ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിക്കുന്ന തിരക്കിലാണ് ‘ഇന്ത്യയുടെ ഹെൽമറ്റ് മാൻ’. അശ്രദ്ധരായി ഇരുചക്രവാഹനം ഓടിക്കുന്ന ഡ്രൈവർമാരെ ബോധവൽക്കരിക്കുകയും ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം പഠിപ്പിക്കുകയും ചെയ്ത് ശ്രദ്ധനേടുകയാണ് ബിഹാര്‍ സ്വദേശിയായ രാഘവേന്ദ്ര കുമാർ.
‘ഇന്ത്യയുടെ ഹെൽമറ്റ് മാൻ’എന്നാണ് രാഘവേന്ദ്ര കുമാർ അദ്ദേഹത്തെ സ്വയം വിശേഷിപ്പിക്കുന്നത്.
ബൈക്ക് യാത്ര നടത്തുമ്പോൾ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവിശ്യകതയെ കുറിച്ച് ആളുകളെ ബോധവൽക്കരിച്ച് ജനപ്രിയനാണ് രാഘവേന്ദ്ര കുമാർ. ഇത്തരത്തിൽ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവിശ്യകതയെ പഠിപ്പിച്ചു കൊണ്ടുക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവച്ചിരുന്നു. ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയിൽ നിന്നുള്ള ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
अपनी कार की रफ्तार 100 से ऊपर नहीं ले जाता लेकिन लखनऊ एक्सप्रेसवे पर एक व्यक्ति जब मुझे ओवरटेक किया मैं दंग रह गया क्योंकि बिना हेलमेट उसकी रफ्तार हमसे ज्यादा थी. उसे सुरक्षा कवच हेलमेट देने के लिए 100 से ऊपर अपनी गाड़ी को भगाना पड़ा अंत में उसे पकड़ ही लिया. #Helmetman @PMOIndia pic.twitter.com/BbpYbQ43C7
— Helmet man of India (@helmet_man_) March 14, 2023
വിഡിയോയില്‍ ഇദ്ദേഹം ഹെൽമറ്റ് ധരിച്ചാണ് കാർ ഓടിക്കുന്നത്. യാത്രയ്ക്കിടെ ഹെൽമറ്റ് ഇല്ലാത്ത ഒരു ബൈക്ക് യാത്രികനെ കണ്ട് സിഗ്നലിലെത്തുമ്പോള്‍ തടഞ്ഞു നിർത്തിയ ശേഷം വിൻഡോയിലൂടെ ഒരു പുതിയ ഹെൽമറ്റ് ആ യാത്രികന് സമ്മാനിക്കുന്നതും വിഡിയോയിലുണ്ട്. ബൈക്ക് ഓടിക്കുമ്പോഴെല്ലാം അത് ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. വീഡിയോയിൽ അയാൾ കുമാറിന് നന്ദിയും പറയുന്നുണ്ട്. ഇതാദ്യമായല്ല കുമാര്‍ ആളുകളെ ബോധവൽകരിക്കുന്നത്. ഹെൽമറ്റ് വാങ്ങുന്നതിനുവേണ്ടി ഗ്രേറ്റർ നോയിഡയിലെ വീടും ഭാര്യയുടെ ആഭരണങ്ങളും വരെ വിൽക്കാൻ കുമാർ തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
‘ഞാൻ കാര്‍ ഓടിക്കുമ്പോള്‍ 100 ന് മുകളിൽ സ്പീഡ് എടുക്കാറില്ല, പക്ഷേ ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ഹെൽമറ്റില്ലാതെ ഒരു ബൈക്ക് യാത്രികന്‍ എന്നെ മറികടന്നപ്പോൾ, അവന്റെ വേഗത ഞങ്ങളേക്കാൾ കൂടുതലായിരുന്നു. അദ്ദേഹത്തിന് ഒരു സുരക്ഷാ ഹെൽമറ്റ് നൽകാൻ, എനിക്ക് എന്റെ കാർ 100 ന് മുകളിൽ ഓടിക്കേണ്ടിവന്നു, ഒടുവിൽ അവനെ പിടികൂടി’- എന്ന അടികുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.