HOME » NEWS » Buzz » VIDE OF A HOME GUARD CARESSING BABY FROM AN ACCIDENT SITE GOES VIRAL

അപകടത്തിൽ നിന്നും രക്ഷപെട്ട കുഞ്ഞിനെ തോളത്തിട്ടുറക്കി ഹോം ഗാർഡ്; വീഡിയോ വൈറൽ

അപകടത്തിൽ കുഞ്ഞിന്റെ സഹോദരി മരിച്ചിരുന്നു. അച്ഛനും അമ്മയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് പരിക്കേറ്റിരുന്നു

News18 Malayalam | news18-malayalam
Updated: March 10, 2021, 8:16 AM IST
അപകടത്തിൽ നിന്നും രക്ഷപെട്ട കുഞ്ഞിനെ തോളത്തിട്ടുറക്കി ഹോം ഗാർഡ്; വീഡിയോ വൈറൽ
വീഡിയോ ദൃശ്യം
  • Share this:
ഉറ്റവരെല്ലാം അപകടം പറ്റി ആശുപത്രിയിൽ ചികിത്സയിൽ. നിസ്സാര പരിക്കുകളേറ്റ എട്ടു മാസം മാത്രം പ്രായമുള്ള ഇസ മരിയ ഡെന്നി അപ്പോഴും അച്ഛന്റേതു പോലുള്ള ലാളനയിൽ മയങ്ങുകയാണ്. കായംകുളത്തു നിന്നുള്ള മനസ്സിൽ തൊടുന്ന വീഡിയോ പോസ്റ്റ് ചെയ്തത് കേരള പൊലീസാണ്.

സുരേഷ് എന്ന ഹോംഗാർഡാണ്‌ കുഞ്ഞിനെ മണിക്കൂറുകളോളം പരിപാലിച്ചത്. കായംകുളം താലൂക് ആശുപത്രിയിൽ നിന്നുമുള്ള രംഗമാണ് ഇത്. വെള്ളിനിലാ നാട്ടിലെ, പൗർണമി തൻ വീട്ടിലെ... എന്ന് തുടങ്ങുന്ന ഗാനമാണ് പോലീസ് ഈ വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്നത്.

കായംകുളം ദേശീയപാതയിൽ കരീലക്കുളങ്ങരയ്ക്കു സമീപമുണ്ടായ അപകടത്തിൽ കുഞ്ഞിന്റെ കുടുംബാംഗങ്ങൾക്ക് പരിക്കേൽക്കുകയായിരുന്നു. ഡെന്നി വർഗീസ്, ഭാര്യ മിന്ന (28), മിന്നയുടെ സഹോദരൻ തിരുവനന്തപുരം തോന്നയ്ക്കൽ ഓട്ടോക്കാരൻ വീട്ടിൽ മിഥുൻ (30), ഇവരുടെ മാതാവ് ആനി (55), മിഥുന്റെ ഭാര്യ ലക്ഷ്മി (23) എന്നിവർക്ക് പരുക്കേറ്റിരുന്നു. തിരുച്ചിറപ്പള്ളിയിൽ നിന്നുമുള്ളവരാണ് ഇത്. ഡെന്നി വർഗീസിന്റെ മകൾ സൈറ മരിയ ഡെന്നി അപകടത്തിൽ മരിച്ചു.

രാമപുരത്തു നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാർ ഇടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം.



ആശുപത്രിയിൽ ഉണ്ടായിരുന്നു അനസ് എന്ന സന്നദ്ധ പ്രവർത്തകൻ ആണ് ഈ വീഡിയോ പകർത്തിയത്. കുഞ്ഞിന് പോലീസുകാർ പാൽക്കുപ്പിയും ഡയപ്പറുകളും വാങ്ങി നൽകി. വെളുപ്പിന് ആറുമണിക്കാണ് കുഞ്ഞിനെ ബന്ധുക്കൾ ഏറ്റുവാങ്ങിയത്.

Also read: വാക്കറുമായി റോഡിലേക്ക് ഉരുണ്ടു നീങ്ങിയ കുഞ്ഞ്; തലനാരിഴയ്ക്ക് രക്ഷകനായി ബൈക്ക് യാത്രികൻ

റോഡിലേക്ക് അതിവേഗം ഉരുണ്ടുവരുന്ന ഒരു വാക്കർ. അതുവഴി വന്ന ബൈക്ക് യാത്രികൻ ബൈക്കുപേക്ഷിച്ച് ഓടിപ്പോയി താഴേക്ക് ഉരുങ്ങിറങ്ങിയ ആ വാക്കർ പിടിച്ചു നിർത്തി അതിൽ നിന്നും ഒരു പിഞ്ചു കുഞ്ഞിനെ വാരിയെടുക്കുന്നു. ലോക്ക്ഡൗൺ നാളുകളിൽ പ്രചരിച്ച ഒരു വീഡിയോയാണിത്.

സിസിറ്റിവി ദൃശ്യങ്ങളിൽ നിന്നുള്ള ഈ വീഡിയോ വൈറലായെങ്കിലും അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. .റോഡിന്‍റെ ഒരു വശത്തുനിന്നും അതിവേഗത്തിൽ ഉരുണ്ടു വരുന്ന ഒരു വാക്കറാണ് വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. റോഡ് മുറിച്ചു കടന്ന് ചരിഞ്ഞ പ്രദേശത്തേക്ക് അത് ഉരുണ്ട് ഇറങ്ങുകയാണ്. ഇതിനിടെയാണ് ഒരു ബൈക്ക് യാത്രികൻ അതുവഴിയെത്തുന്നത്. ഒരുനിമിഷം പോലും ചിന്തിച്ച് നിൽക്കാതെ ബൈക്ക് നിർത്താൻ പോലും സമയം പാഴാക്കാതെ അത് അവിടെയിട്ട് അയാൾ വാക്കറിന് പിറകെ ഓടി അത് മുന്നോട്ട് വീഴുന്നതിന് മുമ്പ് തടഞ്ഞു നിർത്തി. അതിൽ നിന്നും കുഞ്ഞിനെയെടുത്തു. അപ്പോഴേക്കും വാക്കറിനെ പിന്നാലെ ഒരു സ്ത്രീയും അവിടെക്കെത്തിയിരുന്നു. കുഞ്ഞിനെ അവര്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളിൽ കാണാം.

Summary: A video posted by Kerala Police on their Facebook page has a home guard caressing an eight-month-old baby rescued from a road accident site. A seven-member family had met with an accident near Kayamkulam. The child's sister could not be saved
Published by: user_57
First published: March 10, 2021, 8:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories