നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഏഴു വയസ്സുകാരന്റെ ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ ചാടിപിടിച്ച് മുതല, അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടിയുടെ വീഡിയോ വൈറൽ

  ഏഴു വയസ്സുകാരന്റെ ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ ചാടിപിടിച്ച് മുതല, അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടിയുടെ വീഡിയോ വൈറൽ

  ചൂണ്ടയില്‍ ഒരു മീനിനെ കിട്ടിയെങ്കിലും അത് കണ്‍മുന്നില്‍ നിന്ന് മറ്റൊരാള്‍ തട്ടിയെടുക്കുന്നത് ഭീതിയോടെ നോക്കി നില്‍ക്കേണ്ടി വന്നു.

  • Share this:
   ചൂണ്ടയിടല്‍ വളരെ രസമുള്ള ഒരു വിനോദമാണ്. ക്ഷമയും കഴിവും ഭാഗ്യവുമുണ്ടെങ്കിലെ നമ്മുടെ ചൂണ്ടയില്‍ 'നമ്മുക്കുള്ള ഇര'യെ കിട്ടൂ. ചിലപ്പോള്‍ അപ്രതീക്ഷിതമായ കാര്യങ്ങളാവും മീനിന് പകരം ചൂണ്ടയില്‍ കൊരുക്കുക. ഇവിടെ ഒരു കൊച്ചു കുട്ടിയ്ക്ക് തന്റെ ചൂണ്ടയില്‍ ഒരു മീനിനെ കിട്ടിയെങ്കിലും അത് കണ്‍മുന്നില്‍ നിന്ന് മറ്റൊരാള്‍ തട്ടിയെടുക്കുന്നത് ഭീതിയോടെ നോക്കി നില്‍ക്കേണ്ടി വന്നു. ഭാഗ്യമുള്ളതുക്കൊണ്ട് അവന് അപകടം ഒന്നും സംഭവിച്ചതുമില്ല.

   ഫ്ളോറിഡയിലെ പാം കോസ്റ്റില്‍ നിന്നുള്ള സീന്‍ മക്മോഹന്‍ എന്നയാളും അദ്ദേഹത്തിന്റെ ഏഴ് വയസ്സുകാരനായ മകന്‍ ഡോസണും ഒഴിവു ദിവസത്തില്‍ അടുത്തുള്ള തടാകത്തില്‍ ചൂണ്ടയിടാന്‍ പോയി. രസകരമായ ചൂണ്ടയിടലിനൊടുവില്‍ ഒരു മീനിനേക്കാള്‍ വലിയോരു 'ഇര'യായിരുന്നു ഡോസണിന് മുന്നിലെത്തിയത്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച ഭയപ്പെടുത്തുന്ന വീഡിയോയില്‍ ഡോസണ്‍ ചൂണ്ടയിട്ട് ഒരു മീനിനെ കുരുക്കി അടുപ്പിക്കുമ്പോള്‍ ഒരു മുതല പെട്ടെന്ന് വരുന്നത് കാണാം. വീഡിയോയുടെ തുടക്കത്തില്‍ ചൂണ്ടയില്‍ കുടുങ്ങിയ തടാകത്തില്‍ നിന്നുള്ള ഒരു മത്സ്യത്തെ കരക്കെത്തിക്കാന്‍ ഡോസണ്‍ കഠിനമായി പരിശ്രമിക്കുകയാണ്. വീഡിയോ ചിത്രീകരിക്കുന്നത് അവന്റെ അച്ഛന്‍ തന്നെയാണ്.

   മത്സ്യത്തെ കരക്കെത്തിക്കാന്‍ ഡോസണെ അവന്റെ അച്ഛന്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ചൂണ്ടവടിയില്‍ നിന്ന് നൂല് കറക്കി കറക്കി ഡോസണ്‍ ഒടുവില്‍ ഒരുവിധത്തില്‍ മീനിനെ കരയിലേക്ക് എത്തിച്ചു. പക്ഷേ, മത്സ്യം കരക്കെത്തിയയുടനെ, തടാകത്തില്‍ നിന്ന് ഒരു മുതല കരയിലേക്ക് പാഞ്ഞ് വന്ന് മീനിനെ വായിലാക്കി. ഡോസണ്‍ ഉടന്‍ തന്നെ ചൂണ്ടവടി ഉപേക്ഷിച്ച് പുറകോട്ട് ഓടിപ്പോകുന്നത് കാണാം. മുതല വീണ്ടും വെള്ളത്തിലേക്ക് ഊളിയിടുമ്പോള്‍, ചൂണ്ടവടിയും തടാകത്തിലേക്ക് ഒഴുകിപ്പോകുന്നതും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായപ്പോള്‍ മക്മോഹന്‍, 'ഓ ... മൈ ... ഗോഡ്!' എന്ന് നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.

   മധ്യ ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോ നഗരം ആസ്ഥാനമായുള്ള ഒരു വാര്‍ത്താ ചാനലായ വെഷ് റ്റു ന്യൂസ് (WESH 2 News) ഈ ദൃശ്യങ്ങള്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്തോടെ സംഭവം വൈറലായി. ''വിശന്നിരുന്ന ഒരു മുതല ഒരു കുട്ടിയുടെ മീന്‍ മോഷ്ടിക്കുകയും അവന്റെ ചൂണ്ടവടി വെള്ളത്തിലേക്ക് വലിച്ചുക്കൊണ്ടു പോകുകയും ചെയ്യുന്നു'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് പങ്കുവച്ച വീഡിയോയ്ക്ക് രണ്ട് ലക്ഷത്തോളം അടുത്ത് വ്യൂസ് ലഭിച്ചു. മൂവായിരത്തോളം ലൈക്കുകളും ഏഴുന്നൂറോളം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

   ഈ സംഭവം എത്രമാത്രം അപകടമായിരുന്നു എന്നതു കണ്ട് നെറ്റിസണ്‍മാര്‍ ഞെട്ടുകയും ചെയ്തു. ഒരു ഉപയോക്താവ് കുറിച്ചത് 'കുട്ടി സുരക്ഷിതനായതില്‍ സന്തോഷമുണ്ട്, പക്ഷേ സംഭവം കൊള്ളാം!', മറ്റൊരാള്‍ എഴുതി, 'കുട്ടി ചൂണ്ടവടി ഉപേക്ഷിച്ചത് നന്നായി' എന്നാണ്. 'ദൈവമേ! ചെറിയ കുട്ടി സുരക്ഷിതനായതില്‍ വളരെ സന്തോഷമുണ്ട്' എന്നായിരുന്നു മറ്റൊരു കമന്റ്. 'കുട്ടിയെയല്ല, മീനിനെയാണ് മുതല പിടിച്ചതെന്ന് അറിഞ്ഞപ്പോള്‍ സമാധാനമായി' എന്നും കമന്റുണ്ടായിരുന്നു.
   Published by:Jayashankar AV
   First published: