തിരുവനന്തപുരം: കെപിസിസി പുനഃസംഘടന വൈകുന്നതിനെതിരെ ട്രോളുമായി വി.ടി ബൽറാം എംഎൽഎ. ഒരു കിണാശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോൺഗ്രസ് പ്രവർത്തകർക്കുമുണ്ടെന്ന് പറഞ്ഞുകൊണ്ട് കെപിസിസിയ്ക്കായി ഒരു ഭാരവാഹി ഘടന മുന്നോട്ടുവെക്കുകയാണ് ബൽറാം.
പ്രസിഡന്റ്, രണ്ട് വർക്കിങ് പ്രസിഡന്റുമാർ(നിർബന്ധമാണെങ്കിൽ), നാല് വൈസ് പ്രസിഡന്റുമാർ, 15 ജനറൽ സെക്രട്ടറിമാർ, 20 സെക്രട്ടറിമാർ, ട്രഷറർ- അങ്ങനെ-40-45 ഭാരവാഹികൾ. ഇതിന് പുറമെ ഒരു 40 അംഗ എക്സിക്യൂട്ടീവ്. ആകെ 80-85 ആളുകൾ. ഇത്തരത്തിലൊരു ഭാരവാഹി പട്ടികയാണ് കെപിസിസിക്കുവേണ്ടതെന്നും ബൽറാം പറഞ്ഞു.
അതിൽ 20 ശതമാനമെങ്കിലും വനിതകളും 30 ശതമാനം ചെറുപ്പക്കാരും വേണം. കൂടാതെ വിവിധ പ്രാതിനിധ്യങ്ങൾ സാമാന്യ മര്യാദ അനുസരിച്ച് വേണമെന്നും ബൽറാം പറയുന്നു.
ഗ്രൂപ്പ് വീതംവെക്കൽ കാരണം ജംബോ പട്ടികയുമായി പുനഃസംഘടന വൈകുന്നതിനെതിരെയാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.