• HOME
  • »
  • NEWS
  • »
  • buzz
  • »
  • VIDEO GOES VIRAL AS FOREST OFFICIALS CATCH AN EIGHT FOOT LONG CROCODILE JK

എട്ട് അടി നീളമുള്ള മുതല വീട്ടിൽ; വനം വകുപ്പ് ഉദ്യോഗസ്ഥർ മുതലയെ പിടികൂടുന്ന വീഡിയോ വൈറൽ

രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുതലയെ രക്ഷിച്ചതെന്ന് രക്ഷാപ്രവർത്തന സംഘത്തിന്റെ ചുമതലയുള്ള രാജ്‌വീർ സിംഗ് പറഞ്ഞു.

രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുതലയെ രക്ഷിച്ചതെന്ന് രക്ഷാപ്രവർത്തന സംഘത്തിന്റെ ചുമതലയുള്ള രാജ്‌വീർ സിംഗ് പറഞ്ഞു.

രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുതലയെ രക്ഷിച്ചതെന്ന് രക്ഷാപ്രവർത്തന സംഘത്തിന്റെ ചുമതലയുള്ള രാജ്‌വീർ സിംഗ് പറഞ്ഞു.

  • Share this:
    രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ ഒരു വീട്ടിൽ 8 അടി നീളമുള്ള മുതല പ്രവേശിച്ചു. സംഭവം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. മുതലയെ ഭയന്ന് വീട്ടുകാരും സമീപപ്രദേശത്തുള്ളവരും പരിഭ്രാന്തരായി. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് മുതലയെ നിയന്ത്രണത്തിലാക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഉദ്യോഗസ്ഥർ പിടികൂടിയ മുതല കെണിയിൽ നിന്ന് പുറത്തുകടക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

    സവായ് മധോപൂരിലെ ബഹ്രവാണ്ട ഖുർദ് പട്ടണത്തിലെ ന്യൂ കോളനി പ്രദേശത്താണ് സംഭവം. മുതല ഒരു വീട്ടിലേക്ക് കയറുന്നത് കണ്ട് പ്രദേശത്തെ ആളുകൾ പരിഭ്രാന്തരായി. നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുതലയെ രക്ഷിച്ചതെന്ന് രക്ഷാപ്രവർത്തന സംഘത്തിന്റെ ചുമതലയുള്ള രാജ്‌വീർ സിംഗ് പറഞ്ഞു.

    തൊട്ടടുത്തുള്ള കുളത്തിൽ നിന്നാകാം മുതല വീട്ടിലെത്തിയതെന്നും സിംഗ് പറഞ്ഞു. കനത്ത മഴ കുളത്തിന്റെ ജലനിരപ്പ് വർദ്ധിപ്പിച്ചുവെന്നും അതിനാൽ രക്ഷപ്പെടാൻ മൃഗം ജനവാസ മേഖലയിലേക്ക് വന്നതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുതലയെ വീണ്ടും കുളത്തിലേക്ക് തുറന്നുവിട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.


    രക്ഷാപ്രവർത്തനം കാണാൻ സമീപ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ തടിച്ചുകൂടിയിരുന്നു. മുതലയെ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ആളുകൾക്ക് ആശ്വാസമായത്.

    കഴിഞ്ഞ മാസം, കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കോഗിലബന്ന ഗ്രാമത്തിലൂടെ ഒരു മുതല ഇഴഞ്ഞു നീങ്ങുന്ന വീഡിയോ വൈറലായിരുന്നു. ഗ്രാമത്തിൽ മുതലിയറങ്ങിയ വാർത്ത അറിഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുതലയെ രക്ഷിച്ചു. മുതലയെ നദിയിൽ തുറന്നുവിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ 7.30 ഓടെയാണ് മുതലയെ കണ്ടതെന്ന് നാട്ടുകാർ പറയുന്നു. അരമണിക്കൂറോളം മുതല ഗ്രാമത്തിലൂടെ ചുറ്റിനടന്നു. തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. നാൽപ്പത്തിയഞ്ച് മിനുട്ട് നേരത്തേ ശ്രമത്തിനൊടുവിലാണ് മുതലയെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.‌

    മുതലയെ പോലുള്ള അപകടകാരികളായ ജീവവജാലങ്ങൾ ജനവാസ മേഖലയിൽ എത്തിയാൽ നാട്ടുകാർ ഭയപ്പാടിലാകുന്നത് സ്വാഭാവികമാണ്. സമാനമായ സംഭവം ഉത്തർപ്രേദേശിലെ ലക്കിമ്പൂർ ഖേരിയിലെ മുന്ന പൂർവ്വ ഗ്രാമത്തിലും നടന്നിരുന്നു. സമീപത്തെ പുഴയിൽ നിന്നാണ് ആളുകൾ താമസിക്കുന്നിടത്തേക്ക് മുതല എത്തിയത്. വീടിന്റെ മുറ്റത്ത് വിശ്രമിക്കുന്ന മുതലയെ കണ്ടതോടെ വീട്ടുകാർ ഉടൻ തന്നെ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. രാത്രി 1 മണിയോടെ ഉറക്കത്തിൽ നിന്ന് മൂത്രമൊഴിക്കാൻ എണീറ്റപ്പോഴാണ് മുറ്റത്ത് മുതല കിടക്കുന്നത് വീട്ടുടമ കണ്ടത്. കുടുംബാഗങ്ങളുടെ സഹായത്തോടെ മുതലയെ സ്ഥലത്ത് നിന്ന് അകറ്റാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് രാത്രിയിൽ തന്നെ വീട് വിട്ടു. അയൽ വാസിയുടെ ടെറസിലാണ് രാത്രിയിൽ ഇവർ കഴിഞ്ഞത്.
    Published by:Jayesh Krishnan
    First published:
    )}