• HOME
 • »
 • NEWS
 • »
 • buzz
 • »
 • വിവാഹ ചടങ്ങിനിടെ വരൻ ഉറങ്ങിപ്പോയി: വീഡിയോ വൈറൽ

വിവാഹ ചടങ്ങിനിടെ വരൻ ഉറങ്ങിപ്പോയി: വീഡിയോ വൈറൽ

വീഡിയോയിൽ വിവാഹത്തിനിടെ നവദമ്പതികൾ അലങ്കരിച്ച വേദിയിലെ പ്രൌഢഗംഭീരമായ ഇരിപ്പിടങ്ങളിൽ ഇരിക്കുന്നത് കാണാം. വിവാഹത്തിനെത്തിയ അതിഥികളുമായി നല്ല രീതിയിൽ ഇടപെടുകയാണ് നവവധു

groom-falls-asleep

groom-falls-asleep

 • Share this:
  സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകാൻ അധിക സമയമൊന്നും വേണ്ട. വിചിത്രവും രസകരവുമായ വീഡിയോ ആണെങ്കിൽ അത് വളരെ വേഗം വൈറലാകും. കഴിഞ്ഞ ഒന്നര വർഷത്തിൽ, സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വൈറലാകുന്ന വീഡിയോകൾ കൂടുതലാണ്. ഇതിൽ ഏറ്റവും പ്രധാനമാണ് വിവാഹ ചടങ്ങുകളിൽ നിന്നുള്ള രസകരമായ നിമിഷങ്ങൾ അടങ്ങിയ വീഡിയോ. വേദിയിൽ നൃത്തം ചെയ്യുന്ന നവദമ്പതികൾ മുതൽ മറ്റൊരു ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതിന് വരനെ തല്ലുന്നതുവരെയുള്ള വീഡിയോ നിരന്തരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വിവാഹങ്ങൾ സോഷ്യൽ മീഡിയയിൽ വൈറാലുക മാത്രമല്ല, വാർത്തകളിൽ ഇടം നേടുകയും ചെയ്യാറുണ്ട്.

  വിവാഹസമയത്ത് ഉറങ്ങിപ്പോയ വരന്റെ ദൃശ്യങ്ങളാണ് അടുത്തിടെ പ്രത്യക്ഷപ്പെട്ട ഏറെ രസകരമായ ഒരു വീഡിയോ. ഇത്തരം വീഡിയോകൾ പങ്കുവെക്കുന്നതിൽ പ്രശസ്തനായ നിരഞ്ജൻ മഹാപത്രയാണ് ഈ വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ വിവാഹത്തിനിടെ നവദമ്പതികൾ അലങ്കരിച്ച വേദിയിലെ പ്രൌഢഗംഭീരമായ ഇരിപ്പിടങ്ങളിൽ ഇരിക്കുന്നത് കാണാം. വിവാഹത്തിനെത്തിയ അതിഥികളുമായി നല്ല രീതിയിൽ ഇടപെടുകയാണ് നവവധു. എന്നാൽ സമീപത്തിരിക്കുന്ന നവവരൻ ഉറങ്ങി പോകുന്നതാണ് വീഡിയോയിലുള്ളത്. മിനിട്ടുകൾ നീളുന്ന വീഡിയോയിലുടനീളം വരൻ ഉറക്കം തൂങ്ങി ഇരിക്കുന്നു.

  വീഡിയോ ക്ലിപ്പിൽ, വരൻ ഇടയ്ക്ക് ഉറക്കം തൂങ്ങി വധുവിന്‍റെ തോളിലേക്ക് ചായുന്നതും കാണാം. ഇതിനിടെ വരന്‍റെ സുഹൃത്തുക്കൾ അവനെ ഉണർത്താനും നേരെ ഇരിക്കാനും പരമാവധി ശ്രമിക്കുന്നതും വ്യക്തമാണ്, പക്ഷേ അവരുടെ ശ്രമങ്ങളെല്ലാം വെറുതെയാകുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി രസകരമായ കമന്‍റുകളും ഈ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. കൂടാതെ മീം ആയും ട്രോളായും ഈ വീഡിയോ മാറി കഴിഞ്ഞു.  വരൻ ഉറങ്ങിപ്പോയെന്ന് വീഡിയോ പറയുന്നുണ്ടെങ്കിലും, നിരവധി ഉപയോക്താക്കൾക്ക് ഇതിനെക്കുറിച്ച് സംശയമുണ്ട്. ക്ലിപ്പിൽ, അവൻ കസേരയിൽ വീഴുന്നതിനാൽ, നേരെ ഇരിക്കാൻ കഴിയാത്തതിനാൽ അയാൾ മദ്യപിച്ചിരിക്കാമെന്ന് ചിലർ ഊഹിക്കുന്നു. ഇതുകൂടാതെ, ഭൂരിപക്ഷം സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇതിനെക്കുറിച്ച് രസകരമായ കമന്‍റുകളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത്തരം വീഡിയോകൾ പങ്കുവെക്കുന്നതിൽ മഹാപത്ര അപരിചിതനല്ല. നേരത്തെ, അദ്ദേഹം പങ്കിട്ട നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  ഇരുപത് വർഷം ലിവിങ്ടുഗതറായി താമസിച്ചു; ഒടുവിൽ വിവാഹം കഴിച്ച് വൃദ്ധ ദമ്പതികൾ, സാക്ഷിയായി മകൻ

  ഏകദേശം 20 വർഷക്കാലമായി ഒരുമിച്ചു താമസിച്ചിരുന്ന (ലിവ് ഇൻ റിലേഷൻഷിപ്പ്) വൃദ്ധ ദമ്പതികൾ ഈ ആഴ്ച്ച ആദ്യം വിവാഹിതരായി. 60 വയസുകാരനായ നരേൻ റെയ്ദാസ് 55കാരിയായ രാംരതി എന്നിവരാണ് വിവാഹം കഴിച്ച് പുതു ദാമ്പത്യ ജീവിതം ആരംഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ദമ്പതികളുടെ കൗമാരക്കാരനായ മകന് ഭാഗ്യമുണ്ടായിയെന്നതാണ്‌ മറ്റൊരു കൗതുകകരമായ വാർത്ത.

  Also Read- ഏറ്റവും പഴക്കമേറിയ വിസ്ക്കിയ്ക്ക് ഒരു കോടി രൂപ; ലേലത്തിൽ പോയത് 250 വർഷം പഴക്കമുള്ള മദ്യം

  ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിലെ ഗഞ്ച് മൊറാദാബാദിലെ റസൂൽപൂർ റൂരി ഗ്രാമത്തിലാണ് ഈ വിവാഹം നടന്നത്. വിവാഹത്തിന്റെ ചെലവുകളെല്ലാം ഗ്രാമത്തലവനും ഗ്രാമവാസികളും കൂടിയാണ്‌ നിർവഹിച്ചത്. ലിവ് ഇൻ റിലേഷൻഷിപ്പ് വളരെ സാധാരണമായി മാറിയിരിക്കുന്ന ഇന്നത്തെ കാലത്ത് ഇതൊരു സാധാരണ കാര്യമാണെങ്കിലും ഇരുപത് വർഷക്കാലത്തിനു ശേഷം ദമ്പതികൾ വിവാഹം കഴിക്കാൻ തീരുമാനമെടുത്തുവെന്നതാണ്‌ ഈ സംഭവത്തെ അസാധാരണമാക്കുന്നത്.
  Published by:Anuraj GR
  First published: