തെലങ്കാനയിലെ ഹോട്ടലിൽ ബിരിയാണിയ്ക്കുള്ള അരി ടോയ്ലെറ്റിൽ വെച്ച് കഴുകുന്ന ദൃശ്യങ്ങൾ പുറത്ത്. സോണി റെസ്റ്റോറന്റിലെ ജീവനക്കാരാണ് ബിരിയാണിയ്ക്കായുള്ള അരി ടോയ്‌ലറ്റിനുള്ളിൽ വെച്ച് കഴുകിയത്.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുകയാണ്. ഹോട്ടലിലേക്ക് വെള്ളമെത്തിക്കുന്ന മോട്ടോറിന് തകരാറ് സംഭവിച്ചിരുന്നു. അതിന് ശേഷമാണ് ബിരിയാണി അരി കഴുകാനുള്ള വെള്ളം ശുചിമുറിയിൽ നിന്ന് എടുക്കാൻ തുടങ്ങിയതെന്നാണ് ചില വൃത്തങ്ങൾ നൽകുന്ന വിവരം.
#Biryani rice being washed in #toilets at #Sonyrestaurant in #Siddipet in #telanganapolice state. #CustomerService question the owner nd he says as water is nt coming outside, so workers cleaning here. @Bachanjeet_TNIE @siddipetcp @Collector_SDPT @cpsiddipet @BRSHarish @KTR_News pic.twitter.com/HJX3yi9RmK
— R V K Rao_TNIE (@RVKRao2) April 22, 2023
ബിരിയാണിയ്ക്കുള്ള അരി ടോയ്‌ലറ്റിനുള്ളിൽ വെച്ച് കഴുകുന്നത് കണ്ട ഒരു ഉപഭോക്താവാണ് വീഡിയോ പകർത്തിയത്. ഇക്കാര്യം ചോദിച്ച് ഇദ്ദേഹം ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന് പിന്നാലെ ഹോട്ടലിൽ കഴിക്കാനെത്തിയ നിരവധി പേർ ഹോട്ടൽ ജീവനക്കാരോട് ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചു. എന്നാൽ ഉത്തരം പറയാൻ ഹോട്ടൽ ജീവനക്കാർ തയ്യാറായില്ല.
Also read-‘സൂപ്പർ ഹീറോ’: പടിക്കെട്ടില്‍ നിന്ന് താഴെ വീഴാതെ കുഞ്ഞിനെ രക്ഷിച്ച പൂച്ചയുടെ വീഡിയോ വൈറല്‍
പിന്നീട് എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന ചോദ്യത്തിന് ഹോട്ടലുടമ നൽകിയ ഉത്തരവും ചർച്ചയായിരുന്നു. പുറത്ത് നിന്ന് വെള്ളം കിട്ടുന്നില്ലെന്നും അതുകൊണ്ടാണ് അരി കഴുകാനായി വെള്ളം ശുചിമുറിയിൽ നിന്ന് എടുത്തതെന്നുമാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.
തെലങ്കാനയിലെ സിദ്ധിപേട്ട് പ്രദേശത്താണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം വിളമ്പുന്നതിൽ ഹോട്ടലിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
” കുറച്ച് നാൾ മുമ്പ് കാഞ്ചിഗുഡ റെയിൽവേസ്റ്റേഷനിലെ ഒരു ചായക്കടക്കാരൻ അദ്ദേഹത്തിന്റെ ചായ ക്യാൻ റെയിൽവേ ട്രാക്കിലെ വെള്ളത്തിൽ കഴുകുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അതിന് ശേഷം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇത്തരം ഭക്ഷണം ഒന്നും തന്നെ കഴിക്കാറില്ല. പല ഭക്ഷണശാലകളും വൃത്തിഹീനമായ അവസ്ഥയിലാണ്,” എന്ന് ഒരാൾ കമന്റ് ചെയ്തു.
” ഇത് സത്യമാണെങ്കിൽ വളരെ ക്രൂരമായ പ്രവർത്തിയാണ് ഹോട്ടൽ ജീവനക്കാർ ചെയ്തത്. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കണം,’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Also read-‘എന്റെ വിവാഹജീവിതം വിജയിച്ചതിനു കാരണം വിവാഹേതരബന്ധം; 47കാരിയുടെ തുറന്നു പറച്ചിൽ
ഹോട്ടൽ അടച്ചിടേണ്ടതാണ് എന്നായിരുന്നു ഒരു ട്വിറ്റർ യൂസർ കമന്റ് ചെയ്തത്. ഇത് വളരെ വലിയ തെറ്റാണ്. ഹോട്ടലുകാർക്കെതിരെ നടപടിയെടുക്കണമെന്നും ചിലർ കമന്റ് ചെയ്തു. ചിലർ സംസ്ഥാന ആരോഗ്യ മന്ത്രിയെ ടാഗ് ചെയ്താണ് കമന്റിട്ടത്.
” സർ സിദ്ധിപേട്ടിലെ ജനങ്ങളെ രക്ഷിക്കൂ. നിങ്ങളാണ് ഞങ്ങളുടെ ആരോഗ്യമന്ത്രി. വേണ്ട നടപടിയെടുക്കൂ,” എന്നായിരുന്നു ഒരാളുടെ കമന്റ്.
” എന്തിനാണ് പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നത്? പുറത്ത് നിന്നുള്ള 90 ശതമാനം ഭക്ഷണവും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്. എന്നിട്ടും പുറത്ത് പോയി ഭക്ഷണം കഴിക്കാനാണ് ആളുകൾ ഇഷ്ടപ്പെടുന്നത്,” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
കഴിഞ്ഞ വർഷം കണ്ണൂരിലെ ഒരു ഹോട്ടലിലെ ശുചിമുറിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചത് കണ്ട് ചോദ്യം ഡോക്ടർക്ക് നേരെ അക്രമം നടന്നത് വാർത്തയായിരുന്നു. ഡോക്ടറെ ഹോട്ടലുടമയും കൂട്ടരും ചേർന്ന് മർദിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Buzz, Video viral