പാതിരാത്രി മരത്തിന് മുകളിൽ രാജവെമ്പാല; താഴെയിറക്കി വാവ സുരേഷ്: വീഡിയോ വൈറൽ

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്ന വാവ സുരേഷിന്റെ 'ഓപ്പറേഷൻ രാജവെമ്പാല.'

News18 Malayalam | news18-malayalam
Updated: December 18, 2019, 7:21 AM IST
പാതിരാത്രി മരത്തിന് മുകളിൽ രാജവെമ്പാല; താഴെയിറക്കി വാവ സുരേഷ്: വീഡിയോ വൈറൽ
News18
  • Share this:
കൊല്ലം: പാതിരാത്രി മരത്തിന് മുകളിൽ പതുങ്ങിയ രാജവെമ്പാലയെ താഴെയിറക്കി വാവ സുരേഷ്. ഒമ്പത് അടിയോളം നീളമുള്ള രാജവെമ്പാലയെയാണ് വാവ സുരേഷ് ചാക്കിലാക്കിയത്. തന്റെ പിടിയിലാകുന്ന നൂറ്റിയെഴുപത്തിമൂന്നാമത്തെ രാജവെമ്പാലയെയാണിതെന്ന് വാവ സുരേഷ് വ്യക്തമാക്കി.

തെന്മലയിൽ ഹാരിസണ്‍ ലിമിറ്റഡിന്റെ തോട്ടത്തിലെ കോക്കോ മരത്തില്‍ പതുങ്ങിയിരിക്കുന്ന രാജവെമ്പാലയെയാണ് വാവ സുരേഷ് ഏറെ പണിപ്പെട്ട് പിടികൂടിയത്.

3 വയസ്സോളം പ്രായമുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്ന വാവ സുരേഷിന്റെ 'ഓപ്പറേഷൻ രാജവെമ്പാല.'

Also Read രാജവെമ്പാലയെ കീഴടക്കി വാവാ സുരേഷ്



 
Published by: Aneesh Anirudhan
First published: December 18, 2019, 7:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading