വിവാഹ വേദിയിലേക്ക് ഓടിക്കയറി പ്രശ്നം സൃഷ്ടിച്ച കാളയുടെ വീഡിയോ വൈറലാകുന്നു. വിവാഹ വേദിയിലെത്തിയ കാള ചുറ്റുപാടും ഓടുന്നത് വീഡിയോയില്‍ കാണാം. നരേന്ദ്ര സിംഗ് എന്നയാളാണ് ട്വിറ്ററില്‍ വീഡിയോ അപ്ലോഡ് ചെയ്തത്.
വിവാഹ സല്‍ക്കാരം നടക്കുന്ന വേദിയിലേക്കാണ് കാള ഓടിക്കയറുന്നത്. കാളയെ വേദിയില്‍ നിന്ന് ഒരാള്‍ ഓടിക്കുന്നതും തുടര്‍ന്ന് ഇയാളെ കാള കുത്താന്‍ വരുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം പരിഭ്രാന്തി പരത്തിയ കാള പിന്നീട് വേദിയില്‍ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു. ‘ക്ഷണിക്കപ്പെടാത്ത അതിഥി’ എന്ന തലക്കെട്ടിലോട് കൂടിയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
बिन बुलाए बाराती…#bull #wedding #TrendingNow #Trending #viral pic.twitter.com/4LPMo6OhCt
— Narendra Singh (@NarendraNeer007) December 8, 2022
ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങള്‍ വൈറലാണ്. നേരത്തെ, വിരണ്ടോടിയ കാള ഒരാളെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിവാഹ ഘോഷയാത്രയ്ക്കിടെ കുതിര വിരണ്ടോടിയതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വിവാഹ ഘോഷ യാത്രക്കിടെ റോഡില്‍ ആളുകള്‍ കൂട്ടം കൂടി നൃത്തം ചെയ്യുന്നതിനിടെ അസ്വസ്ഥനായ കുതിര ആള്‍ക്കൂട്ടത്തിനിടയിലൂടെ വിരണ്ടോടുന്ന വീഡിയോയാണ് വൈറലായത്. ഐപിഎസ് ഓഫീസര്‍ ദിപാന്‍ഷു കബ്രയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്.
റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ട്രക്കില്‍ നിന്ന് കേള്‍ക്കുന്ന ബോളിവുഡ് സിനിമ ഗാനത്തിനൊപ്പം ആളുകള്‍ നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ആദ്യം ആള്‍ക്കൂട്ടത്തിനിടയില്‍ നില്ക്കുന്ന കുതിരയെ കാണാന്‍ സാധിച്ചിരുന്നില്ല. ഏതാനും നിമിഷങ്ങള്‍ക്കകം ജനക്കൂട്ടത്തിനിടെയില്‍ നിന്ന് വിരണ്ടോടി വരുന്ന കുതിരയെ വീഡിയോയില്‍ കാണാം. യുപിയിലെ ഹമീര്‍പൂരിലെ ഒരു വിവാഹ ഘോഷയാത്രയ്ക്കിടെയാണ് സംഭവം നടന്നത്.
Also read-വയറിനുള്ളിൽ മറ്റൊരു കുഞ്ഞുമായി പിറന്ന നവജാത ശിശു; അപൂർവ സംഭവമെന്ന് ഡോക്ടർമാർ
വിവാഹാഘോഷത്തിനായി എത്തിയ ആളുകളുടെ ബഹളത്തില്‍ വിരണ്ട കുതിര പ്രശ്നം ഉണ്ടാക്കുമെന്നുളളത് ഉറപ്പാണെന്ന അടിക്കുറിപ്പോടെയാണ് ഐപിഎസ് ഉദ്യോഗസ്ഥന് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ആ പാവം മൃഗത്തോട് ആരെങ്കിലും കുറച്ച് മനുഷ്യത്വം കാണിച്ചിരുന്നെങ്കില്‍ എന്നും അദ്ദേഹം വീഡിയോയില്‍ കുറിച്ചു. ഐപിഎസ് ഓഫീസറിന്റെ പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
കൊല്ലത്ത് മറ്റൊരു സംഭവത്തില്‍ വിരണ്ടോടിയ കുതിര ഇടിച്ചുണ്ടായ അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണായി തകര്‍ന്നിരുന്നു. കൊല്ലം ചവറയില്‍ ദേശീയപാതയിലാണ് സംഭവം ഉണ്ടായത്. അപകടത്തില്‍ സാരമായി പരുക്കേറ്റ കുതിരയെ വെറ്റിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Also read-ബൊക്കെ ഇല്ല, തൽക്കാലം ഇത് മതിയോ? ഫോട്ടോ ഷൂട്ടിനായി എത്തിയ വധൂവരന്മാർക്ക് നേരെ മടലെറിഞ്ഞ് കൊമ്പൻ ശരവണൻ
കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് ചെറുകോല്‍ പറമ്പില്‍ മുഹ്സിന്റെ ഉടമസ്ഥതയിലുള്ള നാലു വയസുള്ള സൈറ എന്ന പെണ് കുതിരയാണു വിരണ്ട് ഓടിയത്. റോഡിലൂടെ നടത്തി കൊണ്ടുവരുന്നതിനിടെ കുതിര പിടിവിട്ട് ഓടുകയായിരുന്നു. കുതിര ഓടാന്‍ തുടങ്ങിയതോടെ മുകളിലുണ്ടായിരുന്ന ആള് താഴേക്കു വീണു. അതിവേഗത്തില്‍ ഓടി കന്നേറ്റി പള്ളിമുക്കിലെത്തി ദേശീയപാതയിലേക്ക് കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന കുതിരയെ ഒപ്പമുണ്ടായിരുന്നവരും പൊലീസും ചേര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.