നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ഹോട്ടലിനുള്ളിലേക്ക് സിംഹം ചാടിക്കയറി; വീഡിയോ വൈറൽ

    ഹോട്ടലിനുള്ളിലേക്ക് സിംഹം ചാടിക്കയറി; വീഡിയോ വൈറൽ

    Video of a lion entering hotel premises going viral | തൊട്ടടുത്ത് റെയിൽവേ സ്റ്റേഷനുള്ള തിരക്കേറിയ സ്ഥലത്താണ് സിംഹം ഇറങ്ങിയത്. വീഡിയോകൾ വൈറൽ

    (വീഡിയോ ദൃശ്യം)

    (വീഡിയോ ദൃശ്യം)

    • Share this:
      ഹോട്ടലിലേക്ക് ചാടിക്കയറി ചുറ്റിത്തിരിയുന്ന സിംഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. വെളുപ്പിന് അഞ്ച് മണിയോടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഹോട്ടലിലേക്കുള്ള അതിർത്തി ചുമര് ചാടിക്കടന്നാണ്‌ സിംഹം എത്തിയത്. പുലർച്ചെ ആയതു കൊണ്ടും പുറത്ത് മനുഷ്യർ ഇല്ലാതിരുന്നതും അപകടം ഒഴിവാക്കി. സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

      ഗുജറാത്തിലെ ജുനാഗഢ് എന്ന സ്ഥലത്തെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സിംഹങ്ങളുടെ ഗിർ വന്യജീവി സങ്കേതത്തോടു ചേർന്നാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഏഷ്യാറ്റിക് സിംഹങ്ങളുടെ ഏറ്റവും വലിയ കേന്ദ്രമാണിത്.

      സരോവർ പോർട്ടിക്കോ എന്ന ഹോട്ടലിലെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അടുത്തു തന്നെ റെയിൽവേ സ്റ്റേഷനും ഉണ്ട്. നഗരത്തിലെ തിരക്കേറിയ ഭാഗത്താണിത്.

      വീഡിയോ വൈറാലായതും ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയും പോസ്റ്റ് ചെയ്തിട്ടുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിൽ സമ്പർക്കം ഉഉണ്ടാവാനുള്ള ഇത്തരം സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

      ട്വിറ്ററിൽ പ്രചരിച്ച വീഡിയോ ആയിരക്കണക്കിന് പേർ കണ്ടു കഴിഞ്ഞു. മൂന്നു തരം വീഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. കണ്ടവരെല്ലാം തന്നെ തങ്ങൾക്കുണ്ടായ ഞെട്ടൽ വാക്കുകളിൽ രേഖപ്പെടുത്തി. (വീഡിയോകൾ ചുവടെ)






      പട്ടാപ്പകൽ റോഡരുകിൽ കടുവ

      വയനാട് ഇരുളത്ത് വനഗ്രാമമായ പാമ്പ്ര പ്രദേശത്ത് പട്ടാപകൽ കടുവയെ കണ്ട ഭീതിയിൽ പ്രദേശവാസികൾ. 2020 സെപ്റ്റംബറിലായിരുന്നു സംഭവം. ആഴ്ചകളായി ചീയമ്പം 73 ഭാഗത്ത് നിരവധി കർഷകരുടെ വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. അതിനിടയിലാണ് പട്ടാപകൽ റോഡരികിൽ കടുവയെ കണ്ടത്.

      Also read: വയനാട്ടിൽ പട്ടാപ്പകൽ വീണ്ടും കടുവയെ കണ്ടു; പ്രദേശവാസികൾ ഭീതിയിൽ

      ഉച്ചയോടെ ബത്തേരി- പുല്‍പ്പള്ളി റോഡിലെ വനപാതയില്‍ ഇരുളം പാമ്പ്ര പൊകലമാളം വനമേഖലയോട് ചേര്‍ന്ന പാതയോരത്താണ് വഴിയാത്രക്കാര്‍ കടുവയെ കണ്ടത്. ഇരുചക്രവാഹനങ്ങളില്‍ പോകുകയായിരുന്ന നിരവധി പേരാണ് കടുവയെ കണ്ടത്. ഇതില്‍ ഒരു വഴിയാത്രക്കാരനാണ് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

      ജനവാസ മേഖലയിൽ  കടുവ

      റാന്നിയിൽ ജനവാസ മേഖലയിൽ കടുവയെ കണ്ടതായി നാട്ടുകാർ പരാതിപ്പെട്ടത് 2020 മെയ് മാസത്തിലാണ്. വടശേരിക്കര പേഴുംപാറ ഉമ്മാ മുക്കിന് സമീപം രമാഭായി കോളനിയിലാണ് കടുവയെ കണ്ടത്. ഇവിടെ കുറ്റിക്കാടുകൾ നിറഞ്ഞ പാറക്കെട്ടിനടുത്ത് കടുവയെ കണ്ടുവെന്നാണ് സമീപവാസി പറഞ്ഞത്. ഇടവഴി കടന്ന് തുറസായ പ്രദേശത്തേക്ക് ഇറങ്ങുകയായിരുന്ന കടുവ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി വീണ്ടും മുന്നോട്ട് തന്നെ പോവുകയായിരുന്നത്രെ.

      Also read: റാന്നിയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടു; തെരച്ചിൽ ശക്തമാക്കി

      കൂടുതൽ ആളുകളുമായെത്തി തിരികെ വന്നു നോക്കിയപ്പോൾ പാറയ്ക്ക് സമീപത്തായി കിടന്നിരുന്ന മ‍ൃഗം കാട്ടിലേക്ക് ഓടിപ്പോയെന്നാണ് നാട്ടുകാർ പറഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് മൃഗഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
      Published by:user_57
      First published:
      )}