സോഷ്യൽ മീഡിയയുടെയും (social media) ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർമാരുടെയും (Instagram influencer) കാലഘട്ടത്തിൽ റീലിസ് എന്ന കുഞ്ഞൻ വീഡിയോകൾ നിർമ്മിക്കുന്ന പ്രവണത വളരെ സാധാരണമാണ്. അനുദിനം ഫോളോവേഴ്സിനെ നേടാനുള്ള ശ്രമത്തിൽ ആളുകൾ ഇൻസ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോർട്ട്സും റെക്കോർഡു ചെയ്യുന്നത് കാണാം.
കാളയുടെ മുന്നിൽ ഒരു പെൺകുട്ടി റീൽ ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോയിൽ, കറുത്ത ക്രോപ്പ് ടോപ്പും നീല ജീൻസും ധരിച്ച പെൺകുട്ടി തെരുവിലെ കാളയുടെ മുന്നിൽ ഒരു റീൽ റെക്കോർഡുചെയ്യാൻ ശ്രമിക്കുന്നത് കാണാം. സംഗീതം മുഴങ്ങുമ്പോൾ തന്നെ യുവതി നൃത്തം ചെയ്യാൻ തുടങ്ങും. എന്നിരുന്നാൽ കാള അപ്രതീക്ഷിതമായി യുവതിയെ ഞെട്ടിച്ചു. (വൈറൽ വീഡിയോ കാണാം)
കാള യുവതിയുടെ നേരെ കുതിക്കുകയും പിന്നാലെ ഓടുകയും ചെയ്യുന്നു. രക്ഷപെടാൻ പെൺകുട്ടി ഓടിപ്പോകുന്നതും ചിരിക്കുന്നതും കാണാം.
വീഡിയോയ്ക്ക് 9000-ലധികം വ്യൂസ് ലഭിച്ചു. ക്ലിപ്പ് കണ്ട ആളുകൾ നന്നായി രസിച്ചു എന്നുവേണം പറയാൻ. അതേസമയം പലരും ചിരി ഇമോജികൾ കൊണ്ടും കമന്റ് ചെയ്തു.
Summary: A video gone viral on internet shows a young woman trying to do an Instagram reels video right infront of a bull until she is suddenly scared away out of its immediate move. The video has garnered so many likes and comments
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.