Viral Video | 'മോഷണമാണ് ഇവന്‍റെ മെയിൻ': ഇന്‍റര്‍നെറ്റ് സ്റ്റാർ ആയി ഒരു 'കുഞ്ഞു മോഷ്ടാവ്'

മോഷ്ടിച്ച വെപ്പു പല്ലും ധരിച്ച് നിൽക്കുന്ന മിലോയുടെ വീഡിയോ ഉടമയായ സ്റ്റെസി ഓവൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് കുഞ്ഞു മോഷ്ടാവിന് ലോകമെങ്ങും ആരാധകരായത്.

News18 Malayalam | news18-malayalam
Updated: June 28, 2020, 1:38 PM IST
Viral Video | 'മോഷണമാണ് ഇവന്‍റെ മെയിൻ': ഇന്‍റര്‍നെറ്റ് സ്റ്റാർ ആയി ഒരു 'കുഞ്ഞു മോഷ്ടാവ്'
Milo
  • Share this:
ഒരു മോഷണം നടത്തി ഇന്‍റെർനെറ്റിൽ സ്റ്റാർ ആയിരിക്കുകയാണ് മിലോ എന്ന കുഞ്ഞു നായ. ജാക്ക് എ പു ഇനത്തിൽപെട്ട എട്ട് മാസം പ്രായമായ ഈ മോഷ്ടാവ് തന്‍റെ ഉടമയുടെ മാതാവിന്‍റെ വെപ്പു പല്ല് മോഷ്ടിച്ചാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മോഷ്ടിച്ച വെപ്പു പല്ലും ധരിച്ച് നിൽക്കുന്ന മിലോയുടെ വീഡിയോ ഉടമയായ സ്റ്റെസി ഓവൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് കുഞ്ഞു മോഷ്ടാവിന് ലോകമെങ്ങും ആരാധകരായത്.

ലണ്ടനിലെ വെയില്‍സിൽ പെറ്റ് സർവീസ് നടത്തി വരികയാണെ സ്റ്റെസി. മിലോയ്ക്ക് വികൃതി കുറച്ച് കൂടുതലാണെന്നും ഈയടുത്ത് മേശയുടെ ഡ്രോയറുകൾ വലിച്ച് തുറക്കാൻ പഠിച്ചെന്നുമാണ് ഉടമ പറയുന്നത്. അങ്ങനെയാണ് ഡ്രോയറിൽ നിന്നും അമ്മയുടെ പഴയ വെപ്പു പല്ലുകൾ കിട്ടുന്നത്. തന്‍റെ പുതിയ കഴിവ് കുരുത്തക്കേട് കാട്ടാനാണ് മിലോ ഉപയോഗിക്കുന്നതെന്നും ഇവർ പറയുന്നു.

You may also like:Indo China | Mann ki Baat| 'സൗഹൃദം നിലനിർത്താൻ ഇന്ത്യയ്ക്ക് അറിയാം; ആവശ്യമെങ്കിൽ തിരിച്ചടിക്കാനും': പ്രധാനമന്ത്രി [NEWS]Covid 19 | പതഞ്ജലിയുടെ കോവിഡ് മരുന്ന്; ബാബാ രാംദേവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എഫ്ഐആർ [NEWS] പുതിയ ജീവിതത്തിലേക്കുള്ള ചുവട് മരണത്തിലേക്ക്; വിവാഹച്ചടങ്ങുകൾക്കിടെ വധു കുഴഞ്ഞു വീണ് മരിച്ചു [NEWS]
ഒരു ദിവസം മുറിയിലെത്തിയ മിലോ പ്രത്യേകിച്ച് ശബ്ദം ഒന്നും ഉണ്ടാക്കാതെ ഇറങ്ങിപ്പോയി. തെരഞ്ഞ് ബാത്ത്റൂമിൽ ചെന്നപ്പോഴാണ് അമ്മയുടെ വെപ്പുപല്ല് ധരിച്ചു നിക്കുന്ന നായയെ കാാണുന്നത്. എന്തു കിട്ടിയാലും കടിച്ചു പിടിക്കാൻ മിലോയ്ക്ക് വളരെ ഇഷ്ടമാണ്.. നടക്കാൻ പോയി വരുമ്പോഴും എന്തെങ്കിലും കൊണ്ടു വരുമെന്നും ഉടമ പറയുന്നു.. പുതിയ പല്ല് മിലോയ്ക്ക് വളരെ ഇഷ്ടമായെന്നും താൻ അത് ഊരാൻ ശ്രമിച്ചപ്പോൾ അടുപ്പിച്ചില്ലെന്നും സ്റ്റെസി വ്യക്തമാക്കി.



ജൂൺ 11ന് ചിത്രീകരിച്ച വീഡിയോ ഈയടുത്താണ് വൈറലാകുന്നത്.

 

 
First published: June 28, 2020, 1:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading