• HOME
  • »
  • NEWS
  • »
  • buzz
  • »
  • Jail for Cash | ജയിലിൽ കഴിയണോ?500 രൂപ കൊടുത്താൽ ഒരു രാത്രി കഴിയാം

Jail for Cash | ജയിലിൽ കഴിയണോ?500 രൂപ കൊടുത്താൽ ഒരു രാത്രി കഴിയാം

‘ടൂറിസ്റ്റ് തടവുകാർക്ക്’ ജയിലിൽ നിന്ന് ഭക്ഷണവും വസ്ത്രവും നൽകുമെന്നും ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

  • Last Updated :
  • Share this:
    യഥാർത്ഥത്തിലുള്ള ജയിൽ (Jail) അനുഭവം എങ്ങനെ ആണെന്ന് അറിയാൻ ആഗ്രഹമുണ്ടോ? എങ്കിൽ നിങ്ങളുടെ ഈ ആഗ്രഹം 500 രൂപ കൊണ്ട് സഫലമാകും. ഉത്തരാഖണ്ഡിൽ (Uttarakhand) വിനോദസഞ്ചാരികൾക്ക് (Tourists) ജയിലിൽ ഒരു രാത്രി ചിലവഴിക്കാനുള്ള അവസരം ഒരുക്കുകയാണ് ഹൽദ്വാനി ജയിൽ (Haldwani prison) ഭരണകൂടം. അതിനായി നിങ്ങൾ 500 രൂപ മാത്രം ചെലവഴിച്ചാൽ മതി.1903-ൽ നിർമ്മിച്ച ഹൽദ്വാനി ജയിലിന് ഇപ്പോൾ 100 വർഷത്തിലേറെ പഴക്കമുണ്ട്. അതിഥികളെയും വിനോദസഞ്ചാരികളെയും സ്വീകരിക്കാൻ ജയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം ഇപ്പോൾ നവീകരിച്ചു കൊണ്ടിരിക്കുകയാണ് ജയിലധികൃതർ. ആറ് സ്റ്റാഫ് ക്വാർട്ടേഴ്സുകളുള്ള പഴയ ആയുധപ്പുരയാണ് ഇവർ ഇതിനായി നവീകരിക്കുന്നത്. ഇവയെല്ലാം വളരെക്കാലമായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. ഈ ഭാഗമാണ് ഇപ്പോൾ യഥാർത്ഥ ജയിൽ പോലെ സജ്ജീകരിച്ച് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ ഉദ്ദേശിക്കുന്നത്.

    അതേസമയം നിങ്ങളുടെ ജാതകത്തിൽ ജയിൽ വാസത്തിന് യോഗമുണ്ടെന്ന് ഏതെങ്കിലും ജ്യോതിഷന്മാർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള ഒരു മാർഗം കൂടിയാണ് ഇതെന്ന് ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് സതീഷ് സുഖിജ പറയുന്നു. ഈ ആശയം താൻ നേരത്തെ മുതിർന്ന ഉദ്യോഗസ്ഥർരുമായി പങ്കുവെച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ആശയം മുന്നോട്ട് വെച്ചപ്പോൾ അവർ ഇതിനെ അഭിനന്ദിക്കുകയും വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ജ്യോതിഷത്തിൽ പലപ്പോഴും ജയിൽവാസം അനുഭവിക്കാൻ യോഗം പലർക്കും കാണാറുണ്ട്. അതിനാൽ ഈ അവസരം ഉപയോഗിക്കുന്നതിലൂടെ ആളുകൾക്ക് ഇതിന് പരിഹാരം കണ്ടെത്താം.

    കൂടാതെ ജ്യോതിഷനായ മൃത്യുഞ്ജയ് ഓജ പറയുന്നത് അനുസരിച്ച് ഒരാളുടെ ജനന സമയത്ത് മൂന്ന് ഗ്രഹങ്ങൾ പ്രതികൂല സ്ഥാനത്ത് നിൽക്കുകയാണെങ്കിൽ ആ വ്യക്തിക്ക് ജയിൽവാസം അനുഭവിക്കേണ്ടി വരും എന്നാണ് പ്രവചിക്കപ്പെടുന്നത്.”ഇത്തരമൊരു സാഹചര്യത്തിൽ, ഈ ദോഷഫലത്തെ മറികടക്കാൻ ഒരു രാത്രി ജയിലിൽ കഴിയാനും തടവുകാർക്ക് ഭക്ഷണം നൽകാനും ഞങ്ങൾ സാധാരണയായി പറയാറുണ്ട്" എന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

    എന്നാൽ ‘ടൂറിസ്റ്റ് തടവുകാർക്ക്’ ജയിലിൽ നിന്ന് ഭക്ഷണവും വസ്ത്രവും നൽകുമെന്നും ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം അവർക്ക് ധരിക്കാൻ നൽകുന്ന വസ്ത്രങ്ങൾ യഥാർത്ഥ ജയിൽ യൂണിഫോം ആയിരിക്കും. കൂടാതെ ജയിലിലെ അന്തേവാസികൾക്ക് നൽകുന്ന അതേ ഭക്ഷണം തന്നെയാണ് വിനോദസഞ്ചാരികൾക്കും നൽകുക. ജയിലിലെ അതേ അനുഭവം തന്നെ ഇവർക്കും നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ ജയിലിലേക്ക് അതിഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്കും ജയിൽവാസം എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ ഈ അവസരം ഒട്ടും പാഴാക്കണ്ട. ഒരു കേസിലും ഉൾപ്പെടാതെ തന്നെ 500 രൂപ ചെലവിൽ ജയിലിനുള്ളിലെ കാര്യങ്ങളും അതിന്റെ യഥാർത്ഥ ഫീൽ എന്താണെന്നും നിങ്ങൾക്ക് മനസ്സിലാക്കാം.
    Published by:Arun krishna
    First published: