ഗൂഗിള്‍ മാപ്പ് ചതിച്ചു; മുന്നിൽ വഴി തീർന്നതോടെ വാഹനം തലകീഴായി മറിഞ്ഞു
ഗൂഗിള്‍ മാപ്പ് ചതിച്ചു; മുന്നിൽ വഴി തീർന്നതോടെ വാഹനം തലകീഴായി മറിഞ്ഞു
ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് മുന്നോട്ട് പോയെങ്കിലും കുറച്ച് ദുരം ചെന്നപ്പോൾ വഴി അവസാനിക്കുകയായിരുന്നു.
Google map
Last Updated :
Share this:
കോട്ടയം: നിര്‍മാണ സാമഗ്രികളുമായി ചങ്ങനാശേരിക്ക് പോയ വാനിനാണ് ഇത്തവണ ഗൂഗിൾ മാപ്പ് പണി കൊടുത്തത്. ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് മുന്നോട്ട് പോയെങ്കിലും കുറച്ച് ദുരം ചെന്നപ്പോൾ വഴി അവസാനിക്കുകയായിരുന്നു.
കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന് സമീപത്തെ തിയേറ്റര്‍ റോഡിലേയ്ക്ക് എത്തിയ വാഹനം പിന്നീട് വഴി തെറ്റി മുന്നോട്ട് പോവുകയായിരുന്നു. കുറച്ച് ദൂരം മുന്നോട്ട് പോയെങ്കിലും മുന്നില്‍ വഴി തീര്‍ന്ന് നടകള്‍ കണ്ടതോടെ ഡ്രൈവര്‍ വാഹനം നിർത്തി. അബദ്ധം പറ്റിയത് മനസിലാക്കിയ ഡ്രൈവർ പിന്നിലേയ്ക്ക് എടുക്കുമ്പോഴാണ് അപകടം നടന്നത്.
ഭാരം നിറച്ച വാഹനം പിന്നിലേയ്ക്ക് എടുക്കുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. നിസാര പരിക്കേറ്റ ഡ്രൈവറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.