നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ചാണകം കഴിച്ചാല്‍ ഇത്രയും ഗുണങ്ങള്‍ ഉണ്ട്, വിശദീകരിച്ച് ഡോക്ടര്‍

  Viral Video | ചാണകം കഴിച്ചാല്‍ ഇത്രയും ഗുണങ്ങള്‍ ഉണ്ട്, വിശദീകരിച്ച് ഡോക്ടര്‍

  ഒരാള്‍ ചാണകം കഴിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്

  • Share this:
   ചാണകം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന് പല ആരോഗ്യ വിദഗ്ദര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഡോക്ടര്‍ ആണെന്ന് അവകാശപ്പെട്ട് ഒരാള്‍ ചാണകം കഴിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

   മനോജ് മിത്തല്‍ എന്ന വ്യക്തിയാണ് ചാണകം കഴിക്കുന്നത്. ഇയാള്‍ തന്നെയാണ് ഇതിന്റെ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചാണകം കഴിക്കുക മാത്രമല്ല, ഇതിന്റെ ഗുണങ്ങളെ പറ്റി ഇയാള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ ഡോക്ടര്‍ എന്നവകാശപ്പെടുന്ന ഇയാള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു.

   'മനുഷ്യന് പല രീതിയില്‍ ഗുണമാകുന്ന ഒന്നാണ് ചാണകം. നമ്മളിത് കഴിക്കുമ്പോള്‍ നമ്മുടെ ശരീരവും മനസും ഒരുപോലെ ശുദ്ധമാകുന്നു. ആത്മാവ് പോലും ശുദ്ധീകരിക്കപ്പെടുന്നു. ഒരിക്കല്‍ ഇത് ശരീരത്തിനകത്ത് പെട്ടുകഴിഞ്ഞാല്‍ പിന്നെ ശരീരം ശുദ്ധീകരിക്കപ്പെടുകയായി...'- വീഡിയോയില്‍ മനോജ് മിത്തല്‍ പറയുന്നു.

   എംബിബിഎസ്, എംഡി വിദ്യഭ്യാസമുള്ള ഒരാള്‍ ഇത്രയും വലിയ മണ്ടത്തരം പറയില്ലെന്നാണ് വീഡിയോയ്ക്ക് പ്രതികരിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ തന്നെയാണ് മനോജ് മിത്തലിനെതിരായ ക്യാംപയിനില്‍ കൂടുതലും സംസാരിക്കുന്നതും. അതിനാല്‍ തന്നെ കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി മനോജ് മിത്തലിന്റെ പശ്ചാത്തലം അന്വേഷിക്കപ്പെടണമെന്നാണ് അധിക പേരും അഭിപ്രായപ്പെടുന്നത്.

   'ഹൃദയം കീഴടക്കിയ കെട്ടിപ്പിടുത്തം'; വൈറല്‍ വീഡിയോയിലെ കുരുന്നുകളെ കണ്ടെത്തി സോഷ്യല്‍ മീഡിയ

   കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍(Social Media) വൈറലായി(Viral) മാറിയ രണ്ടു കുരുന്നുകളെ അവസാനം കണ്ടെത്തിയിരിക്കുകയാണ്. ഒരു പൊതുപരിപാടി നടക്കുന്ന സ്ഥലത്ത് താരങ്ങളായി മാറിയത്. നിഷ്‌കളങ്കമായ ആ കുരുന്നുകളുടെ സ്‌നേഹം ഏവരേയും മനസുനിറയ്ക്കുന്നതായിരുന്നു. കളിപ്പാട്ടം വിറ്റു നടക്കുന്ന ഒരു സ്ത്രീയും കൂടെയുള്ള കൊച്ചു കുട്ടിയുടെ അടുത്തേക്ക് തുള്ളികളിച്ചെത്തുന്ന മറ്റൊരു കുട്ടി ഇതായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍.

   ആദ്യം തുള്ളികളിച്ച് തന്റെ അടുത്തേക്കെത്തിയ കുട്ടിയെ കണ്ട് അമ്പരന്ന് പോയെങ്കിലും അവന്റെ അടുത്തേക്ക് ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. ഉടനെ മറ്റേ കുട്ടിയും അവനെ ചേര്‍ത്ത്പിടിച്ചു. ഇവരെ തിരയാത്തവരായി ആരും തന്നെ ഉണ്ടാകില്ല.

   ഒടുവില്‍ കയിന്‍ഷ് ഡേറ്റ് എന്ന കുരുന്നാണ് ഈ വീഡിയോയില്‍ ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ്. കയിന്‍ഷിന്റെ അമ്മയാണ് ഇതിന്റെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയ നിഷ്‌കളങ്കരായ കുട്ടികളെ ചേര്‍ത്തു പിടിക്കുകയായിരുന്നു.
   Published by:Karthika M
   First published:
   )}