• HOME
  • »
  • NEWS
  • »
  • buzz
  • »
  • കടിച്ചാൽ 20 മിനിറ്റിനുള്ളിൽ ഹൃദയം നിലയ്ക്കും; ഉഗ്രവിഷമുള്ള പാമ്പിനെ ക്രിസ്മസ് ട്രീയിൽ കണ്ടു ഞെട്ടി വീട്ടുകാർ

കടിച്ചാൽ 20 മിനിറ്റിനുള്ളിൽ ഹൃദയം നിലയ്ക്കും; ഉഗ്രവിഷമുള്ള പാമ്പിനെ ക്രിസ്മസ് ട്രീയിൽ കണ്ടു ഞെട്ടി വീട്ടുകാർ

ആറരയടി നീളമുള്ള പാമ്പിനെയാണ് കുടുംബം കണ്ടെത്തിയത്. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വിഷമുള്ള പാമ്പാണ് ബ്ലാക്ക് മാമ്പ.

  • Share this:

    ക്രിസ്മസ് ആഘോഷങ്ങള്‍ വന്നുക്കഴിഞ്ഞു. എല്ലാവരും ആഘോഷത്തിമിർപ്പിലാണ് എന്നാൽ, ദക്ഷിണാഫ്രിക്കയിലെ ഒരു കുടുംബത്തെ സംബന്ധിച്ച് ക്രിസ്മസ് ആഘോഷങ്ങളിൽ നടന്ന കാര്യം ഓർത്ത് ഇപ്പോഴും അവരുടെ ഭയം വിട്ടു മാറിയിട്ടില്ല. സംഭവിച്ചത് എന്താണ് എന്നല്ലേ? ഒരു പാമ്പ് അവരുടെ ക്രിസ്മസ് ട്രീയിൽ കയറികൂടി. വെറും പാമ്പ് അല്ല, കടിച്ചാൽ 20 മിനിറ്റിനുള്ളിൽ ഹൃദയം നിലയ്ക്കുന്ന ഉഗ്രവിഷമുള്ള പാമ്പായിരുന്നു അതിൽ കയറി കൂടിയത്. എലാപിഡേ കുടുംബത്തിൽപെട്ട ഇവ ലോകത്തിലെ തന്നെ ഉഗ്രവിഷമുള്ള പാമ്പുകളിൽ ഒന്നാണ്. ആഫ്രിക്കയുടെ ഭാഗങ്ങളാണ് ഇവയുടെ ജന്മദേശം. ആറരയടി നീളമുള്ള പാമ്പിനെയാണ് കുടുംബം കണ്ടെത്തിയത്. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വിഷമുള്ള പാമ്പാണ് ബ്ലാക്ക് മാമ്പ.

    പാമ്പിന്റെ കടിയേറ്റാൽ ഉടനെ തന്നെ ഞരമ്പിനെ തളർത്തുന്ന ന്യൂാറടോക്സിൻ ശരീരത്തില്‍ പുറത്ത് വിടുന്നു. ഇരുപത് മിനിറ്റിനുള്ളിൽ മനുഷ്യ ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കും എന്നാണ് പറയുന്നത്. എന്നാൽ,പാമ്പ് പിടുത്തക്കാരനായ നിക്ക് ഇവാൻസ് കുടുംബത്തിന് രക്ഷകനായി. നിക്ക് അത് വിജയകരമായി പൂർത്തിയാക്കുകയും അതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്ക്കുകയും ചെയ്തു.

    Also read-കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർഥി നീന്തുന്നതിനിടെ മുങ്ങിമരിച്ചു

    ‘സാന്ത എനിക്കുള്ള ക്രിസ്മസ് സമ്മാനം നേരത്തെ തന്നെ തന്നിരുന്നു. എന്നാൽ, എന്റെ വീട്ടിലല്ല. ക്വീൻസ്ബർഗിലുള്ള മറ്റൊരു വീടിന്റെ ക്രിസ്മസ് ട്രീയിൽ’ എന്നും നിക്ക് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഒപ്പം ബ്ലാക്ക് മാമ്പയുടെ ചിത്രങ്ങളും പങ്ക് വച്ചു. പാമ്പ് പുറത്തായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ തോട്ടം നോക്കുന്നയാളുടെ ശല്യപ്പെടുത്തൽ കാരണം അത് അവിടെ നിന്നും പുറത്ത് കടന്ന് വീടിനകത്ത് കയറി ക്രിസ്മസ് ട്രീയിൽ കയറിയിരിക്കുകയായിരുന്നു എന്നും നിക്ക് പറഞ്ഞു.

    Published by:Sarika KP
    First published: