• HOME
 • »
 • NEWS
 • »
 • buzz
 • »
 • യുവതിക്ക് പാമ്പുകടിയേറ്റത് 12 തവണ; ശ്രീക്കുട്ടിയെ കാണാൻ വാവ സുരേഷ് എത്തി

യുവതിക്ക് പാമ്പുകടിയേറ്റത് 12 തവണ; ശ്രീക്കുട്ടിയെ കാണാൻ വാവ സുരേഷ് എത്തി

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന കമന്‍റിന് വാവ സുരേഷ് നൽകിയ മറുപടി ഇങ്ങനെയാണ്. 'ചില ആൾക്കാരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണം എന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും അതാണ് ഇവർക്ക് ഇത്രയും പ്രാവശ്യം കിട്ടുന്നത്'.

Vava-Suresh_Sreekkutti

Vava-Suresh_Sreekkutti

 • Share this:
  കോട്ടയം: കുറവിലങ്ങാട് കളത്തൂർ സ്വദേശിയായ ശ്രീക്കുട്ടി എന്ന് യുവതിക്ക് ജീവിതത്തിൽ 12 തവണ പാമ്പുകടിയേറ്റു. എൽ എൽ ബി അവസാന വർഷ വിദ്യാർഥിനിയായ ശ്രീക്കുട്ടിയെ വീടിനകത്തും പരിസരപ്രദേശങ്ങളിലും വെച്ച് 12 തവണയാണ് പാമ്പുകടിയേറ്റത്. പ്രശസ്ത പാമ്പ് വിദഗ്ദ്ധനായ വാവാ സുരേഷ് കഴിഞ്ഞ ദിവസം ശ്രീക്കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. മൂന്നു അണലിയുടെയും നാലു മൂർഖൻപാമ്പിൻ്റെയും അഞ്ച് പ്രാവശ്യം ശങ്കുവരയൻ പാമ്പിൻ്റെയും കടികിട്ടിയതായി വാവാ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

  ശ്രീക്കുട്ടിയ്ക്കൊപ്പമുള്ള ഫോട്ടോയും വാവ സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന കമന്‍റിന് വാവ സുരേഷ് നൽകിയ മറുപടി ഇങ്ങനെയാണ്. 'ചില ആൾക്കാരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണം എന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും അതാണ് ഇവർക്ക് ഇത്രയും പ്രാവശ്യം കിട്ടുന്നത്'. വാവ സുരേഷിന്‍റെ ഈ കമന്‍റും ഏറെ ചർച്ചയായിട്ടുണ്ട്. ഈ കമന്‍റിന്‍റെ പേരിൽ വാവ സുരേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

  വാവ സുരേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  നമസ്കാരം
  ഇന്ന്13 9 2021 അങ്ങനെ എൻ്റെ ജീവിതത്തിൽ
  ഒരു പ്രധാനപ്പെട്ട ദിവസം കൂടി ഇന്നൊരു പ്രധാനപ്പെട്ട വ്യക്തിയെ പരിചയപ്പെടാൻ കഴിഞ്ഞു കോട്ടയം ജില്ലയിലെ കുറവിലങ്ങാട് അടുത്ത് കളത്തൂർ താമസിക്കുന്ന ശ്രീക്കുട്ടി എസ് എസ് നെ കാണുവാനും വിശേഷങ്ങൾ പങ്കു വെക്കാൻ കഴിഞ്ഞു കാരണം 12 പ്രാവശ്യം പാമ്പുകടിയേറ്റ അപകട നില തരണം ചെയ്തു ആ വ്യക്തിത്വത്തെ കാണാൻ ഞാനും സ്നേക് മാസ്റ്റർ ടീംഒരുമിച്ച് പോയിരുന്നു സിബി സി ഡിയുടെയും ഷൈനി സി ബി യുടെയും മകളാണ് ശ്രീക്കുട്ടി എൽ എൽ ബി ഫസ്റ്റ് ഇയർ വിദ്യാർഥിയാണ് സ്വപ്ന മോളാണ് അനുജത്തി വീടിൻറെ പരിസരത്തും വീടിനകത്തും വച്ച് 12 പ്രാവശ്യം പാമ്പ് കടിയേറ്റു. മൂന്നു അണലിയുടെയും നാലു മൂർഖൻപാമ്പിൻ്റെയും അഞ്ച് പ്രാവശ്യം ശങ്കുവരയൻ പാമ്പിൻ്റെയും കടികിട്ടിയിട്ടുണ്ട് ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ശ്രീ കുട്ടിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കു എന്ന് വിശ്വസിക്കുന്നു
  എൻ്റെഎല്ലാ പ്രിയ സുഹൃത്തുക്കൾക്കും
  ശുഭദിനം നേരുന്നു
  വാവ സുരേഷ്

  അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചെന്ന് യുവാവ്

  പ്രപഞ്ചത്തിൽ ഭൂമിയെപ്പോലെ ജീവൻ ഉള്ള മറ്റൊരു ഗ്രഹം ഉണ്ടോ? അതേ കുറിച്ച് കൃത്യമായ ഒരു ഉത്തരം ഇതുവരെ കണ്ടെത്താൻ നമ്മുടെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ യുഎസിലെ ഒരു യുവാവ് വിചിത്രമായ ഒരു വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. തന്നെ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, ശരീരത്തിൽ നാനോ ചിപ്പ് ഘടിപ്പിച്ചതായാണ് സ്റ്റീവ് കോള്‍ബേണ്‍ ആരോപിക്കുന്നത്. ഈ സംഭവത്തിനു ശേഷം ഭാര്യ തന്നെ ഉപേക്ഷിച്ചതായും ജോലി നഷ്ടപ്പെട്ടതായും യുവാവ് പറയുന്നു.

  Also Read- 'അല്ല മക്കളെ ഞാന്‍ മാത്രമേയുള്ളു യാത്രയ്ക്ക്?' വിമാനത്തില്‍ പത്ത് പേര്‍ക്കൊപ്പം; അനുഭവം പങ്കുവച്ച് വിനോദ് കോവൂര്‍

  ഒരു തവണ മാത്രമല്ല ഇത് സംഭവിച്ചതെന്നും സ്റ്റീവ് പറയുന്നു. വീടിന് പിൻവശത്തായ ആകാശത്ത് ദൃശ്യമായ പറക്കുംതളികയിലേക്കാണ് തന്നെ തട്ടിക്കൊണ്ടുപോയത്. ഒരു സാധാരണ ചാരനിറം പോലെ കാണപ്പെടുന്ന അന്യഗ്രഹജീവികൾ തന്നെ പലതവണ ഈ പറക്കുംതളികയിലേക്ക് തട്ടിക്കൊണ്ടുപോയതായി സ്റ്റീവ് പറയുന്നു. ദി ഡെയ്ലി സ്റ്റാർ യുകെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോസ്റ്റ് ടു കോസ്റ്റ് ഷോയിൽ സ്റ്റീവ് തന്റെ അനുഭവം വിവരിക്കുകയും തട്ടിക്കൊണ്ടുപോകലിനെ തുടർന്ന് അന്യഗ്രഹജീവികളെക്കുറിച്ച് ഗവേഷണത്തിനായി തന്റെ ജീവിതം സമർപ്പിക്കാൻ ചിലർ സമീപിച്ചതായും സ്റ്റീവ് വെളിപ്പെടുത്തി.


  വീടിന് പിൻവശത്തുള്ള തന്റെ അവോക്കാഡോ മരത്തിന് മുകളിൽ ഒരുപറക്കുംതളിക ചുറ്റിക്കറങ്ങുന്നത് കണ്ടപ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്. പെട്ടെന്ന് തന്നെ, ഒരു പച്ച ലൈറ്റ് ബീം ഉപയോഗിച്ച് ഈ പറക്കുംതളികകയിലേക്ക് തന്നെ ആകർഷിക്കുകയായിരുന്നുവെന്നും സ്റ്റീവ് പറയുന്നു. അതിനുള്ളിൽ ഒരു മെഡിക്കൽ സംവിധാനങ്ങളുള്ള മുറിയിലേക്ക് കൊണ്ടുപോയി. അവിടെ സ്റ്റെയിൻലെസ് സ്റ്റീൽ ട്യൂബിന്റെ ഒരു ഭാഗത്തിലൂടെ ഒപ്റ്റിക് ഫൈബർ ഉള്ള ഒരു ഉപകരണം ശരീരത്തിൽ സ്ഥാപിച്ചു. ഇതിൽനിന്ന് അൾട്രാ വയലറ്റ് രശ്മികൾ പുറത്തു വരുന്നുണ്ടായിരുന്നു.

  ഈ അനുഭവം ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടിനെ മാറ്റിയെന്നും ചില സമയങ്ങളിൽ, ഇവിടെയുള്ള മനുഷ്യരുമായി ഒത്തുപോകുന്നത് ബുദ്ധിമുട്ടായിത്തീർന്നുവെന്നും സ്റ്റീവ് കൂട്ടിച്ചേർത്തു. 'തന്റെ ഭാര്യക്ക് സമാനമായ അനുഭവങ്ങളുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു, എന്നിരുന്നാലും, അവൾ അതിൽ തൃപ്തയല്ലെന്നും എല്ലാത്തിനും കാരണം താനാണെന്ന് കുറ്റപ്പെടുത്താൻ തുടങ്ങി. അവരുടെ ദാമ്പത്യത്തിൽ കാര്യങ്ങൾ തകിടം മറിഞ്ഞു.

  അന്യഗ്രഹജീവികൾ പിടിച്ചുകൊണ്ടുപോയി ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചുവെന്ന വിവരം പുറത്തായതോടെയാണ് സ്റ്റീവിന് ജോലി നഷ്ടമായത്. എന്നാൽ ജോലി നഷ്ടമായെങ്കിലും ഇത് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറ്റുകയും അന്യഗ്രഹജീവികളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി സ്റ്റീവ് പറയുന്നു.
  Published by:Anuraj GR
  First published: