• HOME
  • »
  • NEWS
  • »
  • buzz
  • »
  • US WOMAN WHO CLAIMED TO BE A COVID PATIENT SENTENCED TO TWO YEARS IN JAIL FOR COUGHING ON FOOD SAR

കോവിഡ് രോഗിയെന്ന് അവകാശപ്പെട്ട യുവതി 25 ലക്ഷം രൂപയോളം വിലയുള്ള ഭക്ഷണത്തിലേക്ക് ചുമച്ചു; രണ്ട് വർഷം തടവ്

യുവതി സൂപ്പർമാർക്കറ്റിലെ ഭക്ഷണത്തിലേക്ക് മനപൂർവ്വം ചുമക്കുകയായിരുന്നു. പിന്നീട് തനിക്ക് കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ടെന്നും യുവതി അവകാശപ്പെട്ടു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോവിഡ് മഹാമാരി ഇപ്പോഴും ആഗോള തലത്തിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിവച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആളുകൾക്ക് ഇപ്പോഴും വേണ്ടത്ര സുരക്ഷ ലഭ്യമല്ലാത്തതിനാൽ വൈറസ് കൂടുതൽ പ്രശ്നങ്ങൾ വരുത്തിവച്ചേക്കും എന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഭൂരിപക്ഷം ആളുകളും മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധിയാക്കുകയും മറ്റു കോവിഡ് മാർഗ നിർദ്ദേശങ്ങൾ പിന്തുടരുകയും ചെയ്യുന്പോൾ ചില സമൂഹ വിരുദ്ധർ ആരോഗ്യ പ്രവർത്തകർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇത്തരം ആളുകൾ സാമൂഹിക അകലം പാലിക്കുകയോ മറ്റു കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പിന്തുടരുകയോ ചെയ്യാറില്ല. കോവിഡ് മഹാമാരി ഒരു ഭീഷണി അല്ലെന്ന് തെളിയിക്കാൻ വേണ്ടി ഇത്തരം ആളുകൾ പലപ്പോഴും വലിയ മണ്ടത്തരങ്ങൾ ചെയ്യാറുണ്ട്.

    കോവിഡ് മഹാമാരി ലോകത്തെത്തി 18 മാസം കഴിഞ്ഞിട്ടും, നിരവധി പേർ മരണപ്പെട്ട ശേഷവും, കോവിഡ് നിയമങ്ങൾ കാറ്റിൽപറത്തുന്ന നിരവധി പേരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ ഇത്തരം ആളുകളെ നിയന്ത്രിക്കാനും ആവശ്യമായ ശിക്ഷാ നടപടികൾ ഉറപ്പാക്കാനും വേണ്ടി പല രാജ്യങ്ങളും നിയമ നിർമ്മാണം വരെ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് കോവിഡ് നിയമം ലംഘിച്ച അമേരിക്കയിലെ പെൻസിൽവാനിയക്കാരിയായ യുവതിക്ക് രണ്ട് വർഷത്തെ തടവുശിക്ഷ ലഭിച്ചത്.

    എൻബിസി ന്യൂസ് പ്രഡിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കോവിഡ് നിയമം പാലിക്കാത്ത യുവതി സൂപ്പർമാർക്കറ്റിലെ ഭക്ഷണത്തിലേക്ക് മനപൂർവ്വം ചുമക്കുകയായിരുന്നു. പിന്നീട് തനിക്ക് കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ടെന്നും യുവതി അവകാശപ്പെട്ടു. എന്നാൽ യുവതി ചുമച്ച ഭക്ഷണം 35,000 ഡോളർ (ഏകദേശം 25 ലക്ഷം രൂപ) വില വരുന്നതായിരുന്നു എന്നതാണ് ഏറെ രസകരം. കഴിഞ്ഞ വർഷം മാർച്ചിലാണ് സംഭവം നടന്നത്. പെൻസിൽവാനിയ സ്വദേശിനിയായ മാർഗരറ്റ് ആൻ സിർക്കോ എന്ന യുവതിക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. സൂപ്പർമാർക്കറ്റിലെ റാക്കിൽ വെച്ച ഭക്ഷണത്തിൽ ചുമച്ച ശേഷം താൻ കോവിഡ് രോഗിയാണെന്നും ഇവിടെ വന്ന എല്ലാവരെയും കൊറോണ വൈറസ് ബാധിക്കുമെന്നും പറഞ്ഞ് യുവതി ഒച്ചയിട്ടു. അവസാനം സൂപ്പർമാർക്കറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ വന്ന അവളെ പുറത്താക്കി. പോലീസ് അറസ്റ്റ് ചെയ്ത ശേഷം സിർക്കോയെ കോവിഡ് പരിശോധനക്ക് വിധേയയാക്കിയപ്പോൾ നെഗറ്റീവ് ആയിരുന്നു ഫലം.

    വിചാരണക്കിടെ സംഭവം നടന്ന സയമത്ത് താൻ മദ്യപിച്ചിരുന്നു എന്ന് ഏറ്റു പറഞ്ഞ യുവതി ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുകയും ചെയത്. എന്നാൽ മാപ്പ് സ്വീകരിച്ച കോടതി യുവതിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും അതിന് ശേഷം എട്ട് മാസം പോലീസ് നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. കൂടാതെ 30,000 ഡോളർ സൂപ്പർമാർക്കറ്റിന് നൽകണമെന്നും കോടതി യുവതിയോടാവശ്യപ്പെട്ടു.
    Published by:Sarath Mohanan
    First published:
    )}