HOME » NEWS » Buzz » VIDEO OF A GRANNY SCREAMING DURING VACCINATION GOES VIRAL

Viral video | അയ്യോ! ഒന്ന് പതുക്കെ; വാക്സിനേഷൻ എടുക്കുമ്പോൾ നിലവിളിച്ച് മുത്തശ്ശി; വീഡിയോ വൈറൽ

Video of a granny screaming during vaccination goes viral | വാക്സിനേഷൻ ചെയ്യുന്നതും ഉച്ചത്തിൽ നിലവിളിച്ച് മുത്തശ്ശി. വീഡിയോ വൈറൽ

News18 Malayalam | news18-malayalam
Updated: April 2, 2021, 11:22 AM IST
Viral video | അയ്യോ! ഒന്ന് പതുക്കെ; വാക്സിനേഷൻ എടുക്കുമ്പോൾ നിലവിളിച്ച് മുത്തശ്ശി; വീഡിയോ വൈറൽ
വീഡിയോ ദൃശ്യം
  • Share this:
ഒരു ഇൻജെക്ഷൻ എന്ന് കേട്ട പാടെ കരയുന്നവരായി കുട്ടികളെ മാത്രം കരുതേണ്ട. സൂചി മുനയെ പേടിയുള്ളവർ കുഞ്ഞുങ്ങൾ മാത്രമല്ല, മുതിർന്നവരും കൂടിയാണ്. മുതിർന്ന പലയാൾക്കാർക്കും സൂചി അടുത്തേക്ക് വരുമ്പോൾ തന്നെ സകല ധൈര്യവും ചോർന്നൊലിക്കും.

അത്തരമൊരാളാണ് ഈ വീഡിയോയിൽ. കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്ന മുത്തശ്ശിയാണ് വീഡിയോയിൽ. വാക്സിൻ ഇൻജെക്ഷൻ വഴി കൊടുക്കുമെന്ന് ആള് പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു. രണ്ടുപേർ ചേർന്ന് പിടിച്ചു വച്ച ശേഷമാണ് മൂന്നാമത്തെ നേഴ്സ് വാക്സിൻ നൽകുന്നത്.

ഇവർ ഏതു നാട്ടുകാരിയാണ് എന്ന് വ്യക്തമല്ല. ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വാക്സിൻ ആരംഭിക്കുന്നതും ഉച്ചത്തിലുള്ള അലർച്ചയാണ് മുത്തശ്ശിയിൽ നിന്നും ഉണ്ടാവുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് (വീഡിയോ ചുവടെ)




ഇന്ത്യയിൽ മാർച്ച് ഒന്ന് മുതലാണ് മുതിർന്ന പൗരന്മാർക്കുള്ള വാക്സിനേഷൻ ആരംഭിച്ചത്.

രണ്ടാം ഘട്ട വാക്സിനേഷന്റെ ഭാഗമായി 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് വാക്സിനേഷൻ നൽകിയിരുന്നത്.

ഗുണഭോക്താവിന്റെ പ്രായം 45 മുതല്‍ 59 വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും എന്നായിരുന്നു രീതി.

45 വയസ്സിന് മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കോവിഡ് വാക്സിൻ നൽകുമെന്നായിരുന്നു സർക്കാർ തീരുമാനം. വാക്സിനേഷൻ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, വിദഗ്ധരുടെ നിർദേശമനുസരിച്ചാണ് സർക്കാരിന്റെ തീരുമാനം.

നിലവിൽ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. രണ്ടാം ഡോസ് എട്ടാഴ്ചയ്ക്കുള്ളിൽ എടുത്താൽ മതി. രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്നും ആവശ്യത്തിന് വാക്സിൻ ഡോസുകളുണ്ടെന്നും ജാവദേക്കർ വ്യക്തമാക്കി.

പുതിയ റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ‘കോവിഷീൽഡ്’ വാക്സിൻ ഡോസുകൾക്കിടയിൽ മാറ്റം വരുത്താൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. 4 മുതൽ 8 ആഴ്ചകളുടെ വ്യത്യാസത്തിൽ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലൂടെ കൂടുതൽ പ്രതിരോധം ലഭിക്കും. 4- 6 ആഴ്ചകളുടെ വ്യത്യാസത്തിൽ വാക്സീൻ നൽകാമെന്നായിരുന്നു കോവിഷീൽഡിന് അടിയന്തര ഉപയോഗാനുമതി നൽകുമ്പോൾ വ്യക്തമാക്കിയിരുന്നത്. ഡോസുകൾക്കിടയിലെ മാറ്റം കോവിഷീൽഡിന് മാത്രമാണു ബാധകം. കോവാക്സിൻ നൽകുന്നത് നിലവിലെ രീതിയിൽ തുടരും.

Summary: Video of a granny had gone viral after she screamed at the top of her voice while taking Covid vaccination. The video has been shared by Viral Bhayani and some many people have watched it ever since
Published by: user_57
First published: April 2, 2021, 11:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories