നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Strange Addiction | ഭിത്തിയിലെ കുമ്മായം ചുരണ്ടി കഴിക്കുന്ന വിചിത്ര ശീലവുമായി യുവതി; കൂടുതൽ ഇഷ്ടം പരുപരുത്ത പ്രതലം

    Strange Addiction | ഭിത്തിയിലെ കുമ്മായം ചുരണ്ടി കഴിക്കുന്ന വിചിത്ര ശീലവുമായി യുവതി; കൂടുതൽ ഇഷ്ടം പരുപരുത്ത പ്രതലം

    നിക്കോൾ തന്റെ വീടിന്റെ ചുവരുകളിൽ നിന്ന് കുമ്മായം ചുരണ്ടി ഒരു ദിവസം ആറ് തവണ കഴിക്കുമെന്നാണ് പറഞ്ഞത്. ഉണങ്ങിയ ഭിത്തികളുടെ മണം തനിക്ക് ഏറെ ഇഷ്ടമാണെന്നും നിക്കോൾ പറഞ്ഞു

    • Share this:
      ഈ ലോകത്ത് വ്യത്യസ്‍തമായ ആസക്തികളുള്ള നിരവധി മനുഷ്യരുണ്ട്. ഇന്നത്തെ കാലത്ത് ഇത്തരം വ്യത്യസ്തമായ ആസക്തികളുള്ള മനുഷ്യരെ കണ്ടുമുട്ടുന്നത് അസാധാരണമായ കാര്യമല്ല. പലരും തങ്ങളുടെ ഈ ആസക്തികൾ ആസ്വദിക്കാറുണ്ട്. ഉദാഹരണത്തിന് ചിലർക്ക് മഴ പെയ്ത് കഴിഞ്ഞുള്ള മണ്ണിന്റെ മണം ഒരുപാട് ഇഷ്ടമായിരിക്കും, ചിലർക്ക് മണ്ണെണ്ണയുടെ മണം, ചിലർക്ക് നെയിൽ പോളിഷിന്റെ മണം ഇവയെല്ലാം ആസ്വദിക്കാൻ വളരെ ഇഷ്ടമായിരിക്കും. അതോടൊപ്പം തന്നെ മറ്റു ചിലർക്ക് ഇവ കഴിക്കാനായിരിക്കും താല്പര്യം. ചിലർക്ക് ചോക്ക്, സ്പോഞ്ച്, ടാൽക്കം പൌഡർ എന്നിവ കഴിക്കാൻ കഴിയുന്നത് ഇത്തരം ചില ആസക്തികളുള്ളത് കൊണ്ടാണ്.

      ഇങ്ങനെ വ്യത്യസ്തമായ വസ്തുക്കൾ കഴിക്കുന്ന മനുഷ്യരെ നാം സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടാറുണ്ട്. എന്നാൽ നിങ്ങൾ ഇതുവരെ കേട്ടതുപോലെയല്ല അമേരിക്കയിലെ മിഷിഗണിൽ നിന്നുള്ള നിക്കോളിന്റെ കഥ. തീർച്ചയായും ഇവർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. ടിഎൽസി ടോക്ക് ഷോയിൽ "എന്റെ വിചിത്രമായ ആസക്തി" എന്ന് പറഞ്ഞ് നിക്കോൾ പങ്കുവെച്ചത് വളരെ രസകരമായ കാര്യമാണ്. നിക്കോൾ തന്റെ വീടിന്റെ ചുവരുകളിൽ നിന്ന് കുമ്മായം ചുരണ്ടി ഒരു ദിവസം ആറ് തവണ കഴിക്കുമെന്നാണ് പറഞ്ഞത്. ഉണങ്ങിയ ഭിത്തികളുടെ മണം തനിക്ക് ഏറെ ഇഷ്ടമാണെന്നും നിക്കോൾ പറഞ്ഞു. 3.2 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഭിത്തിയാണ് കഴിക്കാനായി നിക്കോൾ ഉപയോഗിക്കുന്നത്. ദിവസവും ഇത് കഴിക്കാറുണ്ടെന്നും നിക്കോൾ പറയുന്നു. തന്റെ ഈ ആസക്തി അധികമാകുമ്പോൾ ഭിത്തിയിൽ നിന്നും കഷണങ്ങൾ പൊട്ടിക്കാൻ തുടങ്ങുമെന്ന് നിക്കോൾ വെളിപ്പെടുത്തി.

      Also read- യുവതി കയർ അറുത്തു, 26-ാം നിലയിൽ തൂങ്ങിയാടി പെയിന്റിംഗ് തൊഴിലാളികൾ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

      നിക്കോളിന്റെ ഈ ഭക്ഷണ ശീലത്തിന് വിധേയമായത് സ്വന്തം വീടിന്റെ ചുമരുകൾ മാത്രമല്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുടെ ചുവരുകൾ പോലും നിക്കോളിന്റെ ഈ ആസക്തിക്ക് വിധേയമായിട്ടുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിലെത്തിയാലും തനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചുമരുകൾ അടർത്തി കഴിക്കാറുണ്ടെന്ന് നിക്കോൾ പറയുന്നു.

      Also read- Strange Addiction | കഴിക്കാനിഷ്ടം ഭർത്താവിന്റെ ചിതാഭസ്മം; വിചിത്രമായ ശീലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് യുവതി

      5 വർഷം മുൻപാണ് ചുമരിലെ കുമ്മായം കഴിക്കാനുള്ള ആസക്തി ഉണ്ടാകുന്നത്. കൃത്യമായി പറഞ്ഞാൽ നിക്കോളിന്റെ അമ്മയുടെ മരണശേഷം ആണ് നിക്കോൾ ചുമരിലെ കുമ്മായം തിന്നാൻ ആരംഭിച്ചത്. എന്നാൽ സ്വന്തം മകൾ ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളിൽ നിന്ന് അവൾ ഈ ശീലം മറച്ചുവച്ചു. വ്യത്യസ്ത തരം ചുവരുകൾ രുചിക്കാനും ആസ്വദിക്കാനും തനിക്ക് ഇഷ്ടമാണെന്ന് നിക്കോൾ പറയുന്നു. കട്ടിയുള്ള പെയിന്റ് കോട്ടിംഗ് ഉള്ള ഭിത്തികൾ നേർത്ത പെയിന്റ് കോട്ടുകളുള്ള ചുവരുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ് എന്ന് നിക്കോൾ തന്റെ അനുഭവത്തിലൂടെ വ്യക്തമാക്കുന്നു.

      ചുവരുകളിൽ പൂശുന്ന പെയിന്റ് കാൻസറിന് കാരണമായതിനാൽ ചുവരുകളിൽ നിന്ന് കുമ്മായം കഴിക്കാനുള്ള ആസക്തി കാൻസറിന് കാരണമാകുമെന്ന് നേരത്തെ തന്നെ ഡോക്ടർമാർ നിക്കോളിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ തന്റെ ആസക്തിക്ക് മുന്നിൽ താൻ പൂർണ്ണമായും നിസ്സഹായയാണെന്ന് നിക്കോൾ പറയുന്നു.
      Published by:Naveen
      First published:
      )}