HOME » NEWS » Buzz » VIDEO OF 4 WOMEN ATTACKING RESTAURANT STAFF IN FLORIDA GOES VIRAL GH

റെസ്റ്ററന്‍റ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് സ്ത്രീകൾ; വീഡിയോ പുറത്ത് വിട്ട് പ്രതികളെ തിരഞ്ഞ് പൊലീസ്

സംഭവവുമായിബന്ധപ്പെട്ട് ആരെയും ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ അന്വേഷണം ഊർജിതമായിത്തന്നെ നടക്കുന്നുണ്ടെന്ന് ഒരു ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: March 20, 2021, 1:26 PM IST
റെസ്റ്ററന്‍റ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് സ്ത്രീകൾ; വീഡിയോ പുറത്ത് വിട്ട് പ്രതികളെ തിരഞ്ഞ് പൊലീസ്
Image credit: Facebook
  • Share this:
റെസ്റ്ററന്‍റ് ജീവനക്കാരനെ കയ്യേറ്റം ചെയ്ത് സ്ത്രീകൾ.  ഫ്ലോറിഡയിലെ ഒരു റെസ്റ്ററന്‍റിലാണ് നാല് യുവതികൾ ചേർന്ന്  ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയത്.  ജീവനക്കാരന് നേരിടേണ്ടി വന്ന ആക്രമണം അവിടെയെത്തിയ ഒരാൾ  വീഡിയോയിൽ ചിത്രീകരിച്ചിരുന്നു.  പാംബീച്ച് കൗണ്ടിഷെരിഫ്സ്  ഓഫീസ് (പി ബി എസ് ഓ) പങ്കുവെച്ച ആ വീഡിയോയിൽ സ്ത്രീകളുടെ സംഘം ജീവനക്കാരനെ നിഷ്ടൂരമായി ആക്രമിക്കുന്നത് വ്യക്തമായി കാണാം.  ഡ്രൈവ്‌വേ വിൻഡോയിലൂടെ സ്ത്രീകളുമായി  സംസാരിക്കാൻ ശ്രമിക്കവെയാണ് ജീവനക്കാരന് മർദ്ദനമേൽക്കേണ്ടി വന്നത്.

പി ബി എസ് ഓ-യുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ നൽകിയിട്ടുള്ള വിവരങ്ങൾ പ്രകാരം, ഈ സ്ത്രീകളും റെസ്റ്ററന്റിലെ ജീവനക്കാരനുംതമ്മിൽ എന്തോ തർക്കമുണ്ടാവുകയും അത് ആക്രമണത്തിൽ കലാശിക്കുകയുമാണ് ഉണ്ടായത്."ഉച്ചയ്ക്ക് ഒരു മണിയോടെ പൊപെയ്‌സ് റെസ്റ്റോറന്റിലെ ഡ്രൈവ് ത്രൂവിൽ വെച്ച് റെസ്റ്റോറന്റിലെ ജീവനക്കാരനെആക്രമിച്ച ഈ നാല് സ്ത്രീകളെ ആർക്കെങ്കിലും തിരിച്ചറിയാമോ? അവർ ജീവനക്കാരനെമർദ്ദിക്കുകയും രജിസ്റ്ററിൽ നിന്ന് പണം പിടിച്ചുവാങ്ങുകയും ചെയ്തിട്ടുണ്ട്" എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് പി ബി എസ് ഓ കുറിച്ചത്.

Also Read-മാസ്ക് ധരിക്കാത്തതിന് തടഞ്ഞുനിർത്തിയ മുൻസിപ്പൽ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത് യുവതി; വീഡിയോ വൈറൽ

തുടർന്ന് സംഭവസ്ഥലത്തുനിന്നും തങ്ങളുടെ സിൽവർ നിസാൻ സെൻട്ര കാറിൽ രക്ഷപ്പെട്ട ഈ സംഘത്തിലെ ഏതെങ്കിലും സ്ത്രീകളെ തിരിച്ചറിയുന്നവർ തങ്ങളുമായി ബന്ധപ്പെടണമെന്നും പി ബി എസ് ഒ ഉദ്യോഗസ്ഥർ അറിയിച്ചു. ആളുകളുടെ സൗകര്യത്തിനായി  പോസ്റ്റിനു താഴെയായി ക്രൈം സ്റ്റോപ്പേഴ്‌സിന്റെ നമ്പറും ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്.ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഈ സംഭവവുമായിബന്ധപ്പെട്ട് ആരെയും ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ അന്വേഷണം ഊർജിതമായിത്തന്നെ നടക്കുന്നുണ്ടെന്ന് ഒരു ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതീക്ഷിച്ചതുപോലെ തന്നെ ഈ വീഡിയോ ഇന്റർനെറ്റിൽ നിരവധി പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ സ്ത്രീകളെ ആ റെസ്റ്റോറന്റിൽ നിന്നും നിരോധിക്കണമെന്നാണ് ചിലരുടെ ആവശ്യം. മറ്റു ചിലരുടെ ആശങ്ക ഇത്തരക്കാർ സമൂഹത്തെ മുഴുവൻ സമാധാനം കളയുന്നു എന്നതിനെ ചുറ്റിപ്പറ്റിയാണ്. കുറ്റവാളികൾ സഞ്ചരിക്കുന്ന കാറിന്റെ നമ്പർ പ്ലേറ്റ് വീഡിയോയിൽ വ്യക്തമായി കാണാമെന്നിരിക്കെ അവരെ കണ്ടുപിടിക്കാൻ എന്താണ് പ്രയാസമെന്നാണ് വേറെ ചിലരുടെ ചോദ്യം."ഇവർ സ്ത്രീകളല്ല, മറിച്ച് മൃഗങ്ങളാണ്. വെറുപ്പ് ഉളവാക്കുന്ന ദൃശ്യങ്ങൾ". ഈ സ്ത്രീകളുടെ പെരുമാറ്റം കണ്ട് അസ്വസ്ഥനായഒരു ഫെയ്‌സ്ബുക്ക് ഉപയോക്താവ് കുറിച്ചു, മറ്റൊരു യൂസർ തികച്ചും വ്യത്യസ്തമായ ഒരു നിരീക്ഷണമാണ് ആ വീഡിയോ കണ്ടതിന്റെവെളിച്ചത്തിൽ നടത്തുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആ സ്ത്രീകളിലൊരാൾ അക്രമത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു. "അവരിലൊരാൾ സാമർഥ്യമുള്ള ആളാണ്. മറ്റുള്ളവരെ ഈ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്". അദ്ദേഹം സോഷ്യൽ മീഡിയയിൽ എഴുതി. എന്തായാലും സ്ത്രീകളുടെ ഈ നാൽവർ സംഘത്തിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലെമ്പാടും ഉയരുന്നത്.
Published by: Asha Sulfiker
First published: March 20, 2021, 1:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories