നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഒഴിഞ്ഞ സിറിഞ്ചുമായി വാക്‌സിന്‍ കുത്തിവയ്പ്പ്; നഴ്‌സിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

  ഒഴിഞ്ഞ സിറിഞ്ചുമായി വാക്‌സിന്‍ കുത്തിവയ്പ്പ്; നഴ്‌സിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

  ജൂൺ 21 ന് ബീഹാറിലെ ചപ്ര ജില്ലയിലെ തിരക്കേറിയ വാക്സിനേഷൻ കേന്ദ്രത്തിലാണ് നഴ്സ് മരുന്നില്ലാത്ത സിറിഞ്ച് ഉപയോഗിച്ച് യുവാവിനെ കുത്തിവയ്ക്കുന്നത്

  Video grab of Bihar nurse allegedly inoculating an 'empty vaccine'.

  Video grab of Bihar nurse allegedly inoculating an 'empty vaccine'.

  • Share this:
   രാജ്യത്ത് ഉടനീളം വാക്സിനേഷൻ വേഗത്തിലാക്കുമ്പോൾ സിറിഞ്ചിൽ മരുന്ന് നിറയ്ക്കാതെ യുവാവിനെ കുത്തിവയ്ക്കുന്ന നഴ്സിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബീഹാറിലെ ഒരു നഴ്‌സ് ആണ് ഇത്തരത്തിൽ അശ്രദ്ധയോടെ ഇഞ്ചക്ഷൻ എടുക്കുന്നത്. ജൂൺ 21 ന് ബീഹാറിലെ ചപ്ര ജില്ലയിലെ തിരക്കേറിയ വാക്സിനേഷൻ കേന്ദ്രത്തിലാണ് നഴ്സ് മരുന്നില്ലാത്ത സിറിഞ്ച് ഉപയോഗിച്ച് യുവാവിനെ കുത്തിവയ്ക്കുന്നത്. എന്നാൽ വ്യാഴാഴ്ചയാണ് സംഭവം പുറത്തുവന്നത്.

   48 കാരിയായ നഴ്‌സ് ചന്ദ കുമാരി ഒരു ഡിസ്പോസിബിൾ സിറിഞ്ച് പായ്ക്കറ്റ് തുറക്കുന്നത് മറ്റാരോടോ സംസാരിച്ചു കൊണ്ടാണ്. തുടർന്ന് സിറിഞ്ചിൽ വാക്സിൻ നിറയ്ക്കാതെ തന്നെ യുവാവിന്റെ കൈയിൽ കുത്തി വയ്ക്കുന്നതാണ് കാണുന്നത്. 20കാരനായ അസ്ഹർ എന്ന യുവാവിനാണ് വാക്സിൻ ഇല്ലാതെ കുത്തിവയ്പ്പ് ലഭിച്ചത്. എന്നാൽ സംഭവ സ്ഥലത്ത് വച്ച് അസ്ഹറിന് കാര്യങ്ങൾ പിടികിട്ടിയിരുന്നില്ല.

   അസ്ഹർ വാക്സിൻ സ്വീകരിക്കുന്ന വീഡിയോ സുഹൃത്ത് തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. വീട്ടിലെത്തി വീഡിയോ കണ്ടപ്പോഴാണ് തനിയ്ക്ക് വാക്സിൻ ലഭിച്ചിട്ടില്ല എന്ന് അസ്ഹറിന് മനസ്സിലായത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നഴ്‌സിന് പറ്റിയ അബദ്ധമാണിതെന്ന് നിരവധി പേർ കമന്റ് ചെയ്തു. എന്നാൽ മറ്റ് ചിലർ ബീഹാറിലുള്ളവരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചു.

   Also Read-ബ്രെഡിൽ ക്രീം ചീസ് ചേർക്കാൻ മറന്നു, സ്റ്റാർബക്ക്സ് ജീവനക്കാരിക്കു നേരെ തോക്കു ചൂണ്ടി യുവാവ്

   സംഭവം വൈറലായി മാറിയതോടെ അധികൃതർ നഴ്സിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഴ്സിനെ ഡ്യൂട്ടിയിൽ നിന്ന് പിരിച്ചുവിട്ടതായും ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ ആളുകൾ തിങ്ങിനിറഞ്ഞ വാക്സിനേഷൻ കേന്ദ്രത്തിൽ വേഗത്തിൽ ജോലി ചെയ്തതിന്റെ ഭാഗമായി ആകാം അബദ്ധം സംഭവിച്ചതെന്നും മന:പൂർവ്വം തെറ്റ് ചെയ്തിട്ടില്ലെന്നും ജില്ലാ ഇമ്യൂണൈസേഷൻ ഓഫീസർ (ഡിഐഒ) ഡോ. അജയ് കുമാർ പറഞ്ഞു.   നഴ്‌സിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് അധികൃതരോട് അസ്ഹറും അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, അസ്ഹറിന് സൗകര്യപ്രദമായ സമയത്ത് സൗജന്യ ഡോസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.

   രാജ്യത്ത് കോവിഡ് കണക്കിൽ ആശ്വാസ ദിനങ്ങളാണ് ഇപ്പോൾ. പ്രതിദിന കണക്കുകളിൽ രോഗികളെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുന്നതാണ് ആശ്വാസം നൽകുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ പുതിയതായി 51,667 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 64,527 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 3,01,34,445 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,91,28,267 പേർ രോഗമുക്തായിട്ടുണ്ട്. നിലവിൽ‌ 6,12,868 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. നിലവിൽ 96.66% ആണ് രോഗമുക്തി നിരക്ക്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കണക്കുകൾ പ്രകാരം കഴി‍ഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1329 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർച്ചയായ അഞ്ചാം ദിനമാണ് ആയിരത്തി അഞ്ഞൂറിൽ താഴെ മരണങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
   Published by:Jayesh Krishnan
   First published:
   )}