HOME » NEWS » Buzz » VARANASI COP HAILED AS GOOD MAN FOR FEEDING WATER TO STRAY DOG FROM HANDPUMP AA

തെരുവ് നായയെ പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ സഹായിച്ചു; കൈയ്യടി നേടി പൊലീസുകാര൯

ൻഡ് പമ്പ് പൈപ്പിൽ നിന്നും തെരുവ് നായയെ വെള്ളം കുടിക്കാൻ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റേതാണ് ചിത്രം.

News18 Malayalam | news18-malayalam
Updated: May 10, 2021, 11:22 AM IST
തെരുവ് നായയെ പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ സഹായിച്ചു; കൈയ്യടി നേടി പൊലീസുകാര൯
News18
  • Share this:
മഹാമാരിയുടെ പ്രതിസന്ധി കാലഘട്ടത്തിൽ ചെറുതാണെന്ന് കരുതുന്ന മനുഷ്യത്വപരമായ നടപടികൾ പോലും സന്തോഷം കൊണ്ടു വരാറുണ്ട്. അത്തരം ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഹാൻഡ് പമ്പ് പൈപ്പിൽ നിന്നും തെരുവ് നായയെ വെള്ളം കുടിക്കാൻ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റേതാണ് ചിത്രം. ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള രാത്രികാല കർഫ്യൂ ഡ്യൂട്ടിയിലുള്ള പൊലീസുകാരന്റേതാണ് സഹജീവി സ്നേഹം നിറഞ്ഞ നടപടി.

ഐപിഎസ് ഓഫീസർ സുകിർതി മാധവ് മിശ്ര ചിത്രം ട്വിറ്റർ അക്കൗണ്ടിലൂടെ ഷെയർ ചെയ്തു. പാതാൾ ലോക്ക് എന്ന ജനപ്രിയ വെബ് സീരീസിലെ ഡയലോഗ് ചേർത്താണ് വൈറൽ ചിത്രം അദ്ദേഹം പങ്കു വെച്ചത്. “ഒരു മനുഷ്യൻ നായയെ സ്നേഹിക്കുന്നു എങ്കിൽ അദ്ദേഹം നല്ലൊരു മനുഷ്യനാണ് ഒരു നായ മനുഷ്യനെ സ്നേഹിക്കുന്നുണ്ട് എങ്കിലും അദ്ദേഹം നല്ല മനുഷ്യനാണ്. അവിശ്വസനീയമായ ബനാറസ്” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഷെയർ ചെയ്ത് മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് തുടങ്ങിയത്. ട്വിറ്ററിൽ 25,000 ത്തോളം ലൈക്കുകൾ ഇതിനോടകം ചിത്രത്തിന് ലഭിച്ച് കഴിഞ്ഞു. നിരവധി ആളുകൾ പൊലീസ് ഉദ്യോഗസ്ഥനെ പ്രകീർത്തിച്ച് പോസ്റ്റിന് താഴെ കമന്റുകളിട്ടു. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിയെ അഭിനന്ദിക്കുന്നു എന്നും എല്ലാവരും പരസ്പരും ഇത് പോലെ സ്നേഹിച്ചാൽ നിലവിലുള്ള പ്രശ്നങ്ങളെ എല്ലാം നമ്മുക്ക് അതിജീവിക്കാനാകും എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ബനാറസിൻ്റെ നന്മയാണ് ചിത്രത്തിൽ തെളിഞ്ഞത് എന്ന് അഭിപ്രായമിട്ടവരും ഏറെയായിരുന്നു.

Also Read പരീക്ഷയിൽ തോറ്റതോടെ തെരുവിൽ സോക്സ് വിറ്റ് പത്ത് വയസുകാരൻ; സഹായ വാഗ്ദാനവുമായി മുഖ്യമന്ത്രി


@policemedinews എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രം ആദ്യമായി ഷെയർ ചെയ്യപ്പെട്ടത്. കോവിഡ് മഹാമാരിക്ക് എതിരെയുള്ള പൊരാട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരോട് സഹകരിക്കണം എന്ന് അഭ്യർത്ഥിച്ച് കൊണ്ടുള്ളതായിരുന്നു പോസ്റ്റ്. കഠിന ഹൃദയമുള്ളവരായാണ് പൊലീസ് ഉദ്യോഗസ്ഥരെ പലപ്പോഴും ചിത്രീകരിക്കാറുള്ളത് എന്നും അതിനാൽ തന്നെ നമ്മളെപ്പോലെ ഹൃദയമുള്ളവരാണ് ഡ്യൂട്ടിയിലെ പൊലീസുകാരെന്നുള്ള കാര്യം നാം മറന്നു പോകുന്നു എന്നും പോസ്റ്റ് ഓർമ്മിപ്പിക്കുന്നു.

Also Read പൊട്ടിച്ചൊഴിച്ച മുട്ടയ്ക്കുള്ളിൽ ഒരു കോഴിക്കുഞ്ഞ്; യുവതി പങ്കുവച്ച വീഡിയോ വൈറലാകുന്നു

അടുത്തിടെ മധ്യപ്രദേശിലും പൊലീസ് സേനാംഗത്തിന്റെ മനുഷ്യത്വപരമായ പ്രവൃത്തി വാർത്തയായിരുന്നു. സൈലനയിൽ നിന്നുള്ള ശിവ്മംഗൽ സേനാഗർ എന്ന പൊലീസുകാരൻ ചെറിയ കുട്ടികൾക്കാണ് കൈത്താങ്ങായത്. കുട്ടികൾ റോഡിൽ മാസ്ക്ക് വിൽക്കുന്നത് കണ്ട ഇദ്ദേഹം മുഴുവൻ മാസ്ക്കും കുട്ടികളിൽ നിന്ന് പണം കൊടുത്ത് വാങ്ങുകയും ശേഷം ആദിവാസി മേഖലയിൽ വിതരണം ചെയ്യുകയുമായിരുന്നു. കോവിഡ് വൈറസിനെതിരെ മാസ്ക്ക് ധരിക്കേണ്ട പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ആദിവാസി വിഭാഗങ്ങളിൽ പെട്ടവർക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു.

Also Read ആഹാ! സൂപ്പർ! യുവതി സ്വന്തം വീടിന് തീയിട്ടു; മൈതാനത്ത് കസേരയിട്ട് ഇരുന്ന് ആസ്വദിച്ചു

മനുഷ്യരുമായി എപ്പോഴും ആത്മബന്ധം പുലർത്തുന്നവരാണ് നായ്ക്കൾ. വളർത്തു നായ്ക്കൾ മാത്രമല്ല തെരുവ് നായ്ക്കളും പലപ്പോഴും മനുഷ്യരോട് സ്നേഹവും കൂറും പുലർത്താറുണ്ട്. മരിച്ച ജൈന സന്യാസിയുടെ അന്ത്യയാത്രയിൽ 5 കിലോമീറ്ററോളം സഞ്ചരിച്ച തെരുവ് നായയും അടുത്തിടെ വാർത്തയിൽ നിറഞ്ഞിരുന്നു.
Published by: Aneesh Anirudhan
First published: May 10, 2021, 11:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories