• HOME
 • »
 • NEWS
 • »
 • buzz
 • »
 • Mask | വിമാനത്തിൽ മാസ്ക് ധരിച്ചില്ല; വയോധികനെ മർദ്ദിച്ച വനിത അറസ്റ്റിൽ

Mask | വിമാനത്തിൽ മാസ്ക് ധരിച്ചില്ല; വയോധികനെ മർദ്ദിച്ച വനിത അറസ്റ്റിൽ

വിമാനത്തിലെ യാത്രക്കാരിലൊരാളാണ് ഈ സംഭവം പകർത്തിയത്. ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ഉടൻ വൈറലാകുകയും ചെയ്തു.

 • Share this:
  കോവിഡ് മഹാമാരി (Covid Pandemic) നമ്മുടെ ജീവിതത്തിൽ വലിയ വെല്ലുവിളിയായി മാറുമ്പോൾ സർക്കാരുകളും അധികൃതരും കോവിഡ് 19 പ്രോട്ടോക്കോളുകൾ (Covid 19 Protocols) പാലിക്കാൻ ജനങ്ങളെ ബോധവത്ക്കരിച്ചു കൊണ്ടിരിക്കുകയാണ്. മാനദണ്ഡങ്ങൾ പാലിക്കാൻ ജനങ്ങളും പരസ്പരം പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം യുഎസിൽ (US) വിമാനത്തിൽ മാസ്ക് (Mask) ധരിക്കാത്തതിന്റെ പേരിൽ വയോധികനെ മർദ്ദിച്ച് അതിരുകടന്നിരിക്കുകയാണ് ഒരു വനിത. വ്യാഴാഴ്ച ഡെൽറ്റ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരിലൊരാളാണ് ഈ സംഭവം പകർത്തിയത്. ക്ലിപ്പ് സോഷ്യൽ മീഡിയയിൽ (Social Media) ഉടൻ വൈറലാകുകയും ചെയ്തു.

  എന്നാൽ വിരോധാഭാസമെന്തെന്നാൽ ഡെൽറ്റ ഫ്ലൈറ്റിൽ രോഷാകുലയായി വയോധികനോട് മാസ്ക്ക് ധരിക്കാൻ നിർദ്ദേശിക്കുന്ന സ്ത്രീയും മാസ്ക് ധരിച്ചിട്ടില്ല. വയോധികൻ ആദ്യം ശാന്തമായി പ്രതികരിച്ചെങ്കിലും ഉടൻ തന്നെ "സിറ്റ് ഡൌൺ യു കാരെൻ" എന്ന് വിളിച്ചുപറയുന്നുണ്ട്. മോശമായി പെരുമാറുന്ന മധ്യവയസ്കരായ വെള്ളക്കാരായ സ്ത്രീകളെ വിളിക്കുന്ന ഒരു പ്രാദേശിക പദപ്രയോഗമാണ് കാരെൻ. മാസ്ക് ധരിക്കാൻ പറയുന്നതിനിടയിൽ സ്ത്രീ വയോധികനെ മർദ്ദിച്ചതോടെ തർക്കം രൂക്ഷമായി. ഇതോടെ വനിതയെ മറ്റ് യാത്രക്കാരും ഫ്ലൈറ്റ് അറ്റൻഡേഴ്സും ചേർന്ന് പിടിച്ചു മാറ്റി.

  ഒരു എഫ്ബിഐ ഉദ്യോഗസ്ഥൻ നൽകിയ പരാതിയെ തുടർന്ന് വിമാനത്തിൽ വച്ച് മോശമായി പെരുമാറിയ സ്ത്രീയുടെ പേര് പട്രീഷ്യ യാനെറ്റ് കോൺവാൾ എന്നാണെന്ന് തിരിച്ചറിഞ്ഞു. വിമാനം അറ്റ്ലാന്റ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ഇവരെ അധികൃതർ തടഞ്ഞുനിർത്തി. വയോധികനെ ആക്രമിച്ച കുറ്റത്തിന് കേസ് ചുമത്തി. യുവതിയുടെ പെരുമാറ്റം സഹയാത്രികർക്കും ഡെൽറ്റ ജീവനക്കാർക്കും പരിക്കേൽക്കുന്നതിന് ഇടയാക്കിയതായും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ കോൺവാളിനെ കസ്റ്റഡിയിലെടുത്തു. അതേസമയം, മൊഴികളുടെയും റെക്കോർഡ് ചെയ്ത വീഡിയോ ക്ലിപ്പിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ കോൺവാളിനെതിരെ തെളിവുകൾ ശേഖരിച്ചതെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

  കഴിഞ്ഞ ദിവസം സ്ത്രീകളുടെ അടിവസ്ത്രം മാസ്‌ക് ആയി ധരിച്ച ഫ്ളോറിഡ സ്വദേശിയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ എടുത്ത വീഡിയോ ആണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഡിസംബര്‍ 15 ബുധനാഴ്ച രാവിലെ യുണൈറ്റഡ് എയര്‍ലൈന്‍ വിമാനത്തില്‍ വെച്ച് നടന്ന സംഭവത്തെ തുടര്‍ന്ന് ആദം ജെന്നി എന്ന യാത്രക്കാരനെയാണ് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി നിര്‍ബന്ധമായും ധരിക്കേണ്ട മാസ്‌കിനു പകരം ആദം ധരിച്ചത് ചുവപ്പ് നിറത്തിലുള്ള ഒരു അടിവസ്ത്രമാണ്. ഫോര്‍ട്ട് ലോഡര്‍ഡെയ്ലില്‍ നിന്നും വാഷിംഗ്ടണിലേക്കുള്ള വിമാനം പറന്നുയരുന്നതിനു മുമ്പാണ് സംഭവം അരങ്ങേറുന്നത്.

  മാസ്‌ക് നിര്‍ബന്ധമാക്കിയതിനോടുള്ള തന്റെ പ്രതിഷേധത്തിന്റെ ഭാഗമാണിതെന്ന് വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്ലൈറ്റുകളില്‍ നിന്ന് തന്നെ വിലക്കിയിട്ടുണ്ടെന്നും ഇതേ കാര്യം ചെയ്തതിന് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് തന്നെ നേരത്തെ പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
  Published by:Sarath Mohanan
  First published: