പണവും രേഖകളുമടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടിയ നാടോടി സ്ത്രീയെ പിന്തുടർന്ന് പിടികൂടിയ യുവതിക്ക് പോലീസിന്റെ (Police) ആദരവ്. കൈനാട്ടി കരക്കണ്ടിയില് ചന്ദ്രന്റെ മകൾ ഷിയോണയെയാണ് വടകര (Vadakara) പൊലീസ് ആദരിച്ചത്. വടകര പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.ഐ എം. നിജേഷാണ് ഷിയോണയെ ഉപഹാരം നൽകി ആദരിച്ചത്.
പിജി വിദ്യാര്‍ഥിനിയായ ഷിയോണ ഏതാനും ദിവസം മുമ്പാണ് വടകര പുതിയ സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നാടോടി സ്ത്രീയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. അമ്മയ്ക്കൊപ്പം വടകരയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ബസില്‍ എത്തിയതായിരുന്നു ഷിയോണ. പുതിയ ബസ് സ്റ്റാൻഡിൽ ബസിറങ്ങിയപ്പോഴാണ് അടുത്ത് നിന്നിരുന്ന നാടോടി സ്ത്രീ ബാഗ് തട്ടിപ്പറിച്ച് ഇറങ്ങിയോടിയത്. നാടോടി സ്ത്രീയെ പിടിക്കാനായി ഷിയോണയും പുറകിലോടി. ഏകദേശം ഒരു കിലോമീറ്ററോളം പുറകെ ഓടിയ ഷിയോണ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് മധുരൈ സ്വദേശിനിയായ വിന്ധ്യയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
പണവും ആധാർ കാർഡ് അടക്കമുള്ള രേഖകളുമടങ്ങിയ ബാഗാണ് തട്ടിപ്പറിച്ചത്. സ്ത്രീ നിരവധി പിടിച്ചുപറി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കേസ് എടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്.
Fine | കാറുടമയ്ക്ക് ഹെൽമറ്റ് ഇല്ലാത്തതിൻ്റെ പേരിൽ ട്രാഫിക് പോലീസ് വക പിഴവാഹനയാത്രക്കാര് റോഡ് നിയമങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്തുന്നതിനായി മുക്കിനും മൂലയ്ക്കും വരെ ക്യാമറകള്‍ (Camera) സ്ഥാപിച്ചിരിക്കുകയാണ് പോലീസും (Police) മോട്ടോര്‍ വാഹന വകുപ്പും (Motor Vehicle Department). എന്നാല്‍ ഇതേ ക്യാമറ കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ് ഒരു യാത്രക്കാരന്. ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരില്‍ കാറുടമയ്ക്ക് നേരെ ട്രാഫിക് പോലീസ് പിഴ (Fine) ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് വിചിത്രമായ ഈ പിഴ ചുമത്തൽ. മുക്കുന്നൂർ ഗിരി നഗറിൽ ധന്യാ ഭവനിൽ അജിത്തിന് സ്വന്തമായി ബൈക്കില്ല. ഉള്ളതാകട്ടെ ഒരു കാറാണ്. കഴിഞ്ഞ ദിവസം അജിത്തിൻ്റെ വീട്ടിലേക്ക് ട്രാഫിക് പോലീസിൻ്റെ പിഴ ചുമത്തിയുള്ള നോട്ടീസെത്തി.
ബൈക്ക് യാത്രയ്ക്കിടെ ഹെൽമറ്റ് ധരിച്ചില്ല എന്ന കാരണത്താൽ 500 രൂപ പിഴ അടയ്ക്കണം എന്നാണ് നോട്ടിസില്‍ പറയുന്നത്. ബൈക്കിലിരുന്ന് സഞ്ചരിക്കുന്ന ഏതോ ഒരാളുടെ ഫോട്ടോയുമുണ്ട്.
അജിത്തിൻ്റെ കാർ KL 21 D 9877 ആണ്. നമ്പരിൽ എത്തിയ നോട്ടീസിൽ വാഹനം കാർ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറ്റം ഹെൽമറ്റ് വയ്ക്കാത്തതാണ്.
Also Read- ഇന്ത്യയിലാദ്യം കേരളത്തിൽ; ഇനി നിരീക്ഷണ ക്യാമറ കണ്ട് വാഹനത്തിന്റെ സ്പീഡ് കുറച്ചാലും പിടിവീഴുംക്യാമറയുടെ സാങ്കേതിക തകരാറാവാം ഇങ്ങനെയൊരു പിഴവിനു കാരണമെന്നാണ് നിഗമനം. മറ്റാരോ നിയമം തെറ്റിച്ചതിന് താന്‍ 500 രൂപ പിഴ അടക്കേണ്ടി വരുമോ എന്ന ചിന്തയിലാണ് അജിത്ത്. ഏതായാലും ട്രാഫിക്ക് പോലീസിനെക്കണ്ട് കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹെൽമറ്റ് വയ്ക്കാത്തതിന് ഈ പിഴ കിട്ടിയ ഈ കാറുടമ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.