അച്ഛനമ്മമാർ കഴിഞ്ഞാൽ, മൂത്ത സഹോദരങ്ങൾ തങ്ങളുടെ ഇളയ സഹോദരങ്ങളുടെ രക്ഷിതാക്കളുടെ ചുമതല എടുക്കുമെന്ന കാര്യം പ്രശസ്തമാണ്. പ്രതിസന്ധി ഘട്ടങ്ങളെ അവർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന സംഭവം. കളിപ്പാട്ടം തൊണ്ടയിൽ കുരുങ്ങി ഉണ്ടാവാനിടയുള്ള ദുരന്തത്തിൽ നിന്നും തന്റെ കുഞ്ഞനുജനെ രക്ഷിക്കുന്ന മൂന്ന് വയസ്സുള്ള ആൺകുട്ടിയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലായിൽ മാറിയിരിക്കുന്നു.
നെറ്റിസൺസ് അവനെ ഹീറോ ആക്കിക്കഴിഞ്ഞു. മൂത്ത സഹോദരന്റെ പെട്ടെന്നുള്ള പ്രതികരണവും തന്റെ ഇളയ സഹോദരനെ അപകടത്തിൽ നിന്ന് രക്ഷിക്കാനുള്ള ധൈര്യവും വീഡിയോയിൽ കാണിക്കുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രശംസിക്കു വഴിയൊരുക്കുകയായിരുന്നു.
‘നിങ്ങളുടെ മൂന്ന് വയസ്സുകാരൻ മൂത്ത സഹോദരന്റെ ഉത്തരവാദിത്തം കൈകാര്യം ചെയ്യുമ്പോൾ’ എന്ന് വായിക്കുന്ന ഒരു എഴുതിലൂടെയാണ് ക്ലിപ്പ് ആരംഭിക്കുന്നത്. അമ്മയും ജ്യേഷ്ഠനും ഹുല-ഹൂപ്പ് കളിക്കുമ്പോൾ പിഞ്ചുകുഞ്ഞ് ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന്, മൂത്ത സഹോദരൻ കുഞ്ഞിന്റെ വായിൽ ഒരു വസ്തു കടന്നതായി ശ്രദ്ധിക്കുകയും, ഉടൻ തന്നെ പ്രതികരിക്കുകയും ചെയ്തു. കുട്ടി തന്റെ സഹോദരന്റെ വായ തുറന്ന് വസ്തു സുരക്ഷിതമായി പുറത്തെടുത്തു. കൊച്ചു കുട്ടിയുടെ പെട്ടെന്നുള്ള പ്രതികരണമാണ് ഏവരെയും അമ്പരപ്പിച്ചത്.
Handled that without breaking a sweat 😮 pic.twitter.com/FNlF4Fb7ZB
— chris evans (@notcapnamerica) March 6, 2023
ആദ്യം ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ട്വിറ്ററിൽ വീണ്ടും ഷെയർ ചെയ്തതിന് ശേഷം വ്യാപക ശ്രദ്ധ നേടി. “ഒരിറ്റു വിയർപ്പു പോലും പൊടിയാതെ അവൻ അത് കൈകാര്യം ചെയ്തു,” ഒരു ട്വിറ്റർ ഉപയോക്താവ് വീഡിയോ ഷെയർ ചെയ്തു. വീഡിയോ പെട്ടെന്ന് വൈറലായി, 6.2 ദശലക്ഷത്തിലധികം വ്യൂസും നിരവധി ലൈക്കുകളും കമന്റുകളും നേടി.
Summary: Video of a little elder brother saving the younger one from choking is winning over the internet
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.