HOME » NEWS » Buzz » VENOMOUS SPIDERS FOUND AND UNIVERSITY OF MICHIGAN CLOSED LIBRARY

മൂന്ന് ചിലന്തികളെ കണ്ടെത്തി; സർവകലാശാല ലൈബ്രറി രണ്ടു ദിവസത്തേക്ക് അടച്ചു

ഇത് മെഡിറ്ററേനിയൻ റെക്ലസ് വിഷച്ചിലന്തികളാണെന്ന് ഡാനീൽസൺ - ഫ്രാങ്കോയിസ് പറഞ്ഞു

News18 Malayalam | news18
Updated: February 26, 2021, 9:18 PM IST
മൂന്ന് ചിലന്തികളെ കണ്ടെത്തി; സർവകലാശാല ലൈബ്രറി രണ്ടു ദിവസത്തേക്ക് അടച്ചു
spider
  • News18
  • Last Updated: February 26, 2021, 9:18 PM IST
  • Share this:
കോളേജുകളും സർവകലാശാലകളും അങ്ങനെ അനാവശ്യമായി അവധി നൽകാറില്ല. മഴയും വെള്ളപ്പൊക്കവും സുഗമമായ പ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയോ അല്ലെങ്കിൽ അത്തരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാറുണ്ട്. നമ്മുടെ നാട്ടിൽ പലപ്പോഴും കാലാവസ്ഥയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുമ്പോൾ പ്രൊഫഷണൽ കോളേജുകളെ ഒഴിവാക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച നിരവധി ട്രോളുകളും നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ, ഇനി പറയാൻ പോകുന്നത് എട്ടുകാലിയെ കണ്ട് ഒരു സർവകലാശാലയിലെ ലൈബ്രറി രണ്ടു ദിവസത്തേക്ക് അടച്ചിട്ട സംഭവമാണ്. മിഷിഗണിലെ ഒരു സർവകലാശാലയിലാണ് സംഭവം. സർവകലാശാലയിലെ ലൈബ്രറി രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കാരണം, വേറൊന്നുമല്ല. ബേസ്മെന്റിൽ മൂന്ന് വിഷച്ചിലന്തികളെ സർവകലാശാല അധികൃതർ കണ്ടെത്തി. ഇതിനെ തുടർന്ന് വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് സർവകലാശാല ലൈബ്രറി അടച്ചിട്ടത്.

Youtube Video

ആൻ ആർബറിലെ മിഷിഗൺ സർവകലാശാലയിലെ ഷാപിറോ അണ്ടർ ഗ്രാജുവേറ്റ് ലൈബ്രറിയിലാണ് ജനുവരി അവസാനം മൂന്ന് വിഷച്ചിലന്തികളെ കണ്ടെത്തിയതെന്ന് സർവകലാശാല ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ഇതിനെ തിരിച്ചറിയുന്നതിനായി പ്രൊഫസർ ആൻ ഡാനീൽസൺ - ഫ്രാങ്കോയിസിന് അയയ്ക്കുകയായിരുന്നു.

കുറഞ്ഞ ഗുണനിലവാരമുള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചാൽ ഹൃദയാഘാതത്തിന് സാധ്യത

ഇത് മെഡിറ്ററേനിയൻ റെക്ലസ് വിഷച്ചിലന്തികളാണെന്ന് ഡാനീൽസൺ - ഫ്രാങ്കോയിസ് പറഞ്ഞു. സാധാരണ യാത്രക്കാരുടെ കൂടെ പോകുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. 22 സംസ്ഥാനങ്ങളിൽ ഈ ചിലന്തിയെ കണ്ടു വരുന്നുണ്ട്. എന്നാൽ, ഇത് ആദ്യമായാണ് മിഷിഗണിൽ ഇത്തരത്തിലുള്ള ചിലന്തിയെ കണ്ടെത്തുന്നതെന്ന് ചിലന്തിയെ പരിശോധിച്ച ഡാനീൽസൺ - ഫ്രാങ്കോയിസ് പറഞ്ഞു.

Viral Video | ലൈവ് റിപ്പോർട്ടിങ്ങിനിടെ അതിഥിയായെത്തി നായ്കുട്ടി; ശേഷം സംഭവിച്ചെതെന്തെന്ന് കാണാം

അതേസമയം, ചിലന്തികൾ ലൈബ്രറിയുടെ ബേസ്മെന്റിൽ കൂടു കൂട്ടിയിരിക്കാമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു. വിഷച്ചിലന്തിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതരെ അറിയിച്ചതിനെ തുടർന്ന് ശുചീകരിക്കുന്നതിനായി ലൈബ്രറി
ഞായറാഴ്ചയും തിങ്കളാഴ്ചയും അടച്ചിട്ടിരിക്കുകയാണ്.

Assembly Election Dates Announcement | തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിന് വോട്ടെടുപ്പ്, ബംഗാളിൽ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായി

ചിലന്തികൾ വിഷമുള്ളവയാണെന്നും എന്നാൽ ലൈബ്രറി പോലുള്ള തുറന്ന സ്ഥലത്ത് അത് ആരെയെങ്കിലും കടിക്കാൻ സാധ്യതയില്ലെന്നും ഡാനീൽസൺ - ഫ്രാങ്കോയിസ് പറഞ്ഞു. ഈ ചിലന്തികൾക്ക് വലിയ അളവിൽ വിഷമില്ലെന്നും ഇത് മാംസം ഭക്ഷിക്കുന്നതാണെന്നും അവർ ഡബ്ല്യു ജെ ബി കെ - ടി വിയോട് പറഞ്ഞു.
Published by: Joys Joy
First published: February 26, 2021, 9:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories