• HOME
  • »
  • NEWS
  • »
  • buzz
  • »
  • ബൈക്കിൽ ഹെല്‍മറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് 'വീരന്‍'; താജ്മഹല്‍ കാണാൻ നടന്‍ അക്ഷയ് രാധാകൃഷ്ണനൊപ്പം വളര്‍ത്തുനായ

ബൈക്കിൽ ഹെല്‍മറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് 'വീരന്‍'; താജ്മഹല്‍ കാണാൻ നടന്‍ അക്ഷയ് രാധാകൃഷ്ണനൊപ്പം വളര്‍ത്തുനായ

മലയാളി നടന്‍ അക്ഷയ് രാധാകൃഷ്ണന്റെ (akshay radhakrishnan) വളര്‍ത്തുനായയാണ് വീരന്‍, കേരളത്തില്‍ നിന്ന് ലഡാക്കിലേക്കാണ് അവരുടെ യാത്ര

  • Share this:
താജ്മഹലില്‍ വീരനൊപ്പം (viren) സെല്‍ഫിയെടുക്കുന്നവരുടെ തിക്കും തിരക്കുമാണ്. ഹെല്‍മെറ്റും കറുത്ത കണ്ണടയും ധരിച്ച സുന്ദരനായ നായയെ കണ്ടാല്‍ ആരുമൊന്ന് അതിശയിച്ചുപോകും. തന്റെ യജമാനനൊപ്പം കേരളത്തിൽ നിന്ന് ബൈക്കിലാണ് (bike) വീരന്‍ താജ്മഹൽ (taj mahal) കാണാൻ എത്തിയിരിക്കുന്നത്. മലയാളി നടന്‍ അക്ഷയ് രാധാകൃഷ്ണന്റെ (akshay radhakrishnan) വളര്‍ത്തുനായയാണ് വീരന്‍. കേരളത്തില്‍ നിന്ന് ലഡാക്കിലേക്കാണ് അവരുടെ യാത്ര. അക്ഷയുടെ സുഹൃത്ത് നീരജയും ഡല്‍ഹിയില്‍ നിന്ന് എത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് മൂവരും താജ്മഹല്‍ കാണാനായി ആഗ്രയിലെത്തിയത്.

ലഡാക്കിലേക്കുള്ള യാത്രയ്ക്കിടെ കടന്നുപോകുന്ന എല്ലാ പ്രശസ്തമായ സ്ഥലങ്ങളിലും ഇരുവരും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ നീരജയും ഇവരോടൊപ്പം ചേര്‍ന്നത്. എന്നാല്‍, താജ്മഹലിനുള്ളിൽ മൃഗങ്ങൾക്ക് പ്രവേശനം അനുവദിക്കാറില്ല. അതിനാല്‍ വീരന് താജ്മഹലിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ കേരളത്തില്‍ നിന്നുള്ള സുഹൃത്തുക്കളെ വീരനെ ഏല്‍പ്പിച്ചാണ് അക്ഷയ് താജ്മഹല്‍ സന്ദര്‍ശിച്ചത്. പിന്നീട് അവര്‍ യാത്ര തുടരുകയും ചെയ്തു.

യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമുള്ള വ്യക്തിയാണ് അക്ഷയ്. കഴിഞ്ഞ 4 വര്‍ഷമായി വീരന്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു അംഗമാണ്. കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ ഫോറസ്ട്രിയില്‍ ബിരുദ കോഴ്‌സ് ചെയ്യുകയാണ് നീരജ. രണ്ട് വര്‍ഷം മുമ്പാണ് കേരളത്തില്‍ നിന്ന് ലഡാക്കിലേക്കുള്ള ട്രിപ്പ് പ്ലാന്‍ ചെയ്തിരുന്നതെന്ന് അക്ഷയ് പറയുന്നു. എന്നാല്‍ കോവിഡ് 19 മഹാമാരി എല്ലാ പ്ലാനുകളും തെറ്റിച്ചു, അങ്ങനെ യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. ഇപ്പോള്‍, സ്ഥിതി സാധാരണ നിലയിലായപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല, വീരനെയും കൂട്ടി അക്ഷയ് യാത്ര തിരിച്ചു.

ഒരു വളര്‍ത്തുനായയെയും കൊണ്ട് ബൈക്കില്‍ ഇത്രയും ദൂരം യാത്ര ചെയ്യുന്നത് അത്ര നിസ്സാര കാര്യമല്ല. അതിനാല്‍, ഈ യാത്ര വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും വീരന്റെ സുരക്ഷിതത്വമാണ് പ്രധാനമെന്നും അക്ഷയ് പറയുന്നു. വീരന് വേണ്ടി ഹെല്‍മെറ്റ് ഉണ്ടാക്കിയത് അക്ഷയ് തന്നെയാണ്. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിന്റെ മുന്നിലിരുന്ന് പോകുന്ന വീരനെ കണ്ടവരെല്ലാം അവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി സെല്‍ഫിയെടുക്കുകയാണ്.

Also Read- 20 വർഷം മുമ്പ് പിരിഞ്ഞ സുഹൃത്ത് സോഷ്യൽ മീഡിയയിലൂടെ മുന്നിലെത്തി; ഷെഫ് പിള്ള ആഴക്കടലിൽനിന്ന് മുങ്ങിയെടുത്ത സൗഹൃദം

എന്നാല്‍, ഇന്നും ധാരാളം ആളുകള്‍ മൃഗങ്ങളെ സ്‌നേഹിക്കുന്നില്ലെന്ന് നീരജ പറയുന്നു. പലയിടങ്ങളിലും ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, സ്മാരകങ്ങള്‍ എന്നിവയ്ക്ക് അകത്തേക്ക് മൃഗങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. വീരനും ഇതേ അവസ്ഥ നേരിടേണ്ടി വന്നുവെന്നും നീരജ പറഞ്ഞു. താജ്മഹല്‍ കണ്ടതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും വീരനൊപ്പമുള്ള യാത്ര ആസ്വദിക്കുകയാണെന്നും നീരജ കൂട്ടിച്ചേര്‍ത്തു.രണ്ട് വര്‍ഷം മുമ്പ് വീരനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ടുള്ള അക്ഷയ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. 2020 ജൂണ്‍ 30നായിരുന്നു വീരനെ കാണാതായത്. വീരനെ തിരികെ എത്തിക്കാന്‍ സഹായിച്ചാല്‍ 20,000 രൂപ പാരിതോഷികവും അക്ഷയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് അക്ഷയുടെ സുഹൃത്തുക്കള്‍ തന്നെയാണ് വീരനെ അന്വേഷിച്ച് കണ്ടെത്തിയത്. വീരനൊപ്പം അക്ഷയ് ഒരു പരിപാടിക്ക് സ്റ്റേജില്‍ കയറിയതും വാര്‍ത്തയായിരുന്നു.
Published by:Anuraj GR
First published: