ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാല്‍, നമ്മള് പോകാനിരിക്കുന്ന ട്രെയിന്‍ വൈകി വരുന്നത് അത്ര സുഖമുള്ള കാര്യമല്ല. അതും 9 മണിക്കൂര്‍ ഒരു ട്രെയിന്‍ വൈകിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. വൈകിയെത്തിയ ട്രെയിന്‍ കണ്ട ഇന്ത്യക്കാരുടെ സന്തോഷപ്രകടനം കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ശ്രദ്ധ നേടുന്നത്. ഹാര്‍ദിക് ബോന്തു എന്ന ട്വിറ്റര്‍ ഉപോക്താവാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാധാരണ ഇത്രയും സമയം കാത്തിരുന്ന് മടുത്താല്‍ ആളുകള്‍ ക്ഷീണിതരാകാറുണ്ട്. എന്നാല്‍ ഇവിടെയുള്ള യാത്രക്കാരെല്ലാം ഉന്മേഷഭരിതരായാണ് നില്‍ക്കുന്നത്. പ്ലാറ്റ്ഫോമില്‍ ധാരാളം യാത്രക്കാര്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ദൂരെ നിന്ന് ട്രെയിനില്‍ നിന്നുള്ള വെളിച്ചം കാണുന്നതോടെ ആളുകളെല്ലാം അങ്ങോട്ട് നോക്കുന്നുണ്ട്. ട്രെയിനിന്റെ വേഗത കുറയുന്തോറും യാത്രക്കാരുടെ മുഖത്ത് പുഞ്ചിരി വിടരുന്നുണ്ട്. പിന്നീട് എല്ലാവരും കൈയടിക്കുന്നതും വിസിലടിക്കുന്നതും ആര്‍പ്പുവിളിക്കുന്നതും കാണാം. ഏതോ സ്പോര്‍ട്സ് പരിപാടിയില്‍ നിന്ന് കേള്‍ക്കുന്ന ആരവങ്ങളാണ് ഇവിടെയുമുള്ളത്. ഒരാള്‍ ട്രെയിന്‍ എത്തിയതിനുള്ള നന്ദി പ്രകടനമെന്നോണം ട്രെയിനിനു മുമ്പില്‍ കുമ്പിടുന്നത് പോലെ കാണിക്കുന്നുണ്ട്.
Our train got late by 9 hours. This is how people reacted when it arrived. pic.twitter.com/8jteVaA3iX
— Hardik Bonthu (@bonthu_hardik) November 27, 2022
Also read -ആദ്യ പ്രണയത്തെക്കുറിച്ച് ഓർമയുണ്ടോ? നൊസ്റ്റാൾജിക് മറുപടികളുമായി ടിൻഡർ ഉപയോക്താക്കൾ
വീഡിയോയ്ക്ക് കമന്റ് രേഖപ്പെടുത്തുന്ന ഉപയോക്താക്കളും യാത്രക്കാരെപ്പോലെ തന്നെ ആവേശഭരിതരാണ്. ഇത് വളരെ രസകരമാണെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. ചില യാത്രക്കാര്‍ക്ക് ട്രെയിന്‍ വൈകിയെത്തുന്ന വിവരം അറിയാമായിരുന്നുവെന്നും അതിനാല്‍ അവര്‍ താമസിച്ചാണ് ഇറങ്ങിയതെന്നും കമന്റുകളിൽ പറയുന്നുണ്ട്. എന്നാല്‍, ഇത് ഏത് ട്രെയിന്‍ ആണെന്നും സംഭവം നടന്ന സ്റ്റേഷന്റെ പേരും വെളിപ്പെടുത്തിയിട്ടില്ല.
ശരീരത്തിന് മുകളിലൂടെ ചരക്ക് ട്രെയിന്‍ പാഞ്ഞുപോയതിന് ശേഷവും കൂളായി മൊബൈല്‍ സംസാരിച്ച് ട്രാക്കില്‍ നിന്ന് എഴുന്നേറ്റുപോവുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹരിയാനയിലെ റോഹ്താകില്‍ നിന്നുള്ളതാണ് ഈ സാഹസിക വൈറല്‍ വീഡിയോ.
അതിവേഗത്തില്‍ ട്രെയിന്‍ കടന്നുപോകുമ്പോള്‍ ട്രാക്കില്‍ നിലംപറ്റി കിടന്ന യുവതി, ട്രെയിന്‍ കടന്നുപോയ ശേഷം കയ്യിലുണ്ടായിരുന്ന ഫോണില്‍ സംസാരിച്ചുകൊണ്ടാണ് എഴുന്നേല്‍ക്കുന്നത്. ഫോണ്‍ ഉപയോഗിച്ചു കൊണ്ട് തന്നെ ഇവര്‍ ട്രാക്കിലൂടെ നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാന്ശു കബ്രയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്. ‘ഫോണിലൂടെയുള്ള ഗോസിപ്പാണ് ഏറ്റവും പ്രധാനം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഷൂട്ട് ചെയ്ത ആളുടെ അടുത്തേക്ക് യുവതി നടന്നുപോകുന്നതും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
മുംബൈയിലെ വദാല റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ലോക്കല്‍ ട്രെയിനില്‍ കയറുന്നതിനിടെ കാല് വഴുതി വീണ ഒരു യാത്രക്കാരന്റെ ജീവന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ (ആര്‍പിഎഫ്) കോണ്‍സ്റ്റബിള്‍ രക്ഷിക്കുന്ന വീഡിയോയും വൈറലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.