നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • കുട്ടികളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയി; അമ്മ അറസ്റ്റിൽ

    കുട്ടികളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയി; അമ്മ അറസ്റ്റിൽ

    എട്ടും, അഞ്ചും, ഒമ്പത് മാസവും പ്രായമുള്ള മൂന്നു കുട്ടികളെ നോക്കാൻ ഒമ്പത് വയസ്സുള്ള മകളെ ഏല്പിച്ചാണ് യുവതി മദ്യപിക്കാൻ പോയത്.

    • Share this:
      അമേരിക്കയിലെ ഒക്‌ലഹോമയിൽ നാല് കുട്ടികളെ വീട്ടിൽ തനിച്ചാക്കി മദ്യപിക്കാൻ പോയതിന് അമ്മ അറസ്റ്റിൽ. എട്ടും, അഞ്ചും, ഒമ്പത് മാസവും പ്രായമുള്ള മൂന്നു കുട്ടികളെ നോക്കാൻ ഒമ്പത് വയസ്സുള്ള മകളെ ഏൽപിച്ച് ബാറിലേക്ക് പോയതിനാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. പെറിയ അഗിലാറെ (27) എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

      നഗരത്തിൽ നടത്താറുള്ള സാധാരണ പരിശോധനയുടെ ഭാഗമായി സൗത്ത് വെസ്റ്റ് ബ്ലാക്ക് വെൽഡറിലുള്ള യുവതിയുടെ വീട്ടിൽ ഒക്‌ലഹോമ പൊലീസ് എത്തിയത്. ഈ സമയം നാല് മക്കളിൽ മൂത്തവളായ പെൺകുട്ടി ഒമ്പത് മാസം മാത്രം പ്രായമുള്ള കുട്ടിക്ക് പിസ്സ കൊടുക്കുകയായിരുന്നു. മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടിക്ക് എന്ത് കൊടുക്കണമെന്ന് തനിക്ക് അറിയില്ല എന്നാണ് പെൺകുട്ടി പറഞ്ഞത്.

      ഈ സമയത്താണ് മദ്യലഹരിയിൽ വാഹനമോടിച്ച് കുട്ടികളുടെ അമ്മ വീട്ടിലെത്തിയത്. മദ്യലഹരയിലായിരുന്ന ഇവർക്ക് നേരെ സംസാരിക്കാൻ പോലും ആവുന്നില്ലായിരുന്നു എന്നാണ് പോലീസ് വക്താവ് പറഞ്ഞത്, പുറത്ത് ചൂട് കൂടിയ ദിവസമായിരുന്നിട്ട് കൂടി വീട്ടിൽ എസി ഓൺ ചെയ്തിട്ടില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

      Also read- Livestream | ഭർത്താവുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ഫേസ്ബുക്കിൽ ലൈവ്സ്ട്രീമായി; എട്ടിന്റെ പണി കിട്ടിയ അന്ധാളിപ്പിൽ യുവതി

      പിഞ്ചു കുഞ്ഞുങ്ങളെ കേവലം ഒമ്പത് വയസ്സ് മാത്രം പ്രായമായുള്ള മകളെ ഏൽപ്പിച്ച് മദ്യപിക്കാൻ പോയത് കുറ്റകരമായ അനാസ്ഥയാണെന്നും ഇതിന് പുറമെ മദ്യപിച്ച് വാഹനമോടിച്ചത് ഗുരുതരമായ കുറ്റമാണെന്നും പോലീസ് പറഞ്ഞു. ഇവയ്‌ക്കെല്ലാം പുറമെ സസ്‌പെൻഡ് ചെയ്യപ്പെട്ട ലൈസൻസ് ഉപയോഗിച്ചാണ് ഇവർ വാഹനമോടിച്ചതെന്നും പോലീസ് വ്യക്തമാക്കി. തുടർന്നായിരുന്നു അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.



      Viral Video | ബോസിന്റെ പരാതി കേട്ട് മടുത്തു; സഹികെട്ടപ്പോൾ ഓയിൽ വെയർഹൗസിന് തീയിട്ട് ജീവനക്കാരി

      തൊഴിലുടമയുടെ കുറ്റപ്പെടുത്തലുകൾ കേട്ട് മടുത്ത ജീവനക്കാരി (Worker) ഓയിൽ വെയർഹൌസിന് (Oil Warehouse) തീയിട്ടു. ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച് ആൻ ശ്രിയ (38) എന്ന ജീവനക്കാരി ഒരു കടലാസ് കഷണം കത്തിച്ച് ഇന്ധന പാത്രത്തിലേക്ക് എറിയുന്നത് വീഡിയോയിൽ കാണാം. നഖോൺ പാതോം പ്രവിശ്യയിലെ പ്രപാകോൺ ഓയിൽ വെയർഹൗസിനാണ് തീപിടിച്ചത്. അറസ്റ്റിലായ യുവതി തീകൊളുത്തിയതായി സമ്മതിച്ചു. തന്റെ ബോസ് പിപറ്റ് ഉങ്‌പ്രാപാകോൺ (65) തന്നിൽ ഉണ്ടാക്കുന്ന സമ്മർദ്ദം താങ്ങാൻ കഴിയുന്നില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു.

      Also read- ജോലിക്കിടയിൽ ഉറങ്ങിപ്പോയി; ചുമട്ടുതൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയിൽ

      സിസിടിവി ദൃശ്യങ്ങളിൽ, കൈയിൽ കത്തുന്ന കടലാസ് കഷണം പോലെ തോന്നിക്കുന്ന വസ്തുവുമായി വെയർഹൗസിലേക്ക് യുവതി നടക്കുന്നത് കാണാം. “ആയിരക്കണക്കിന് ഗ്യാലൻ എണ്ണ ടാങ്കുകൾ സംഭരിക്കുന്ന ഒറ്റനില വെയർഹൗസിലെ ഒരു കണ്ടെയ്‌നറിന് മുകളിൽ തീജ്വാലകൾ മിന്നിമറയുന്നത് മറ്റൊരു ക്ലിപ്പിൽ കാണാം. 900,000 പൗണ്ടിന്റെ (9,04,46,378 കോടി രൂപ) നാശനഷ്ടമാണ് തീപിടുത്തത്തിലൂടെ ഉണ്ടായതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് വ്യക്തമാക്കുന്നു.
      Published by:Naveen
      First published: