HOME /NEWS /Buzz / റോഡിലൂടെ യാത്ര ചെയ്ത് സ്‌കൂട്ടറിൽ ഇരുന്നുകൊണ്ട് കുളിച്ച് യുവതിയും യുവാവും; വൈറലായി വീഡിയോ

റോഡിലൂടെ യാത്ര ചെയ്ത് സ്‌കൂട്ടറിൽ ഇരുന്നുകൊണ്ട് കുളിച്ച് യുവതിയും യുവാവും; വൈറലായി വീഡിയോ

മഹാരാഷ്ട്രയിലെ റോഡിന് നടുവിൽ ആണ് സ്‌കൂട്ടറിൽ ഇവര്‍ കുളിക്കുന്നത്

മഹാരാഷ്ട്രയിലെ റോഡിന് നടുവിൽ ആണ് സ്‌കൂട്ടറിൽ ഇവര്‍ കുളിക്കുന്നത്

മഹാരാഷ്ട്രയിലെ റോഡിന് നടുവിൽ ആണ് സ്‌കൂട്ടറിൽ ഇവര്‍ കുളിക്കുന്നത്

  • Share this:

    റോഡിലൂടെ പല അഭ്യാസപ്രകടനങ്ങളും നടത്തുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു കുളി സീനാണ് വൈറലാകുന്നത്. റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ സ്‌കൂട്ടറിൽ  ഇരുന്നുകൊണ്ട് കുളിക്കുന്ന ഒരു യുവതിയുടെയും യുവാവിന്റെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ റോഡിന് നടുവിൽ ആണ് സ്‌കൂട്ടറിൽ ഇവര്‍ കുളിക്കുന്നത്.

    മുംബൈയ്ക്ക് സമീപമുള്ള താനെയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.  പൊലീസിനെ ടാഗ് ചെയ്താണ് വീഡിയോ പലരും ഷെയര്‍ ചെയ്യുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ്നഗറിലെ ട്രാഫിക് സിഗ്നലിൽ ഒരു പുരുഷനും സ്ത്രീയും സ്കൂട്ടറിൽ ഇരിക്കുന്നതാണ്  വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പുറകില്‍ ഇരിക്കുന്ന സ്ത്രീ ഒരു പച്ച ബക്കറ്റും മടിയില്‍ പിടിച്ചാണ് ഇരിക്കുന്നത്. ശേഷം അതിനുള്ളില്‍ നിന്ന് മഗ്ഗ് ഉപയോഗിച്ച് സ്വയം തലയിലൂടെ വെള്ളം ഒഴിക്കാൻ തുടങ്ങുകയായിരുന്നു.

    തുടർന്ന് സ്കൂട്ടര്‍ ഓടിക്കുന്ന ആളുടെ പുറത്തും അവര്‍ വെള്ളം ഒഴിച്ചു. ചുറ്റുമുള്ള കാഴ്ചക്കാർ അമ്പരന്നിരിക്കുമ്പോഴും ഇരുവരും അതൊന്നും കാര്യമാക്കാതെ ഈ പ്രവൃത്തി ആസ്വദിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്.  ചുറ്റുമുള്ള ആളുകളില്‍ ചിലർ ഇവരെ നോക്കി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് ഇയാള്‍ വാഹനം ഓടിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    First published:

    Tags: Maharashtra, Thane, Viral video