നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ചടങ്ങിനിടെ നടന്ന ഡാൻസിനിടെ ബോളിവുഡ് നടൻ വരുൺ ധവാൻ, അമേരിക്കൻ മോഡലായ ഗിഗി ഹാഡിഡിനെ സ്റ്റേജിലേക്ക് എടുത്തുയർത്തി കവിളിൽ ചുംബിച്ചത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. എന്നാൽ ഇപ്പോൾ വരുൺ ധവാൻ തങ്ങളുടെ നൃത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഗിഗിയാകട്ടെ വീഡിയോ പങ്കുവെച്ച ശേഷം, ‘വരുണ്‍ ധവാന്‍ എന്റെ ബോളിവുഡ് മോഹങ്ങള്‍ സാക്ഷാത്കരിച്ചു’ എന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
വരുൺ ഗിഗിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഷെയർ ചെയ്ത് ഇങ്ങനെ കുറിച്ചു- “ഏറ്റവും മാധുര്യം നിറഞ്ഞതും മനോഹരിയുമായ ഗിഗി എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു”.
അനുവാദമില്ലാതെ ഗിഗിയെ എടുത്തുയർത്തിയെന്ന് വിമർശിക്കുന്ന ട്വീറ്റിനോട് നേരത്തെ വരുൺ ധവാൻ പ്രതികരിച്ചിരുന്നു. ഇപ്പോൾ നീക്കം ചെയ്യപ്പെട്ട ട്വീറ്റ് ഇങ്ങനെ-
”നിങ്ങൾ ഒരു സ്ത്രീയാണെങ്കിലും ഒരിടത്തും നിങ്ങൾ സുരക്ഷിതരല്ല. നിങ്ങൾ ഇനി ഗിഗി ഹാഡിഡ് ആണെങ്കിൽ പോലും, വലിയ സദസ്സിന് മുന്നിൽവെച്ച് വരുൺ ധവാനെ പോലുള്ളവർ അനുവാദമില്ലാതെ എടുത്തുയർത്തി ചുംബിക്കും. ചുമ്മാ ഒരു നേരംപോക്ക് എന്ന പേരിലായിരിക്കും ഇതെല്ലാം. അറപ്പുളവാക്കുന്നതാണ് ഇത്”.
ചര്‍ച്ചകള്‍ വ്യാപകമായതോടെ വിഷയത്തില്‍ വിശദീകരണവുമായി വരുണ്‍ ധവാനും രംഗത്തെത്തി. പ്ലാന്‍ ചെയ്താണ് ജിജിയെ സ്റ്റേജിലേക്ക് ക്ഷണിച്ചതെന്നായിരുന്നു വരുണിന്റെ വിശദീകരണം. ഇതോടെ വരുണിനെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തി.
I guess today you woke up and decided to be woke. So lemme burst ur bubble and tell u it was planned for her to be on stage so find a new Twitter cause to vent about rather then going out and doing something about things . Good morning 🙏 https://t.co/9O7Hg43y0S
— VarunDhawan (@Varun_dvn) April 2, 2023
ഗിഗി ഹാഡിഡിനെ കൂടാതെ ഹോളിവുഡ് താരങ്ങളായ സെൻഡയ, ടോം ഹോളണ്ട്, പെനെലോപ് ക്രൂസ്, നിക്ക് ജോനാസ് തുടങ്ങിയ ഒട്ടേറെ പേർ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, രണ്‍വീർ സിങ്, ദീപിക പദുകോൺ, ആമിർ ഖാൻ, ആയുഷ്മാൻ ഖുറാന, കരൺ ജോഹർ, വിക്കി കൗശൽ തുടങ്ങിയ ഒട്ടേറെ പേരും പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Nita Ambani, Varun Dhawan