നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Sushant Singh Rajput | ഓറിയോ ബിസ്കറ്റിൽ തീർത്ത സുശാന്തിന്റെ മുഖം; വീഡിയോ വൈറൽ

  Sushant Singh Rajput | ഓറിയോ ബിസ്കറ്റിൽ തീർത്ത സുശാന്തിന്റെ മുഖം; വീഡിയോ വൈറൽ

  ഓറിയോ ബിസ്കറ്റുകൾ കൊണ്ട് ഒരു ആരാധിക തീർത്ത സുശാന്തിന്റെ മുഖമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

  Sushant Singh Rajput

  Sushant Singh Rajput

  • Share this:
   സുശാന്ത് സിങ് രജ്പുത്തിന്റെ അപ്രതീക്ഷിത മരണം ആരാധകരിലും ബോളിവുഡിനും ഉണ്ടാക്കിയ ഞെട്ടൽ ചെറുതല്ല. പറ്റാവുന്ന രീതിയിലെല്ലാം അദ്ദേഹത്തോടുള്ള സ്നേഹം തെളിയിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങിയ സുശാന്തിന്റെ അവസാന ചിത്രം ദിൽ ബേച്ചാരയ്ക്ക് ഇതുവരെ ഒരു ബോളിവുഡ് സിനിമയ്ക്കും ലഭിക്കാത്ത വരവേൽപ്പ് ലഭിച്ചതും താരത്തോടുള്ള സ്നേഹം കൊണ്ടു തന്നെ.

   ഓറിയോ ബിസ്കറ്റുകൾ കൊണ്ട് ഒരു ആരാധിക തീർത്ത സുശാന്തിന്റെ മുഖമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സുശാന്ത് സിങ് ഫാൻ ക്ലബ് ഇൻസ്റ്റഗ്രാം പേജിലാണ് ഫാൻ മെയ്ഡ് വീഡിയോ വന്നത്.

   അതേസമയം, ദിൽ ബേച്ചാര ഇതിനകം IMDB യിൽ ഏറ്റവും കൂടുതൽ റേറ്റിങ് ലഭിക്കുന്ന ചിത്രമെന്ന റെക്കോർഡും ദിൽ ബേച്ചാരയ്ക്കാണ്. കാസ്റ്റിങ് ഡയറക്ടറായിരുന്ന മുകേഷ് ഛബ്ര ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദിൽ ബേച്ചാര.

   TRENDING:ശിവശങ്കർ എൻ.ഐ.എ ഓഫീസിലെത്തി; ചോദ്യംചെയ്യലിന് പ്രത്യേക സംഘം[NEWS]സ്വപ്ന സുരേഷിന്റെ നിയമനം: എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്[NEWS] ഇനി പ്രൊഫൈൽ വീഡിയോ ആഡ് ചെയ്യാം; കൂടുതൽ ഫീച്ചറുകളുമായി ടെലിഗ്രാം[NEWS]
   സിനിമ പുറത്തിറങ്ങിയതിന് ശേഷം ട്വിറ്ററിൽ ഹാഷ് ടാഗുകൾ ട്രെന്റിങ്ങായിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാന്നി എന്ന കഥാപാത്രത്തെയാണ് സുശാന്ത് ചിത്രത്തിൽ അവസാനിക്കുന്നത്.   യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചതു പോലെ സ്നേഹിച്ചവരെ ദുഃഖത്തിലാഴ്ത്തി പാതി വഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വരുന്ന മാന്നി സിനിമ കണ്ടവരുടെ ഹൃദയത്തിൽ എന്നും ഒരു നൊമ്പരമായിരിക്കും.

   അതിനിടയിൽ, സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
   Published by:Naseeba TC
   First published:
   )}