നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • എകെ 47 തോക്കുമായി കാറിലൂടെ തല പുറത്തിട്ട് യുവതി; പോലീസിന് തലവേദനയായി ചിത്രം വൈറല്‍

  എകെ 47 തോക്കുമായി കാറിലൂടെ തല പുറത്തിട്ട് യുവതി; പോലീസിന് തലവേദനയായി ചിത്രം വൈറല്‍

  പോലീസ് ഡിപ്പാര്‍ട്ട്മെന്റാണ് തോക്കേന്തിയ യുവതിയുടെ ചിത്രം ട്വിറ്ററില്‍ പങ്ക് വെച്ചത്.

  • Share this:
   കൈയില്‍ എകെ-47 തോക്കേന്തി കാറിന് പുറത്തേക്ക് എത്തിനോക്കുന്ന സ്ത്രീ!

   ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയിലെ സീനല്ല ഇത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് പാഞ്ഞുപോയ ഒരു കാറില്‍ നിന്നുള്ള ദൃശ്യമാണിത്. പോലീസ് ഡിപ്പാര്‍ട്ട്മെന്റാണ് തോക്കേന്തിയ യുവതിയുടെ ചിത്രം ട്വിറ്ററില്‍ പങ്ക് വെച്ചത്. നിയമവിരുദ്ധമായി അമിത വേഗത്തില്‍ ഓടിച്ചുപോയ കാറില്‍ നിന്ന്, കൈയില്‍ എകെ-47നുമായി പുറത്തേക്ക് ഏന്തി നില്‍ക്കുന്ന യുവതിയെ ബാര്‍മെവെല്‍ഡ് ആന്റ് മക്കിന്നൊണിലാണ് കണ്ടതെന്ന് സംഭവത്തിന്റെ ചിത്രം പങ്ക് വെച്ചു കൊണ്ട് സാന്‍ ഫ്രാന്‍സിസ്‌കോ പോലീസ് വകുപ്പ് വ്യക്തമാക്കി.

   കാഡിലാക്ക് കാര്‍ പിന്നീട് പോലീസ് കണ്ടെത്തുകയും ബുധനാഴ്ച പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തതായി ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

   '' എസ്.എഫ്.പി.ഡി സ്റ്റണ്ട് ഡ്രൈവിംഗ് റെസ്പോണ്‍സ് യൂണിറ്റും എസ്.എഫ്.പി.ഡി ട്രാഫിക് കമ്പനിയും ചേര്‍ന്ന് സംഭവം സംയുക്തമായി അന്വേഷിക്കുകയാണ്,'' സാന്‍ ഫ്രാന്‍സിസ്‌കോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ഇത് നിലവില്‍ അന്വേഷണ വിധേയമായ കേസായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ പറയാന്‍ സാധിക്കില്ല എന്നും അവര്‍ പറയുന്നു.   നിരവധി പ്രതികരണങ്ങളാണ് പോലീസ് വകുപ്പിന്റെ ട്വീറ്റിനടിയില്‍ വന്നു കൊണ്ടിരിക്കുന്നത്.
   ''അവര്‍ മാട്രിക്സ് റീലോഡഡിന്റെ ചിത്രീകരണം നടത്തുകയാണ്,'' സിനിമാ ചിത്രീകരണത്തിന്റെ ചിത്രം പങ്കുവെച്ച് ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായം രേഖപ്പെടുത്തി.

   ''ഞാന്‍ ഈ ചിത്രത്തില്‍ കാണുന്ന ഒരേ ഒരു പ്രശ്നം അവള്‍ ട്രിഗ്ഗറില്‍ കൈ വെച്ചിരിക്കുന്ന രീതിയാണ്. അത് മാറ്റി നിര്‍ത്തിയാല്‍ ഇത് കിടിലന്‍ ചിത്രമാണ്,'' മറ്റൊരാള്‍ അഭിപ്രായം പങ്കുവച്ചു.   ''കാലിഫോര്‍ണിയയില്‍ 30 റൗണ്ട് വെടി ഉതിര്‍ക്കാന്‍ ശേഷിയുള്ള ഇത്തരം തോക്കുകള്‍ നിരോധിച്ചിരിക്കുകയാണന്നാണ് ഞാന്‍ കരുതിയത്,'' എന്ന് വേറൊരാള്‍ എഴുതി.   ഈ സംഭവം നഗരത്തില്‍ കൂടി വരുന്ന വെടിവെയ്പ്പുകളുിലേക്കും ആക്രമണ സംഭവങ്ങളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ഫോക്സ് ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സാന്‍ ഫ്രാന്‍സിസ്‌കോയില്‍, 2021 ലെ ആദ്യ ആറ് മാസങ്ങളില്‍ ഇതുവരെ മാത്രം 119 വെടിവയ്പ്പുകളാണ് ഉണ്ടായിട്ടുള്ളത്. 2020 ന്റെ ആദ്യ പകുതിയിലെ കണക്കില്‍ ഇത് 58 ആയിരുന്നു.

   സാന്‍ ഫ്രാന്‍സിസ്‌കോ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഏറ്റവും പുതിയ വിവരങ്ങള്‍ പറയുന്നത് ഈ വര്‍ഷം ആദ്യം മുതല്‍ ഓഗസ്റ്റ് മാസം തുടക്കം വരയുള്ള കണക്കുകള്‍ പ്രകാരം, പിടിച്ചുപറി, സ്ത്രീ പീഡനം, തീവെയ്പ്പ്, വാഹനമോഷണം, തുടങ്ങി വിവിധ വകുപ്പുകളിലായി 26,232 കേസുകളാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്നാണ്.
   Published by:Karthika M
   First published:
   )}