HOME » NEWS » Buzz » VENOMOUS BABY SNAKE FOUND IN A BAG OF LETTUCE IN SYDNEY GH

സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചീര പായ്ക്കറ്റിൽ കൊടും വിഷമുള്ള പാമ്പ്

ഈസ്‌റ്റേണ്‍ ബ്രൗണ്‍ എന്നയിനം ഏറ്റവും വിഷമുള്ള പാമ്പായിരുന്നു ഇത്

News18 Malayalam | news18-malayalam
Updated: April 15, 2021, 5:23 PM IST
സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചീര പായ്ക്കറ്റിൽ കൊടും വിഷമുള്ള പാമ്പ്
Snake in lettuce bag | Image credit: Facebook
  • Share this:
സിഡ്നിയിലെ ദമ്പതികൾ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചീര പായ്ക്കറ്റിൽ കൊടും വിഷമുള്ള പാമ്പ്. അലക്സാണ്ടർ വൈറ്റും ഭാര്യ അമേലി നീറ്റും തിങ്കളാഴ്ച സിഡ്നിയിലെ അൽഡി സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ചീര പായ്ക്കറ്റിനുള്ളിലാണ് പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. വിഷമുള്ള അപൂർവ്വയിനം പാമ്പാണിത്. പാമ്പിൻ കുഞ്ഞ് പായ്ക്കറ്റിനുള്ളിൽ ഇഴഞ്ഞ് നടക്കുകയും ഇടയ്ക്കിടെ ചെറിയ നാവ് നീട്ടുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ഏകദേശം 20 സെന്റിമീറ്റർ നീളമുള്ള പാമ്പിൻ കുഞ്ഞ് സൂപ്പർമാർക്കറ്റിലെ ശീതീകരിച്ച ചീര പായ്ക്കറ്റിനുള്ളിൽ സുഖനിദ്രയിലായിരുന്നു. ചീര വാങ്ങി പാമ്പിൻ കുഞ്ഞുമായി 10 മിനിറ്റ് നേരം സൈക്കിളിൽ യാത്ര ചെയ്താണ് വൈറ്റ് വീട്ടിലെത്തിയത്.

വീട്ടിലെത്തി വാങ്ങിയ സാധനങ്ങളുടെ പായ്ക്കറ്റ് അഴിക്കുന്നതിനിടെയാണ് പാമ്പ് തല ഉയർത്തിയത്. ദമ്പതികൾ സഹായത്തിനായി വന്യജീവി രക്ഷാ സംഘടനയായ WIRESനെ (വൈൽഡ്‌ലൈഫ് ഇൻഫർമേഷൻ, റെസ്ക്യൂ, എഡ്യൂക്കേഷൻ സർവീസ്) വിവരം അറിയിച്ചു.

ഈസ്‌റ്റേണ്‍ ബ്രൗണ്‍ എന്നയിനം ഏറ്റവും വിഷമുള്ള പാമ്പായിരുന്നു ഇത്. ഓസ്‌ട്രേലിയയിലെ ഏറ്റവും വിഷമുള്ളതും ആക്രമണകാരികളുമായ പാമ്പാണ് ഈസ്‌റ്റേണ്‍ ബ്രൗണ്‍. ഓസ്‌ട്രേലിയൻ മ്യൂസിയത്തിൽ നിന്നുള്ള വിവരം അനുസരിച്ച് ഇവയുടെ കടിയേറ്റാൽ കടുത്ത തലവേദന, കാഴ്ച മങ്ങൽ, അസാധാരണമായ രക്തസ്രാവം എന്നിവയുണ്ടാകും. പാമ്പിനെ വന്യജീവി ഉദ്യോഗസ്ഥർ ഏറ്റെടുത്ത് കാട്ടിലേക്ക് തിരിച്ചയച്ചു.

അതേസമയം, പ്ലാസ്റ്റിക് ബാഗിൽ പാമ്പ് എങ്ങനെ എത്തിപ്പെട്ടുവെന്ന് അറിയാൻ സൂപ്പർമാർക്കറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

WIRES ചീര ഉപേക്ഷിച്ച് പാമ്പിനെ മാത്രമാണ് കൊണ്ടുപോയത്. വൈറ്റ് പിന്നീട് സാലഡിൽ ഈ ചീര ഉപയോഗിക്കുകയും ചെയ്തു.

Also Read-ഡീസലിന് പകരം പെട്രോൾ അടിച്ചു; ക്ഷമയോടെ പ്രശ്നം കൈകാര്യം ചെയ്ത കാറുടമയ്ക്ക് ഫുൾ ടാങ്ക് ഡീസൽ നൽകി പമ്പ് ഉടമ

കഴിഞ്ഞ ദിവസം പാലക്കാട് കൊപ്പത്തെ എറയൂർ പയറിങ്കൽതൊടി മണികണ്ഠന്‍റെ വീട്ടിൽ കിടപ്പുമുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. പാമ്പിനെ കണ്ടതോടെ മണികണ്ഠനും കുടുംബവും ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരുന്നു. രാത്രി രണ്ടു മണിയോടെയാണ് പാമ്പിനെ കണ്ടത്. ഉറക്കത്തിനിടെ മുറിയിൽനിന്ന് ചീറ്റുന്ന ശബ്ദം കേട്ടാണ് മണികണ്ഠൻ ഉണർന്നത്. ലൈറ്റിട്ട് നോക്കിയപ്പോൾ, തറയിലെ പായയിൽ പാമ്പ് കിടക്കുന്നതാണ് കണ്ടത്.

Also Read-'ബിച്ച്' എന്ന പേരിലുള്ള ഫ്രഞ്ച് പട്ടണത്തിന്റെ പേജ് നീക്കം ചെയ്ത് ഫേസ്ബുക്ക്; ആശയക്കുഴപ്പം ബോധ്യമായപ്പോൾ പുനസ്ഥാപിച്ചു
ചുരുണ്ടു കൂടിയ നിലയിലായിരുന്നു പാമ്പ് കിടന്നിരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കൂട്ടിൽ കയറി മുട്ടകൾ വിഴുങ്ങിയ മൂർഖനെ ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ പിടികൂടിയത് വലിയ വാർത്തയായിരുന്നു. തിരുവനന്തപുരം കാട്ടാക്കട പന്നിയോട് കല്ലാമത്താണ് സംഭവം.

കല്ലാമത്തെ വീട്ടിലെ കോഴിക്കൂട്ടിലാണ് മൂർഖൻ കറിയത്. കോഴികൾ ബഹളമുണ്ടാക്കിയതോടെ നടത്തിയ പരിശോധനയിലാണ് വീട്ടുകാർ പാമ്പിനെ കണ്ടെത്തിയത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ മൂർഖൻ പാമ്പ് പത്തി വിടർത്തിയ സംഭവം കണ്ണൂർ മട്ടന്നൂരിൽ ഉണ്ടായിരുന്നു. പാമ്പിനെ കണ്ടതോടെ സ്കൂട്ടർ വേഗം കുറച്ചു യുവാക്കൾ ചാടി രക്ഷപെടുകയായിരുന്നു.
Published by: Naseeba TC
First published: April 15, 2021, 5:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories