്റാസി ഒരു അടിയന്തര സി-സെഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയായിരുന്നു. കൃത്രിമ ശ്വസനസഹായമായ സിപിആര്‍ നല്‍കി ഒരു മണിക്കൂറിന് ശേഷം കാത്തി ജീവിതത്തിലേക്ക് തിരികെ വരുകയായിരുന്നു. കാത്തിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലേക്കുള്ള തിരിച്ച് വരവ് തീര്‍ത്തുമൊരു അത്ഭുതം തന്നെയായിരുന്നു. ഡോക്ടര്‍മാരുടെ സംഘത്തിന്റെ സേവനം അവര്‍ നന്ദിയോടെ സ്മരിക്കുന്നു. ''എനിക്ക് വീണ്ടുമൊരു അവസരം നല്‍കിയ ദൈവത്തിനോട് ഞാന്‍ നന്ദിയോടെ കടപ്പെട്ടിരിക്കുന്നു. എനിക്ക് കഴിയുന്നത് പോലെ ഈ ജീവിതം ഞാന്‍ നന്നായി തന്നെ ജീവിക്കും. തിരിച്ചുള്ള വരവ് ജീവിതം നല്‍കുന്ന ഒരു രണ്ടാമത്തെ അവസരമാണ്. അത് വളരെ ഞെട്ടിപ്പിക്കുന്നതുമാണ്,'' കാത്തി മിററിനോട് പറഞ്ഞു.

   കാത്തി ജീവിതത്തിലേക്ക് തിരികെ വന്ന് അല്പസമയത്തിനുള്ളില്‍ തന്നെ സ്റ്റാസി കുഞ്ഞ് അലോറയ്ക്ക് ജന്മം നല്‍കുകയും ചെയ്തു. സ്റ്റാസി പറയുന്നത് ആ സമയത്ത് തന്റെ അമ്മ അവിടെ ഉണ്ടായിരുന്നത്, ഒരു നിയോഗമാണ്. ''ഒരു നിയോഗത്താല്‍ മാത്രമാണ് ആ സമയത്ത് തന്നെ അമ്മ അവിടെ ഉണ്ടായിരുന്നത്. ആത്യന്തികമായി അലോറ കാരണമാണ് അമ്മ അവിടെ ഉണ്ടായത്. ശരിയായ സമയത്ത് ശരിയായ ആളുകള്‍ എത്തിച്ചേരുകയായിരുന്നു. അവര്‍ ശരിക്കും ഒരു ജീവിച്ചിരിക്കുന്ന അത്ഭുതമാണ്,'' സ്റ്റാസി ഡബ്ല്യുജെഇസെഡ്-ടിവിയോട് പറഞ്ഞു.

   കഴിഞ്ഞ ജൂലായ് 22നാണ് സംഭവങ്ങള്‍ അരങ്ങേറിയത്. അടുത്തിടെയായി ഇത്തരത്തില്‍ ജീവിതത്തിലേക്കുള്ള തിരിച്ചു വരവുകള്‍ ലോകത്താകമാനം സംഭവിക്കുന്നുണ്ട്. ഇന്ത്യയിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം, മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുമുള്ള കൊല്‍ഹാപൂര്‍ എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന രണ്ടു വയസ്സുകാരന്‍ പെട്ടന്ന് താഴേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെയുള്ളവര്‍ പരിഭ്രാന്തരാകുകയും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നില്‍ക്കുകയും ഉണ്ടായി. ഈ സമയം, കുട്ടിയുടെ കണ്ണുകള്‍ വെള്ളയാകുകയും ഹൃദയമിടിപ്പ് കുറഞ്ഞു തുടങ്ങുകയും ചെയ്തു. സംഭവം അറിഞ്ഞ ട്രെയിനിലെ ടിക്കറ്റ് സൂപ്പര്‍വൈസറായ രാജേന്ദ്ര കട്കര്‍ ബോഗിയിലേക്ക് പാഞ്ഞെത്തി. കുട്ടിയുടെ ശോചനീയമായ ആരോഗ്യ സ്ഥിതി മനസിലായ ഉടന്‍ തന്നെ ഇദ്ദേഹം കുട്ടിക്ക് സിപിആര്‍ സഹായം നല്‍കി. ഒപ്പം ചുണ്ടില്‍ ചുണ്ട് ചേര്‍ത്ത് കൃത്രിമ ശ്വാസസഹായം നല്‍കാനും ആരംഭിച്ചു. ഏകദേശം 15 മുതല്‍ 20 മിനിറ്റ് സമയം വരെ അദ്ദേഹം ഇത് തുടര്‍ന്നു. ''കുട്ടിയ്ക്ക് ബോധം തിരിച്ച് കിട്ടുന്നത് വരെ ട്രെയിനിലെ ടിക്കറ്റ് സൂപ്പര്‍വൈസര്‍ സിപിആറും കൃത്രിമ ശ്വാസസഹായവും നല്‍കികൊണ്ടേയിരിക്കുകയായിരുന്നു,'' സംഭവത്തിന് ദൃക്സാക്ഷിയായ ഒരു യാത്രക്കാരന്‍ പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}