HOME » NEWS » Buzz » VIDEO OF A GIRL WEARING CONDOM ON HER FOOT GOING VIRAL

Viral video|കോണ്ടം കാലുറയാക്കി യുവതി; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

കാലിൽ കോണ്ടം ധരിച്ച് യുവതി, ശേഷം എന്ത് സംഭവിച്ചു എന്നും വീഡിയോയിൽ കാണാം

News18 Malayalam | news18-malayalam
Updated: March 22, 2021, 10:06 AM IST
Viral video|കോണ്ടം കാലുറയാക്കി യുവതി; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു
പ്രതീകാത്മക ചിത്രം
  • Share this:
കോണ്ടം കൊണ്ട് എന്താണ് പ്രയോജനം എന്ന് ഒരാളോട് ചോദിക്കേണ്ട ആവശ്യമില്ല. നമ്മൾ ഉപയോഗിക്കുന്ന മറ്റു ചില നിത്യോപയോഗ വസ്തുക്കളെ പോലെ ഒന്നിലധികം ഉപയോഗം ഇല്ലാത്ത ഒരു വസ്തുവാണ് കോണ്ടം. ഗർഭനിരോധന മാർഗ്ഗമായും ലൈംഗിക രോഗങ്ങൾ തടയാനുള്ള പോംവഴിയായുമാണ് കോണ്ടം ഉപയോഗിച്ച് വരുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള കോണ്ടം വിപണിയിൽ ലഭ്യമാണ്.

പക്ഷെ ഇവിടെ കോണ്ടത്തിനു മറ്റൊരു ഉപയോഗം കണ്ടെത്തിരിക്കുകയാണ് ഒരു യുവതി. കോണ്ടം എന്ന ഉറ കാലുറയായി ഉപയോഗിക്കുകയാണ് ഈ യുവതി ഇവിടെ. ഒരു പാക്കറ്റിൽ നിന്നും പുതിയ കോണ്ടം പുറത്തെടുത്ത് സാധാരണ ഷൂവിനൊപ്പം ധരിക്കുന്ന സോക്സ്‌ പോലെ വളരെ എളുപ്പം ഇത് തന്റെ കാലിൽ കയറ്റുകയാണ് യുവതി. അനായാസേന ഈ കോണ്ടം കാലിൽ കയറുന്നുമുണ്ട്.

ഇതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതേക്കുറിച്ച് പറയുന്നുമില്ല. ഉറ കയറ്റിയ ശേഷം അതുപോലെ തന്നെ വലിച്ചൂരുകയും ചെയ്യുന്നത് കാണാം. ഉറ കീറുകയോ പൊട്ടുകയോ ചെയ്തിട്ടില്ല. ഒരുപക്ഷെ ഇത് തെളിയിക്കാൻ വേണ്ടിയാകും യുവതി ഇങ്ങനെ ഒരു വീഡിയോ ചെയ്തത്. (വീഡിയോ ചുവടെ)




വയറുവേദന പരാതിപ്പെട്ട യുവതിയുടെ യോനിയിൽ കോണ്ടം

അതികഠിനമായ വയറുവേദന എന്ന് പരാതിപ്പെട്ട യുവതിയുമായി ആശുപത്രിയിൽ എത്തിയ ഭർത്താവിന് കേൾക്കേണ്ടി വന്നത് ഞെട്ടിക്കുന്ന രഹസ്യം. പരിശോധനയിൽ യുവതിയുടെ വയറുവേദനയുടെ കാരണം ഉള്ളിൽ കുടുങ്ങിയ മൂന്നു മാസം പഴക്കമുള്ള കോണ്ടം ആണെന്ന് കണ്ടെത്തുകയായിരുന്നു.

പക്ഷെ ഡോക്‌ടറുടെ ഈ കണ്ടെത്തൽ ഇവരുടെ ഭർത്താവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഡോക്‌ടർ കോണ്ടം കണ്ടെത്തിയ ശേഷം ഭർത്താവാണ് കാരണക്കാരൻ എന്ന് യുവതി ആരോപിച്ചെങ്കിലും അധികം വൈകാതെ കള്ളം പൊളിയുകയായിരുന്നു. അതിനുള്ള കാരണം യുവതിയുടെ ഭർത്താവ് തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

താൻ കോണ്ടം ഉപയോഗിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞു എന്നായിരുന്നു ഇയാളുടെ പ്രതികരണം. മാത്രവുമല്ല, മൂന്നാഴ്ചയ്ക്കുള്ളിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിട്ടില്ല. പിന്നീട് അവിടെ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. ഭർത്താവ് കാരണം തനിക്ക് ലൈംഗിക രോഗം ഉണ്ടായി എന്നായി ഭാര്യ.

അഞ്ച് വർഷങ്ങളായി കോണ്ടം ഉപയോഗിച്ചിട്ടില്ല എന്ന് മാത്രമല്ല, വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയനായ ആൾ കൂടിയാണ് ഭർത്താവ്. ഒടുവിൽ ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് ഭർത്താവിനും മനസ്സിലായി.

Summary: A viral video has a young woman putting condom in the foot just like wearing stockings. The purpose of the video is not made clear, but the video shows the condom not having a wear or tear once she takes it away after wearing. The video posted on Instagram is watched by many
Published by: user_57
First published: March 22, 2021, 10:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories